Recipe 1 Recipe 2 Recipe 3

കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ

  1. ചേന ( ചെറുതായി മുറിച്ചെടുത്തത്)– 2 കപ്പ്
  2. നിലക്കടല( തൊലി കളഞ്ഞ് കുതിർത്തിയത്) -1 കപ്പ്
  3. തേങ്ങ ചിരകി വറുത്തത്– 1/4 കപ്പ്
  4. പച്ച തേങ്ങ (അരച്ചത്)– 2 ടേബിൾ സ്പൂണ്‍
  5. നല്ല ജീരകം – ഒരു നുള്ള്
  6. പച്ചമുളക് -4 എണ്ണം
  7. മാഗി പാൽപ്പൊടി (കുറുങ്ങനെ കലക്കിയത്)– 2 ടേബിൾ സ്പൂൺ
  8. ഉപ്പ്– ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം നിലക്കടലയും ചേനയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തു വരുമ്പോള്‍ ഇതിലേക്ക് പച്ചമുളക് അരച്ചതും മാഗി പൗഡറും ചേര്‍ത്ത് തിളവരുമ്പോൾ ഇറക്കി വെച്ച് വിളമ്പാം.

മത്തൻ കുമ്പളങ്ങള കാളൻ

രണ്ടു കപ്പ് മത്തനും ഒരു കപ്പ് കുമ്പളങ്ങയും ചെറുതായി മുറിച്ച് വേവിക്കുക.
ഇതിലേക്ക് മഞ്ഞപ്പൊടിയും ഉപ്പും കുറച്ച് കുരുുളകുപൊടിയും ചേര്‍ത്ത് വേവിക്കുക.( അധികം വേവരുത്).
ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ മാഗി പൗഡറും അരക്കപ്പ് തൈരും കുറച്ച് ഉലുവ വറുത്തതും മുളകും ചേർത്ത് കടുക് വറുത്തതും ചേർത്ത് വിളമ്പാം.

ഇളനീർ പച്ചടി

  1. ഇളനീർ രണ്ടു കപ്പ് ചെറുതായി)
  2. തൈര്– 1/2 കപ്പ്
  3. കടുക് അരച്ചത്– (ഒരു ടേബിൾ സ്പൂൺ).
  4. കടുക് വറുക്കാന്‍– കറിവേപ്പില, കടുക്, ചുവന്നമുളക്.
  5. പച്ചമുളക്– 4 എണ്ണം
  6. ഉപ്പ്– ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം ഇളനീർ ചെറുതായ് ഒന്ന് വേവിക്കുക. ഇതിലേക്ക്, മാഗി പൗഡർ, ഉപ്പ്, കടുക് അരച്ചത്, പച്ചമുളക് ഇവ ചേർത്ത് ഒന്ന് തിളവരുമ്പോൾ ഇറക്കിവക്കാം. കടുക് വറുത്ത് വിളമ്പാം.