Recipe 1 Recipe 2 Recipe 3

മാമ്പഴ പുളിശേരി

ആവശ്യമുള്ള സാധനങ്ങൾ

  1. പഴുത്ത മാങ്ങ – 300 ഗ്രാം
  2. പുളിയില്ലാത്ത തൈര് – 250 ഗ്രാം
  3. തേങ്ങാ പാൽ – 1 ഗ്ലാസ്
  4. ജീരകം പൊടി – 1 ടീസ്പൂൺ
  5. പച്ചമുളക് – 3 എണ്ണം
  6. ശർക്കര പാനി – 75 ഗ്രാം
  7. വെള്ളം – 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം പഴുത്ത മാങ്ങയും പച്ചമുളകും നന്നായി വേവിക്കുക. അതി ലേക്ക് ശർക്കരപാനി ഒഴിക്കുക. അതിനുശേഷം ജീരകപ്പൊടി പുളിയില്ലാത്ത തൈര്, തേങ്ങ അരയ്ക്കുന്നതിനു പകരം കട്ടി തേങ്ങാപ്പാൽ എന്നിവ ചേർക്കണം. ഇതെല്ലാം ചേർത്ത് നന്നായി ചൂടാക്കി വാങ്ങി അതിനുശേഷം കടുക് താളിക്കണം. നെയ്യും കൂടി ചേർത്താൽ വളരെ സ്വാദിഷ്ടമായ മാമ്പഴ പുളിശേരി റെഡി.

കസാവോ പയർ കുറുമ

ആവശ്യമുള്ള സാധനങ്ങൾ

  1. കപ്പ പുഴുങ്ങിയത് – 250 ഗ്രാം
  2. വൻപയർ പുഴുങ്ങിയത് – 100 ഗ്രാം
  3. പച്ചമുളക് – 4 എണ്ണം
  4. ചെറിയ ജീരകം – 1 നുള്ള്
  5. കോക്കനട്ട് മിൽക്ക് – 250
  6. നെയ്യ് – 2 സ്പൂൺ
  7. വെള്ളം – 1 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം കടുക്, കറിവേപ്പില, ഉണക്കൽ മുളക്, ചെറിയ ഉള്ളി എന്നിവ നെയ്യൊഴിച്ച് താളിച്ച് അതിലേക്ക് വെള്ളം ഒഴിച്ച് വേവിച്ചു വെച്ച് കൂട്ടുകൾ (കപ്പയും, പയറും) ഇട്ട് നന്നായി ഇളക്കി ഉടച്ച് തേങ്ങാ പാലും ഒഴിച്ച് ചൂടാക്കി ഉപയോഗിക്കാം. ഇത് സ്നാ ക്കായും കറിയായും ഉപയോഗിക്കാം.

കോക്കനട്ട് മിൽക്ക് പുളി ഇഞ്ചി

ആവശ്യമുള്ള സാധനങ്ങൾ

  1. ചക്ക വരട്ടിയത് – 200 ഗ്രാം
  2. ശർക്കര പാനി – 100 മില്ലി
  3. കാന്താരി – 5–7 എണ്ണം
  4. ഇഞ്ചി – 1 കഷണം
  5. പുളി – 1 നാരങ്ങാ വലുപ്പം
  6. എള്ള് – 1 ടീസ്പൂൺ
  7. ഉലുവ – 1 നുള്ള്
  8. അയമോദകം – 1 നുള്ള്
  9. ഉപ്പ് – പാകത്തിന്
  10. തേങ്ങാ പാൽ – 200
  11. നെയ്യ്
തയ്യാറാക്കുന്ന വിധം കാന്താരിയും ഇഞ്ചി കൊത്തി പൊടിച്ചതും നെയ്യൊഴിച്ച് വഴറ്റുക. അതിലേക്ക് ശർക്കര പാനി, ചക്ക എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറുകി വരുമ്പോൾ പുളി വെള്ളം ഒഴിക്കുക. അത് വറ്റി വരുമ്പോൾ ഉപ്പും ചേർത്ത് തേങ്ങാപ്പാലും ഒഴിച്ച് വാങ്ങി വയ്ക്കുക. അവസാനം എള്ളും അയമോദകവും കടുകും പൊട്ടിച്ച് ചേർക്കുക. മധുരവും എരിവും ഉള്ള പുളി ഇഞ്ചി റെഡി.