Recipe 1 Recipe 2 Recipe 3

പൈനാപ്പിൾ മുന്തിരി കറി

  1. പൈനാപ്പിൾ ചെറുത് – 1 എണ്ണം
  2. മുന്തിരി
  3. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 1 കപ്പ്
  4. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണ്‍
  5. പിരിയൻ മുളക് പൊടി – 1/2 ടീസ്പൂൺ
  6. ഉപ്പ് – പാകത്തിന്
  7. ജീരകം – 1 ടീസ്പൂൺ
  8. പച്ചമുളക് – 10 എണ്ണം
  9. കടുക് – 1/4 ടീസ്പൂൺ
  10. വറ്റൽ മുളക് – 2 എണ്ണം
  11. ചെറിയ ഉള്ളി – 6 എണ്ണം
  12. വെളിച്ചെണ്ണ – പാകത്തിന്
  13. തേങ്ങ ചിരകിയത് – 2 വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം പൈനാപ്പിൾ ചെറുതായി അരിഞ്ഞു വയ്ക്കുക. മുന്തിരി ഉപ്പ് തിരുമ്മി നന്നായി കഴുകി എടുക്കുക. നാളികേരവും പച്ചമുളകും, ചുവന്നുള്ളി, ജീരകം മയത്തിൽ അരച്ചെടുക്കുക. ചട്ടി ചൂടാകുമ്പോൾ പൈനാപ്പിൾ ചെറുതായി അരിഞ്ഞതും ഉപ്പും മഞ്ഞൾപ്പൊടിയും പാകത്തിന് വെള്ളവും ഒഴിച്ചു വേവിയ്ക്കുക. മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർക്കുക. നാളീകേരത്തിന്റെ അരപ്പ് ചേർക്കുക. ചെറിയ മുന്തിരിയും ചേർക്കുക. കറി വാങ്ങി വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് വറ്റൽമുളകും, ചെറിയ ഉള്ളിയും ചേർക്കുക. മൂത്ത് വരുമ്പോൾ പിരിയൻ മുളകിട്ട് മൂപ്പിച്ച് കറിയിലേക്ക് ഒഴിയ്ക്കുക. പൈനാപ്പിൾ മുന്തിരി കറി തയ്യാർ

പാൽ കപ്പയും ഉള്ളി ചമ്മന്തിയും

ആവശ്യമുള്ള സാധനങ്ങൾ

  1. കപ്പ – 2 എണ്ണം
  2. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 1 കപ്പ്
  3. പച്ചമുളക് – 2 എണ്ണം
  4. ഉപ്പ് – പാകത്തിന്
  5. കറിവേപ്പില – 2 തണ്ട്
  6. വെളിച്ചെണ്ണ – പാകത്തിന്
  7. കടുക് – 1 1/2 ടീസ്പൂൺ
  8. വറ്റൽമുളക് – 2 എണ്ണം
  9. ചെറിയ ഉള്ളി – 15 എണ്ണം
  10. വെളുത്തുള്ളി – 3 എണ്ണം
പാകം ചെയ്യുന്ന വിധം കപ്പ തോലും നാരും കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. കപ്പയിൽ മുങ്ങിക്കിടക്കുന്ന വിധത്തിൽ തിളപ്പിച്ച വെള്ളം ഒഴിച്ച് കപ്പ വേവിയ്ക്കുക.
പകുതി വേവായാൽ വെള്ളം ഊറ്റി കളയുക (കപ്പയിലെ കട്ട് കളയാനാണ് ഇങ്ങനെ ചെയ്യുന്നത്). ഊറ്റിയ കപ്പയിൽ മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് ആവശ്യത്തിന് ഉപ്പ്, പച്ചമുളക് ചതച്ചത് കറിവേപ്പില ചേർത്ത് വേവിയ്ക്കുക. നല്ലവണ്ണം വെന്ത് പാൽ കുറുകി വറ്റി വന്നാൽ വാങ്ങി വയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക് പൊട്ടിച്ച് വറ്റൽ മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില ഇട്ട് വഴറ്റി മൂത്ത് വന്നാൽ ഇത് കപ്പയിലേക്ക് നന്നായി യോജിപ്പിക്കുക. പാൽ കപ്പ തയ്യാർ.
ഉള്ളി ചമ്മന്തി 10 ചെറിയ ഉള്ളി, ഉപ്പ്, പച്ചമുളക് ഇവ ചതച്ചെടുത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് യോജിപ്പിക്കുക. ഉള്ളി ചമ്മന്തി തയ്യാർ.

