Recipe 1 Recipe 2 Recipe 3

അലോവേര_ചക്കകുരു ഓലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. അലോവേര ജെൽ_1/2കപ്പ്
  2. മാഗി കോക്കനട്ട് മിൽക്ക് പൗഡർ_25ഗ്രാംസ്
  3. ചക്കകുരു_15എണ്ണം
  4. ഉപ്പ്_പാകത്തിന്
  5. പച്ചമുളക്_2എണ്ണം
  6. വെളിച്ചെണ്ണ_1tbs
  7. നാടൻ കറിവേപ്പില_2തണ്ട്
തയ്യാറാക്കുന്ന വിധം അലോവേരജെൽ വെള്ളവും ഉപ്പും ചേർത്ത് തിളപ്പിച്ച് കയ്പ് കളഞ്ഞ് ഊറ്റിയെടുത്ത് വെയ്ക്കുക.ചക്കകുരു വെളുത്ത തൊലി കളഞ്ഞ് നീളത്തിൽ മുറിച്ചത് പാകത്തിന് ഉപ്പ് ചേർത്ത് വേവിക്കുക.(സദ്യവട്ടങ്ങളിൽ ഓലനിൽ ഉപ്പ് ചേർക്കാറില്ല.). ഇതിലേക്ക് പച്ചമുളകും തയ്യാറാക്കി വെച്ചജെല്ലും100mlവെള്ളത്തിൽ1 വലിയ സ്പൂൺ കോക്കനട്ട് മിൽക്ക് പൗഡർ യോജിപ്പിച്ചതുംചേർക്കുക.തിളച്ചു കുറുകി വരുമ്പോൾ 50mlവെള്ളത്തിൽ2വലിയ സ്പൂൺ മിൽക് പൗഡർ നിക്സ് ചെയ്തതും ചേർക്കുക.തിളവരാൻ തുടങ്ങുമ്പോൾ പച്ചവെളിച്ചെണ്ണയും കറിവേപ്പില യും തൂവി ഇറക്കുക

ഈസി കൊള്ളി തീയ്യൽ

ആവശ്യമുള്ള സാധനങ്ങൾ

  1. മാഗി കോക്കനട്ട് മിൽക്ക് പൗഡർ_50ഗ്രാം
  2. കപ്പ നീളത്തിൽ മുറിച്ചത്_1കപ്പ്
  3. സവാളയരിഞ്ഞത്_3tbs
  4. ചുവന്നുള്ളി_6എണ്ണം
  5. വറ്റൽമുളക്6എണ്ണം
  6. മഞ്ഞൾപ്പൊടി_1/4ചെറിയ സ്പൂൺ
  7. കശ്മീരിംചില്ലി പൗഡർ_1/4ചെറിയ സ്പൂൺ
  8. വറവിന്:
  9. വെളിച്ചെണ്ണ_3tbs
  10. കടുക്_1/4tsp
  11. വറ്റൽ മുളക്_2 എണ്ണം
  12. കറിവേപ്പില_2 തണ്ട്
  13. പുളി_1നെല്ലിക്കാ വലിപ്പം
തയ്യാറാക്കുന്ന വിധം കപ്പ അൽപ്പം വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് തിളപ്പിച്ച് ഊറ്റി മാറ്റി വെയ്ക്കുക.ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ 3 മുതൽ5വരെ ചേരുവകൾ നന്നായി വഴറ്റുക.തീ ഓഫ് ചെയ്ത ശേഷം പൊടികൾ (1,6,7) അതിലിട്ട് നന്നായി ഇളക്കി യെടുക്കുക.തണഞ്ഞശേഷം നന്നായി അരച്ചെടുക്കുക.
മറ്റൊരു ചട്ടിയിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റുക.തയ്യാറാക്കിവെച്ച കപ്പ (കൊള്ളി)യും അരപ്പും ചേർക്കുക.പാകത്തിന് വെള്ളം, ഉപ്പ്, പുളി പിഴിഞ്ഞത് ഇവ ചേർത്ത് തിളക്കാനനുവദിക്കുക.കടുക് താളിച്ച് ഇറക്കുക.

മിക്സ്ഡ് ഫ്രൂട്ട്സ് പച്ചടി:

ആവശ്യമുള്ള സാധനങ്ങൾ

  1. പൈനാപ്പിൾ അരിഞ്ഞത്_1/4കപ്പ്
  2. നേന്ത്റപഴം അരിഞ്ഞത്_1/4കപ്പ്
  3. ആപ്പിൾ അരിഞ്ഞത്_1/4കപ്പ്
  4. ഉപ്പ്_പാകത്തിന്
  5. പഞ്ചസാര_1ചെറിയ സ്പൂൺ
  6. വെള്ളം_1/4കപ്പ്
  7. മഞ്ഞൾപ്പൊടി_1/4ചെറിയംസ്പൂൺ
  8. വയലറ്റ് മുന്തിരി_5എണ്ണം
  9. മാഗി കോക്കനട്ട് മിൽക്ക് പൗഡർ_50ഗ്രാം
  10. കടുക്_1/4ചെറിയ സ്പൂൺ
  11. തൈര്_1/4കപ്പ്
  12. വറവിന്:
  13. വെളിച്ചെണ്ണ_1 വലിയ സ്പൂൺ
  14. കടുക്_1/4ചെറിയ സ്പൂൺ
  15. കറിവേപ്പില_2തണ്ട്
  16. വറ്റൽമുളക്_2 എണ്ണം
തയ്യാറാക്കുന്ന വിധം 1മുതൽ7വരെ ചേരുവകൾ ഒരു മൺചട്ടിയിൽ അടുപ്പത്ത് വെച്ച് വേവിക്കുക.കടുക് 1ചെറിയ സ്പൂൺ ചതച്ചത്,മിൽക് പൗഡർ 1/4കപ്പ് വെള്ളത്തിൽ ലയിപ്പിച്ചത്, തൈര് ഇവ ചേർത്തിളക്കി ഇറക്കുക.തിളക്കേണ്ട ആവശ്യമില്ല.കടുക് താളിക്കുക.