Recipe 1 Recipe 2 Recipe 3

മുളപ്പിച്ച മമ്പയർ എരിശ്ശേരി

തയ്യാറാക്കുന്ന വിധം സവാള 3 എണ്ണം നീളത്തിൽ അരിഞ്ഞത്, മഞ്ഞൾപ്പൊടി 1/4 സ്പൂൺ, മുളകുപൊടി 1/2 സ്പൂൺ, മല്ലിപ്പൊടി 1/4 സ്പൂൺ, കുരുമുളകുപൊടി 1/2 സ്പൂൺ, പട്ട ചെറിയ കഷണം, ഗ്രാമ്പൂ 4 എണ്ണം, ഏലയ്ക്ക ഒരെണ്ണം, പെരുംജീരകം 1/4 സ്പൂൺ, ജാതിക്ക, ജാതിപത്രി പൊടിച്ചത് 2 നുള്ള് വീതം. ഉപ്പ് പാകത്തിന്.
ഒരു ചീനച്ചട്ടിയിൽ (പാനിൽ) 1/4 കപ്പ് എണ്ണ/ഓയിൽ ചൂടാക്കി ചേരുവകൾ (മേൽപറഞ്ഞ) വഴറ്റുക.
ചൂടാറിയ ശേഷം വഴറ്റിയ ചേരുവകൾ മയത്തിൽ അരച്ചെടുക്കുക. 200 ഗ്രാം മമ്പയർ മുളപ്പിച്ചത് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
മമ്പയർ വെന്ത് വെള്ളം വറ്റിയ ശേഷം അരച്ച ചേരുവകളും ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ 3 ടേബിൾ സ്പൂൺ മാഗി തേങ്ങാപാൽ പൗഡർ കട്ടിയിൽ കലക്കി ചേർത്ത് ഉടയാതെ ഇളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങി വിളമ്പാം. (ഈ ഓണത്തിന് വിളമ്പാൻ എല്ലാവർക്കും മാഗി തേങ്ങാപാൽ പൗഡർ ചേർത്ത മുളപ്പിച്ച മമ്പയർ എരിശ്ശേരി റെഡി)

മത്തങ്ങാ പച്ചടി (മാഗി തെങ്ങാപാൽ പൗഡർ)

തയ്യാറാക്കുന്ന വിധം മത്തങ്ങ കഷണങ്ങളാക്കിയത് 2 കപ്പ്, പാകത്തിന് ഉപ്പും വെള്ളവും 3 പച്ചമുളക് അരിഞ്ഞതും ചേർത്ത് വേവിക്കുക.
വേവിച്ച കൂട്ടിലേക്ക് 11/2 കപ്പ് കട്ട തൈരും, 3 ടേബിൾ സ്പൂൺ മാഗി തേങ്ങാപാൽ പൗഡറും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 1/2 സ്പൂൺ കടുക് ചതച്ചത് പൊട്ടിച്ച് 2 തണ്ട് കറിവേപ്പിലയും, 2 വറ്റൽ മുളകും 1/4 സ്പൂൺ ഉലുവയും വറുത്ത് പച്ചടിയിൽ ചേർത്ത് ഇളക്കി വിളമ്പാം.

നേന്ത്രപ്പഴം കാളൻ (മാഗി തേങ്ങാ പൗഡർ ചേർത്തത്)

തയ്യാറാക്കുന്ന വിധം നേന്ത്രപ്പഴം 3 എണ്ണം (1/കിലോ) ഇടത്തരം പഴുത്തത്. ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾപൊടി 1/4 സ്പൂൺ, മുളകുപൊടി 1/2 ചെറിയ സ്പൂൺ, പച്ചമുളക് നീളത്തിൽ കീറിയത് 4 എണ്ണം, കുരുമുളകുപൊടി 1/2 സ്പൂൺ, കറിവേപ്പില 2 തണ്ട്, വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ പാകത്തിന്. ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
അതിലേക്ക് 3 ടേബിൾ സ്പൂൺ മാഗി തേങ്ങാ പൗഡർ 1/2 കപ്പ് തിളപ്പിച്ച് ആറ്റിയ ഇളം ചൂടു വെള്ളത്തിൽ 1/2 സ്പൂൺ നല്ല ജീരകം പൊടിച്ചതും 1/2 ലിറ്റർ തൈരും ചേർത്ത് നന്നായി ഇളക്കി വറ്റിക്കുക.
ഒരു ചീനചട്ടിയിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 1/4 സ്പൂൺ കടുകും, 4 വറ്റൽ മുളക് , 1/4 സ്പൂൺ ഉലുവയും 2 തണ്ട് കറിവേപ്പിലയും വറുത്തിടുക.