Recipe 1 Recipe 2 Recipe 3

മുള്ളങ്കി പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. മുള്ളങ്കി –100 ഗ്രാം
  2. തൈര് – 2
  3. മാഗികോക്കനട്ട് – 2
  4. പച്ചമുളക്– 2 എണ്ണം
  5. ഇഞ്ചി– 1 കഷ്ണം
  6. കടുക് –2
  7. ഉപ്പ്
  8. കായ്മുളക്
  9. കറിവേപ്പില
  10. വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം മുള്ളങ്കി ചെറുതായിഅരിഞ്ഞ് ഉപ്പ് ഇട്ട് വേവിക്ുക. ഇതിലേക്ക് മിക്സിയിൽ അടിച്ച തൈര്, പച്ചമുളക്, ഇഞ്ചി, കടുക് ഇവ അരച്ച് ചേര്‍ക്കുക. ഇതിലേക്ക് മാഗി കോക്കോനട്ട് പൗഡർ ചേർത്ത്. കായ്മുളകും, കറിവേപ്പിലും കടുകും വറുത്ത് ഇടുക. നമ്മുടെ മുളങ്കി പച്ചടി തയ്യാർ.

മുതിര ഒാലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. മുതിര 150ഗ്രാം
  2. പചവലം 50ഗ്രാം
  3. മുള്ളങ്കി 50ഗ്രാം
  4. പച്ചമുളക് 3 എണ്ണ0
  5. വെളിച്ചെണ്ണ
  6. ഉപ്പ്
  7. മാഗികോക്കനട്ട് പൗ‍ഡർ
തയ്യാറാക്കുന്ന വിധം മുതിര നന്നായി വേവിക്കുക ഇതിലേക്ക് പടവലം, മുള്ളങ്കി എന്നിവ ചേര്‍ക്കുക. മൂന്ന് പച്ചമുളക് കട്ട് ചെയ്ത് ഇടുക. ആവിശ്യത്തിന് ഉപ്പ ഇടക. ഒരു സ്പൂണ്‍ മാഗി കോക്കനട്ട് കലക്ക് ഇതിലേക്ക് ഒഴിച്ച് വേവിക്കുക. വെന്തതിനുശേഷം കോക്കനട്ട് പൗഡർ കുറച്ചുകൂടെ കലക്കി ഒഴിച്ചേ ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക പിന്നീട് വാങ്ങിവയ്ക്കുക.

സദാവരി വെജ് മിക്സ്ഡ് കുറുക്കുകാളൻ

ആവശ്യമുള്ള സാധനങ്ങൾ

  1. സദാവരി കിഴങ്ങ് –50 ഗ്രാം
  2. വാഴക്ക–50 ഗ്രാം
  3. ചെറിയ ജിരകം 1/2ടീ സ്പൂണ്‍
  4. ചേന–50 ഗ്രാം
  5. മഞ്ഞൾപ്പൊടി–1/2ടീ സ്പൂണ്‍
  6. തൈര്– 3 ടീ സ്പൂണ്‍
  7. ഉപ്പ്
  8. മുള്ളങ്കി–50 ഗ്രാം
  9. മാഗി കോക്കനട്ട് പൗഡർ – 3 ടീ സ്പൂണ്‍
  10. വെളിച്ചെണ്ണ–2 ടീ സ്പൂണ്‍
  11. കടുക്– 1 ടീ സ്പൂണ്‍
  12. കുരുമുളക് പൊടി– 1 ടീ സ്പൂണ്‍
  13. ഉലുവ‌ –1/4 ടീ സ്പൂണ്‍
  14. വറ്റൽ മുളക്- 2 എണ്ണം
  15. കറിവേപ്പില
തയ്യാറാക്കുന്ന വിധം സദാവരി കിഴങ്ങ് , വാഴക്ക, ചേന, മുള്ളങ്കി ഇവ കട്ട് ചെയ്ത് കുറച്ച് വെള്ളം വച്ച് വേവിക്കുക. ഇതിലേക്ക് ഉപ്പ് ഇടുക. ഇതിലേക്ക് കുരുമുളകുപൊടി ചേര്‍ത്ത് വേവിക്കുക,. തൈര്, പച്ചമുളക് ചെറിയ ജീരകം ഇവ ചേർത്ത് അരയ്ക്കുക. ഇതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ കോക്കനട്ട് പൗഡർ ചേര്‍ത്ത് ഒന്ന് അരയ്ക്കുക. ഇത് ഇൗ വെന്തകഷ്ണത്തിലേക്ക് ഒഴിക്കുക. അതികം ലൂസാകാന്‍ പാടില്ല. ഇത് നല്ലോണം കുറുക്കി വാങ്ങി വയ്ക്കുക. ഇതിലേക്ക് കായ്മുളക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില ഇവ വെളിച്ചെണ്ണയിൽ വറുത്ത് കോരുക. കുറുക്കുക കാളൻ റെഡി