Recipe 1 Recipe 2 Recipe 3

ഡ്രാഗൺ ഫ്രൂട്ട് പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. ഡ്രാഗൺ ഫ്രൂട്ട് – 1 എണ്ണം
  2. പച്ചമുളക് – 2 എണ്ണം
  3. അനാർ ഫ്രൂട്ട് – കുറച്ച്
  4. ജീരകംപൊടി – 1 നുള്ള്
  5. കുരുമുളക് – 1 നുള്ള്
  6. ഇഞ്ചി നീര് (കഷണം) – ചെറിയ കഷണം
  7. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – (1 ഉം 2 ഉം 3 ഉം) ആവശ്യത്തിന്
  8. വെള്ളം – ആവശ്യത്തിന്
  9. ഓയിൽ – കുറച്ച്
തയാറാക്കുന്ന വിധം എണ്ണ ചൂടാക്കി അതിലേക്ക് ഡ്രാഗൺ ഫ്രൂട്ട് കട്ട് ചെയ്തത് ചേർക്കുക. പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം പച്ച മുളക് ചേർക്കുക. കുരുമുളക് പൊടി, ജീരകം പൊടി, ഉപ്പ് എന്നിവ ചേർക്കുക. ശേഷം മൂന്നാം പാൽ ചേര്‍ത്ത് വേവി ക്കുക. അതിനുശേഷം ഇഞ്ചി നീര് (കഷണം) ചേർക്കുക. അതിലേക്ക് രണ്ടാം പാൽ ചേർക്കുക. അവസാനം ഒന്നാം പാൽ ചേർത്ത് സ്റ്റൗ ഓഫാക്കുക. കുറച്ച് തണുത്തശേഷം അനാർ ചേർക്കുക. അനാർ ചേർത്ത് സെർവ് ചെയ്യാം.

വെണ്ടയ്ക്ക പാൽ കറി (തേങ്ങാപ്പാൽ)

ആവശ്യമുള്ള സാധനങ്ങൾ

  1. വെണ്ടയ്ക്ക – 15 എണ്ണം
  2. വെളിച്ചെണ്ണ – ആവശ്യത്തിന്
  3. കടുക് – ½ ടീസ്പൂൺ
  4. സവാള – 1 എണ്ണം
  5. പഞ്ചസാര – 1 നുള്ള്
  6. മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
  7. മുളക് പൊടി – ¼ ടീസ്പൂൺ
  8. മല്ലിപ്പൊടി – ¾ ടീസ്പൂൺ
  9. തക്കാളി – 1 ചെറുത്
  10. പച്ചമുളക് – 3 എണ്ണം
  11. ഇഞ്ചി – 1 ടീസ്പൂൺ
  12. കറിവേപ്പില – ആവശ്യത്തിന്
  13. ഉപ്പ് – ആവശ്യത്തിന്
  14. മാഗി കോക്കനട്ട് പൗഡർ – ആവശ്യത്തിന്
  15. ചൂടുവെള്ളം – ആവശ്യത്തിന്
വെണ്ടയ്ക്ക പാൽ തയ്യാറാക്കുന്ന വിധം വെണ്ടയ്ക്ക ചെറുതായി മുറിച്ച് വെളിച്ചെണ്ണയിൽ വറുത്ത് കോരുക. മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. കറിവേപ്പില ചേർക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക. ഇഞ്ചി ചേർക്കുക. ഇതിലേക്ക് പച്ചമുളക് ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം മഞ്ഞൾപ്പൊടി, മുളകു പൊടി, മല്ലിപ്പൊടി, ചേർത്ത് വഴറ്റുക. അതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വഴറ്റുക. ഇതിലേക്ക് ചൂടുവെള്ളം ഒരു കപ്പ് ചേർക്കുക. പഞ്ചസാര ഒരുനുള്ള് ചേർക്കുക. വെണ്ടയ്ക്ക ഫ്രൈ ചെയ്ത് ചേർക്കുക. തേങ്ങാപ്പാൽ ചേർത്ത് വാങ്ങി വയ്ക്കാം.

പൈനാപ്പിൾ റേസ്

  1. പൈനാപ്പിൾ (ചെറുത്) – 1 എണ്ണം
  2. ഉഴുന്ന് (വറുത്തത്) – ½ കപ്പ്
  3. കുരുമുളക് – 1 ½ ടീസ്പൂണ്‍
  4. പുളി – ഒരു നാരങ്ങാ വലിപ്പത്തിൽ (1 ½ കപ്പ് വെള്ളത്തിൽ പിഴിഞ്ഞത് )
  5. ശർക്കര – 1 വലിയ അച്ച്
  6. മാഗി കോക്കനട്ട് മിൽക്ക് – ½ കപ്പ് വെള്ളത്തിൽ കലക്കിയത്
  7. ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ
  1. വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
  2. കടുക് – ½ ടീസ്പൂൺ
  3. വറ്റൽമുളക് – 4 എണ്ണം
  4. കറിവേപ്പില – 4 തണ്ട്
തയ്യാറാക്കുന്ന വിധം വറുത്ത ഉഴുന്ന് പരിപ്പ് കുരുമുളകും ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക. പൈനാപ്പിൾ ചെറുതായി കൊത്തി അരി ഞ്ഞത് പുളിവെള്ളം ഒഴിച്ച് വേവിക്കുക. പൈനാപ്പിൾ കഷ ണങ്ങൾ വെന്തു തുടങ്ങുമ്പോൾ ശർക്കര പൊടിച്ചതും ചേർത്ത് വീണ്ടും വേവിക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പ് അരച്ചതും ഉപ്പും ചേർത്ത് അവസാനമായി മാഗി കോക്കനട്ട് മിൽക്ക് പൗഡർ അരകപ്പ് വെള്ളത്തിൽ കലക്കിയത് ഒഴിച്ച് നന്നായി യോജിപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില താളിച്ച് ഒഴിക്കുക.