Recipe 1 Recipe 2 Recipe 3

കോളക്കേഷിയ ഒൗഷധ കറി

ആവശ്യമുള്ള സാധനങ്ങൾ

  1. ചേമ്പിൻ തണ്ട്– 250 ഗ്രാം
  2. ചേമ്പിൻ ഇല–250 ഗ്രാം
  3. ചെറിയ ഉള്ള് – 100 ഗ്രാം
  4. തക്കാളി 2 എണ്ണം
  5. പച്ചമുളക് പേസ്റ്റ് -ഒരു സ്പൂൺ
  6. മഞ്ഞൾപ്പൊടി -1/2 സ്പൂൺ
  7. ഉപ്പ് ആവശ്യത്തിന്
  8. അയമോധകം, ജീരക,സജീരകം പൊടിച്ചത് – 1 സ്പൂൺ
  9. വെളിച്ചെണ്ണ – 50 ഗ്രാം
  10. മാഗി കോക്കനറ്റ് പൗഡർ – 50 ഗ്രാം
തയ്യാറാക്കുന്ന വിധം 1,2 ചേരുവകൾ വെളിച്ചെണ്ണയിൽ വഴറ്റുക. അതിലേക്ക് വഴറ്റിയ 3,4,5,6,7 എന്നിവ ചേർക്കുക. ശേഷം 10 മത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് 8 മത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് 8 മത്തെ ചേരുവ ചേർത്ത് മാറ്റിവെക്കുക.

നേന്ത്രപ്പഴം പുളിശേരി

ആവശ്യമുള്ള സാധനങ്ങൾ

  1. നേന്ത്രപ്പഴം–3 എണ്ണം
  2. തൈര്–1/2 കപ്പ്
  3. മാഗികോക്കനറ്റ് പൗഡർ –1 ടീ സ്പൂൺ
  4. ജീരകം, ഉലുവ പൊടിച്ചത് – 1 ടീ സ്പൂൺ
  5. ഉപ്പ്– ആവശ്യത്തിന്
  6. കുരുമുളക് പൊടി– ഒരു സ്പൂൺ
  7. പച്ചമുളക്, ഇ‍ഞ്ചി പേസ്റ്റ്– ഒരു സ്പൂൺ
  8. മഞ്ഞൾപ്പൊടി– 1യ2 സ്പൂൺ
തയ്യാറാക്കുന്ന വിധം നേന്ത്രപ്പഴം പുഴുങ്ങി ചൂടാറിയതിനുശേഷം വട്ടത്തിൽ മുറിച്ച് മാറ്റി വയ്ക്കുക, 3,5,7,8 എന്നീ ചേരുവകൾ തൈരിൽ ചേര്‍ത്ത് നന്നായി മിക്സിയിൽ അടിച്ചു മാറ്റിവയ്ക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് തൈര് ഒഴിച്ച് തിളപ്പിക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് തൈര് ഒഴിച്ച് തിളപ്പിക്കുക. അതിനു ശേഷം നേന്ത്രപഴം കഷ്ണങ്ങള്‍ േചര്‍ക്കുക. ശേഷം വെളിച്ചെണ്ണയിൽ ചുവന്ന മുളകും കറിവേപ്പിലയും ഇട്ട് വറുത്തിടുക.

ബാർലി ഒാലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. ബാര്‍ലി–1യ2 കപ്പ്
  2. മാഗികോക്കനറ്റ്–50 ഗ്രാം
  3. പച്ചമുളക് –5 എണ്ണം
  4. വെളിച്ചെണ്ണ– 2 സ്പൂൺ
  5. എളവൻ–50 ഗ്രാം
  6. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ബാര്‍ലി നന്നായി വേവിച്ചതിന് ശേഷം അതിലേക്ക് വേവിച്ച് വെച്ച എളവൻ ചേർക്കുക. പച്ചമുളക് നെടുകേ ഛേദികച്ചതും മാഗി കോക്കനറ്റ് പൗഡറും ഒഴിച്ചതിനുശേഷം ചെറുതീയിൽ ചൂടാക്കിയതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വയ്കകുക