മുളപ്പിച്ച കടല വാഴമണി പനീർ കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ

  1. മാഗി കോക്കനട്ട് മിൽക്ക് പൗഡർ –1 കപ്പ്
  2. വാഴമണി – 1 എണ്ണം
  3. വാഴയുടെ ഉണ്ണിത്തണ്ട് ചെറുതായി നുറുക്കിയത് – 1 കപ്പ്
  4. പനീർ ചതുരത്തിൽ നുറുക്കിയത് – 200 ഗ്രാം
  5. മുളപ്പിച്ച വൻപയർ വേവിച്ചത് – 100 ഗ്രാം
  6. മുളപ്പിച്ച കടല – 50 ഗ്രാം
  7. സവാള – 1 എണ്ണം
  8. കാപ്സിക്കം – 1 എണ്ണം
  9. അണ്ടിപ്പരിപ്പ് – 100 ഗ്രാം
  10. വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
  11. പിരിയൻ മുളക് പൊടി – 1 1/2 ടീസ്പൂൺ
  12. മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  13. ഗരംമസാല – 1/4 ടീസ്പൂൺ
  14. തേങ്ങ ചിരകിയത് – 1 1/2 കപ്പ്
  15. പച്ചമുളക് – 2 എണ്ണം
  16. ജീരകം – 1 ടീസ്പൂൺ
  17. വെളിച്ചെണ്ണ – ആവശ്യത്തിന്
  18. കടുക് – 1 ടീസ്പൂൺ
  19. വറ്റൽമുളക് – 2 എണ്ണം
  20. കറിവേപ്പില – 2 തണ്ട്
  21. ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം വാഴമണി ബ്രൗൺ നിറമുള്ള പുറം തോട് ഇളക്കി മാറ്റി ചെറുതായി അരിഞ്ഞ് നന്നായി കഴുകി കറ കളഞ്ഞ് വേവിച്ചു വയ്ക്കുക. ഉരുളി അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാവുമ്പോൾ യഥാക്രമം ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ്, പനീർ, ചെറുതായി നുറുക്കിയ വാഴയുടെ ഉണ്ണിത്തണ്ട് എന്നിവ ഓരോന്നായി വഴറ്റി മാറ്റുക. ബാക്കി വെളിച്ചെണ്ണയിൽ ചതുരത്തിൽ അരിഞ്ഞ സവാള വഴറ്റുക. ശേഷം ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. പിന്നീട് വേവിച്ചു വച്ച മുളപ്പിച്ച വൻപയർ, മുളപ്പിച്ച കടല എന്നിവ ഇട്ട് മെല്ലെ ഇളക്കുക. പിന്നീട് മസാലകൾ ഓരോന്നായി ഇട്ട് ഇളക്കുക. ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്ത് തിളയ്ക്കുമ്പോൾ വഴറ്റി വച്ച വാഴമണി, പിനീർ, ഉണ്ണിത്തണ്ട് എന്നിവ ചേർത്ത് ഇളക്കണം. ചതുരക്കഷ്ണമാക്കിയ കാപ്സിക്കം ചേർക്കുക. മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർക്കുക. പച്ചമുളക്, ജീരകം, വറുത്ത വച്ച തേങ്ങാ ചിരകിയതും മിക്സിയിൽ ഒന്ന് ഒതുക്കിയെടുത്ത ശേഷം കറിയിൽ ചേർക്കുക. കറി കുറുകി പരുവമാകുമ്പോൾ പകുതി അണ്ടിപ്പരിപ്പ് ചേർത്ത് ഇളക്കുക. കറി അടുപ്പിൽ നിന്നു വാങ്ങി സെർവിങ് ഡിഷിലേക്കു മാറ്റുക. ബാക്കിയുള്ള അണ്ടി പരിപ്പ് കറിയുടെ മുകളിൽ ഇടുക. കടുക് പൊട്ടിച്ച് വറ്റൽമുളക്, കറിവേപ്പില എന്നിവ വറുത്ത് കറിയ്ക്ക് മീതെ ഒഴിക്കുക. സ്വാദിഷ്ടവും പോഷക സമ്പുഷ്ടവുമായ വാഴമണി പനീർ കൂട്ടുകറി തയ്യാർ.