Recipe 1 Recipe 2 Recipe 3

കോക്കനട്ട് പുള ന്യൂഡില്‍സ് വിത്ത് ഫ്ലവര്‍ക്കൂട്

ആവശ്യമുള്ള സാധനങ്ങൾ

    ഒന്നാം ചേരുവ
  1. പുള പൊടി – 1 വലിയ കപ്പ്
  2. പച്ചരി പൊടി – ½ കപ്പ്
  3. ചൂടു വെള്ളം, ഉപ്പ്, വെളിച്ചെണ്ണ, വെള്ളം – ആവശ്യത്തിന്
  4. രണ്ടാം ചേരുവ
  5. സവാള (ചെറുതായി അരിഞ്ഞത്) – 1 കപ്പ്
  6. കാരറ്റ് (ചെറുതായി അരിഞ്ഞത്) – 1 കപ്പ്
  7. പച്ചമുളക് ചതച്ചത്– 6 എണ്ണം
  8. ഇഞ്ചി ചതച്ചത് – 1 കഷണം
  9. വെളുത്തുള്ളി ചതച്ചത് – 4 അല്ലി
  10. മല്ലിയില – 1 ചെറിയ തണ്ട്
  11. കറിവേപ്പില – 3 തണ്ട്
  12. ഗരം മസാല – 1 ചെറിയ സ്പൂൺ
  13. മഞ്ഞൾ പൊടി – 1 ചെറിയ സ്പൂൺ
  14. കുരുമുളകു പൊടി – 1 െചറിയ സ്പൂൺ
  15. മാഗി കോക്കനട്ട് മിൽക്ക് – 1 കപ്പ്
  16. ചിക്കൻ പൊരിച്ച് ചിക്കിയത് – 500
തയ്യാറാക്കുന്ന വിധം ഒന്നാം ചേരുവകളായ പുള പൊടി, പച്ചരി പൊടി, ചൂടുവെള്ളം, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ച് ഇടിയപ്പത്തിന്റെ ചില്ലിലിട്ട് ന്യൂഡിൽസ് പോലെ പിഴിഞ്ഞ് ആവി കയറ്റി മാറ്റുക. രണ്ടാമത്തെ ചേരുവ സവാള വഴറ്റി നന്നായി വഴുന്ന് വരുമ്പോൾ ഓരോന്നും ക്രമത്തിൽ വഴറ്റി മാറ്റി വച്ച ന്യൂഡിൽസ് ചേർത്ത് കോക്കനട്ട് മിൽക്കും ചേർത്ത് കുറുകി വരുമ്പോൾ ചിക്കൻ ചേർത്ത് പാകമായാല്‍ ഇറക്കി വയ്ക്കുക. ശേഷം ഒരു ഫ്ലവർ കൂട് ഉണ്ടാക്കി അതിലേക്ക് മാറ്റി ചൂടോടെ കഴിക്കാം.

അണ പത്തിരി

ആവശ്യമുള്ള സാധനങ്ങൾ

    ഒന്നാം ചേരുവ
  1. പത്തിരി പൊടിയും പുട്ടു പൊടിയും
  2. ഒന്നാക്കിയത് – 1 വലിയ കപ്പ്
  3. ചൂടുവെള്ളം – ആവശ്യത്തിന്
  4. ചെറിയ ഉള്ളി – 10 എണ്ണം
  5. നല്ല ജീരകം
  6. ഉപ്പ്
  7. രണ്ടാം ചേരുവ
  8. സവാള – 2 എണ്ണം
  9. തക്കാളി – 1 എണ്ണം
  10. പച്ചമുളക് – 4 എണ്ണം
  11. ഇഞ്ചി – 1 കഷണം
  12. വെളുത്തുള്ളി – 4 അല്ലി
  13. മുളകു പൊടി – 1 ടീസ്പൂൺ
  14. മല്ലിപ്പൊടി – 1 ടീസ്പൂൺ
  15. ഗരംമസാല – 1 ചെറിയ സ്പൂൺ
  16. മഞ്ഞൾപൊടി – 1 െചറിയ സ്പൂൺ
  17. വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
  18. ചിക്കൻ വൃത്തിയാക്കിയത് – 500 ഗ്രാം
തയ്യാറാക്കുന്ന വിധം ഒന്നാം ചേരുവ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയിൽ കുഴച്ച് ജീരകവും ചെറിയുള്ളിയും ചതച്ച് നന്നായി മിക്സ് ചെയ്ത് ചെറിയ കോട്ടിയുടെ ഉരുളയെടുത്ത് ഒന്ന് അമർത്തി മുഴുവനും ഇതുപോലെ ചെയ്ത് ആവിയിൽ പുഴുങ്ങി മാറ്റി വയ്ക്കുക. രണ്ടാം ചേരുവ കട്ടിയുള്ള പാത്രം വച്ച് ആവശ്യ ത്തിന് എണ്ണ ഒഴിച്ച് സവാള വഴറ്റി നന്നായി വഴന്ന് വരുമ്പോൾ ഓരോന്നും ക്രമത്തിൽ വഴറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് ചിക്കൻ ചേർത്ത് വേവിച്ച് പാകമാകുമ്പോൾ ഒന്നാം ചേരുവ ഉതർത്തിയിട്ട് കോക്കനട്ട് മിൽക്ക് ആവശ്യത്തിന് ഒഴിച്ച് വറ്റി വരുമ്പോൾ മാറ്റി വയ്ക്കുക. ചൂടോടെ ചീരാ കഞ്ഞിയും കൂട്ടി കഴിക്കാം.

കോക്കനട്ട് മസാലക്കറി

ആവശ്യമുള്ള സാധനങ്ങൾ

  1. സവാള – 3 എണ്ണം
  2. തക്കാളി – 1എണ്ണം
  3. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 1 ‍േടബിൾ സ്പൂൺ
  4. മല്ലിപ്പൊടി, മുളകുപൊടി – 1 ടേബിൾ സ്പൂൺ
  5. ഗരംമസാല, കുരുമുളകു പൊടി – ഓരോ ചെറിയ സ്പൂൺ
  6. കറിവേപ്പില, മഞ്ഞൾ, ഉപ്പ്,
  7. മല്ലിയില, വെളിച്ചെണ്ണ – ആവശ്യത്തിന്
  8. മാഗി കോക്കനട്ട് മിൽക്ക് – 1 ചെറിയ കപ്പ്
  9. വലിയ അയല കോണിൽ മുറിച്ച് (പൊരിച്ചത്) – 3 എണ്ണം
തയ്യാറാക്കുന്ന വിധം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. വഴന്ന് വരുമ്പോൾ ഓരോന്നും ക്രമത്തിൽ നല്ലവണ്ണം വഴറ്റി ആവശ്യ ത്തിന് വെള്ളവും ഒഴിച്ച് തിളയ്ക്കുമ്പോൾ ചെറിയ കഷണം മീനെല്ലാം ചേർത്ത് വേവിക്കുക. പാകമാകുമ്പോൾ കോക്കനട്ട് മിൽക്കും മീൻ പൊരിച്ചതും മല്ലിയിലയും ചേർത്ത് ഇറക്കി വച്ച് ചൂടോടെ പത്തിരിയും കൂട്ടി കഴിക്കാം.