Recipe 1 Recipe 2 Recipe 3

ഫ്രൂട്ട് ആന്റ് കരിക്ക് ഒാലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. റംബൂട്ടാൻ– 5 മുതൽ 10 വരം (കുരുകളഞ്ഞ് ചെറിയ കഷ്ണം ആക്കിയത്)
  2. കരിക്ക്- 1/2 മുറിതേങ്ങയുടെ, (കഷ്ണം ആക്കിയത്)
  3. പച്ചമുളക്- 5
  4. കറിവേപ്പില- 2 തണ്ട്
  5. വെളിച്ചെണ്ണ–1 സ്പൂൺ
  6. തേങ്ങാപ്പാൽ – 1/2 ഗ്ലാസ്
  7. ഉപ്പ്– പാകത്തിന്
  8. കരിക്ക് വെള്ളം–1 കരിക്കിന്റെ
തയ്യാറാക്കുന്ന വിധം റംബൂട്ടാനും കരിക്കും പച്ചമുളകും കരിക്ക് വെള്ളത്തിൽ വേവിക്കുക( പച്ചമുളകും ഉപ്പും ചേർത്ത് ). അതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ചെറുതായി ചൂടാക്കുക. അതിനുശേഷം പ‍ച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങാവെക്കാം. സദ്യക്ക് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരുവിഭവം ആണ്.

പനീർ ചേമ്പ് വട്ട കുറുമ

ആവശ്യമുള്ള സാധനങ്ങൾ

  1. പനീർ – 100
  2. ചേമ്പ് (വലുത്) –100
  3. ചെറുപയർ
  4. പരിപ്പ് – 100
  5. കറിവേപ്പില –1 തണ്ട്
  6. ഉപ്പ് – പാകത്തിന്
  7. മഞ്ഞൾപ്പൊടി – 1നുള്ള്
  8. ഗരം മസാല –1/4 ടീ സ്പൂൺ
  9. തേങ്ങാപാൽ‌ –250
  10. സവാല –1വലുത്
  11. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  12. കാഷ്യൂ അരച്ചത് 2 സ്പൂൺ
  13. പച്ചമുളക്– 4 എണ്ണം
  14. വെളിച്ചെണ്ണ
  15. നെയ്യ് –1 സ്പൂൺ
  16. മല്ലിപ്പൊടി –1 /4 ടേബിൾ
തയ്യാറാക്കുന്ന വിധം 1 മുതൽ 8 വരയുള്ള ചേരുവ നന്നായി കുഴമ്പ് ചെറിയ വടകൾ ആക്കി വറുത്ത് കോരുക. അതിനുശേഷം 1 സ്പൂൺ നെയ്യും 1 സ്പൂൺ വെളിച്ചെണ്ണയും പേസ്റ്റ് നന്നായി വഴറ്റുക അതിലേക്ക് മല്ലിപ്പൊടി, ഗരം മസാല, ഇട്ട് ഇളക്കുക. അതിലേക്ക് കാഷ്യൂ അരച്ചത് 1 ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിനുേശഷം തേങ്ങാപ്പാൽ ഒഴിച്ച് വടയും ഇട്ട് ഇളക്കി വാങ്ങുക.
വളരെ നല്ല കുറുമയാണ് എല്ലാത്തിന്റെ കൂടെയും കഴിക്കാം.

കോക്കനട്ട് ക്രീമി കൂട്ടുകറി

I ആവശ്യമുള്ള സാധനങ്ങൾ

  1. വെള്ളം– 1 ലിറ്റർ
  2. ഉരുളക്കിഴങ്ങ് –100 ഗ്രാം
  3. കോളിഫ്ലവർ –100 ഗ്രാം
  4. ക്യാരറ്റ്–100 ഗ്രാം
  5. ഗ്രീൻപീസ്–100 ഗ്രാം
  6. ക്യാപ്സിക്കം(3 കളർ)– 3 എണ്ണം
  7. സ്വീറ്റ് കോൺ–100
  8. ബീൻസ്
  9. ഉപ്പ് -പാകത്തിന്
വെള്ളം തിളപ്പിച്ച് ഇൗ പച്ചക്കറികൾ എല്ലാം ചതുരകഷ്ണങ്ങളായി മുറിച്ച് വേവിച്ച് വെക്കുക.
II ആവശ്യമുള്ള സാധനങ്ങൾ
  1. മുളക്(ഉണക്കൽ) –5 എണ്ണം
  2. മല്ലി –1 സ്പൂൺ
  3. ചെറിയ ജീരകം –1/2സ്പൂൺ
  4. വലിയ ജീരകം – 1/2സ്പൂൺ
  5. കറുകപട്ട–1 കഷ്ണം ചെറുത്
  6. ഏലയ്ക്ക, ഗ്രാമ്പു–5 എണ്ണം
  7. കുരുമുളക്–1 േടബിൾ സ്പൂൺ
  8. മഞ്ഞൾപ്പൊടി–1 േടബിൾ സ്പൂൺ
ഇതൊല്ലാം കൂടി നന്നാടി വറുത്ത് പൊടിച്ച് വെക്കുക.
III
  1. സവാള -1 വലുത്
  2. ഇഞ്ചി, വെളുത്തുള്ളി –1സ്പൂൺ
  3. തക്കാളി പൂരി–3 സ്പൂൺ
  4. കോക്കനട്ട് മില്‍ക്–400 മില്ലി
  5. ലെമൺ ജ്യൂസ് 1ടീ സ്പൂൺ
  6. കാഷ്യൂ പോസ്റ്റ് –120 ഗ്രാം
  7. തൈര്–2 സ്പൂൺ
  8. ബ്രൗണ്‍ ഷുഗർ–1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം പാൻ വെച്ച് 1,2 ചേരുവകള്‍ നന്നായി വഴറ്റി അതിലേക്ക് തക്കാളി പൂരി, കോക്കനട്ട് മിൽക്, കാഷ്യൂ പേസ്റ്റ് , തൈര്, ബ്രൗൺഷുഗർ എന്നിവ ചേര‍ത്ത് 1 ഗ്ലാസ് തിളച്ചവെളളവും ഒഴിച്ച് നേരത്തെ പൊടിച്ച മസാലയും ചേർത്ത് അതിലേക്ക് വേവിച്ച വെജിറ്റബിളും ഇട്ട് ചേര്‍ത്ത് അതിലേക്ക് വേവിച്ച വെജിറ്റബിളും ഇട്ട് പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി വാങ്ങുക. വളരെ രുചികരമായ ഒരു കൂട്ടു കറിയാണ് . ചോറ് ,ചപ്പാത്തി , അപ്പം എന്നിവയുടെ കൂടെ കൂട്ടാം