Recipe 1 Recipe 2 Recipe 3

കുറുക്കു കാളൻ

ആവശ്യമുള്ള സാധനങ്ങൾ

  1. ചേന – 200 ഗ്രാം
  2. നേന്ത്രക്കായ – 200 ഗ്രാം
  3. മഞ്ഞൾ പൊടി – ¼ സ്പൂൺ
  4. കുരുമുളക് – 20 എണ്ണം
  5. മോര് – 2 കപ്പ്
  6. ജീരകം – ¼ സ്പൂൺ
  7. പച്ചമുളക് – 2 എണ്ണം
  8. ഉലുവ പൊടി – ¼ സ്പൂൺ
  9. കറിവേപ്പില – കുറച്ച്
  10. വറ്റൽ മുളക് – 4 എണ്ണം
  11. കടുക് – ¼ സ്പൂൺ
  12. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 1 കപ്പ്
  13. വെള്ളം – കുറച്ച്
തയ്യാറാക്കുന്ന വിധം ചേനയും നേന്ത്രക്കായും ഒരേ വലിപ്പത്തിൽ മുറിയ്ക്കുക. കൽചട്ടിയിൽ കുരുമുളക് അരച്ച് അരിച്ച് ഒഴിക്കുക. ചേനയും തൊലികളഞ്ഞ നേന്ത്രക്കായയും മഞ്ഞൾ പൊടിയും ഇട്ട്. വേവിച്ചെടുക്കുക. വെന്ത് കഴിഞ്ഞാൽ ഉപ്പ് പൊടി ഇടുക. അതിനുശേഷം മോര് ഒഴിക്കുക. നന്നായി ഇളക്കിക്കൊ ണ്ടിരിക്കണം. അടിയിൽ പിടിക്കാതെ നോക്കണം. മോര് നന്നായി ചേനയിലും നേന്ത്രക്കായയിലും പിടിക്കണം. അതിനു ശേഷം കറിവേപ്പില ഇടുക. ഉലുവപൊടിയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. ഇത് കേടുകൂടാതെ കുറച്ച് ദിവസം ഇരിക്കും. മാഗി കോക്കനട്ട് മിൽക്ക് പൗഡറും ജീരകവും പച്ചമുളകും ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കുക. ചീനച്ചട്ടി ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളക്, കറിവേപ്പില ഇടുക. അതിനുശേഷം അമ്മിയിൽ അരച്ച നാളികേരം ഇടുക. നന്നായി വെള്ളം വറ്റിയതിനുശേഷം കുറുക്കിയ കായയും ചേനയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ചുമരിൽ കാളൻ എറിഞ്ഞാൽ വീണ് പോകരുത്. ആ പരുവത്തിൽ ആകണം. ഓണസദ്യയിൽ ഒന്നാമനാണ് കാളൻ. കാളനില്ലാത്ത ഓണമില്ല.

അവിയൽ

ആവശ്യമുള്ള സാധനങ്ങൾ

  1. ചേന – 250 ഗ്രാം
  2. നേന്ത്രക്കായ – 250 ഗ്രാം
  3. കാരറ്റ് – 200 ഗ്രാം
  4. പയർ – 200 ഗ്രാം
  5. മുരിങ്ങയ്ക്ക – 200 ഗ്രാം
  6. കയ്പയ്ക്ക – 1 ചെറിയ കഷണം
  7. ഇളവൻ – 1 ചെറിയ കഷണം
  8. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 1 കപ്പ്
  9. പച്ചമുളക് – 2 എണ്ണം
  10. മഞ്ഞൾ പൊടി – ചെറിയ സ്പൂൺ (¼ )
  11. പുളിയില്ലാത്ത തൈര് – 1 കപ്പ്
  12. കറിവേപ്പില – ആവശ്യത്തിന്
  13. ഉപ്പ് – ആവശ്യത്തിന്
  14. വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം നേന്ത്രക്കായ നീളത്തിൽ മുറിച്ച് വെള്ളത്തിലിടുക. കറ നന്നായി കളയണം. ചേനയും നീളത്തിൽ മുറിക്കുക. കാരറ്റ്, പയർ, മുരിങ്ങയ്ക്ക, കയ്പയ്ക്ക, ഇളവൻ എല്ലാം ഒരേ വലുപ്പ ത്തിൽ മുറിയ്ക്കുക. മൺചട്ടിയിൽ വേണം ഇത് പാകം ചെയ്യാൻ. ഏറ്റവും അടിയിൽ ചേന, നേന്ത്രക്കായ ഇടുക. അതിനു മുകളിൽ ബാക്കി എല്ലാ പച്ചക്കറികളും ഇടുക. മഞ്ഞളും ഉപ്പും ചേർക്കുക. കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാൽ മാഗി കോക്കനട്ട് മിൽക്ക് പൗഡർ, തൈര്, പച്ചമുളക് , കറിവേപ്പില എല്ലാം കൂടി അമ്മിയിലോ, മിക്സിയിലോ ഒതുക്കിയെടുക്കുക. നന്നായി അരയരുത്. ഇത് വെന്ത പച്ചക്ക റിയിൽ ചേർക്കുക. നന്നായി ഇളക്കുക. കറിവേപ്പില ഇടുക. പച്ച വെളിച്ചെണ്ണ തളിക്കുക. ഒന്നാന്തരം അവിയൽ റെഡിയാ യിക്കഴിഞ്ഞു. ഓണസദ്യയിൽ ഇവർ മൂന്നു പേരും ഒന്നാമ താണ് (കാളൻ, അവിയൽ, ഓലൻ) കുട്ടികൾക്കും മുതിർന്ന വർക്കും കഴിക്കാൻ പറ്റിയ വിഭവമാണ്.

ഓലൻ‌

ആവശ്യമുള്ള സാധനങ്ങൾ

  1. വൻപയർ – 500 ഗ്രാം
  2. ഇളവൻ – 250 ഗ്രാം
  3. പച്ചമുളക് – 2 എണ്ണം
  4. ഉപ്പ് – പാകത്തിന്
  5. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം വൻപയർ കുക്കറിൽ വേവിക്കുക. ആറ് വിസിൽ വരണം. വെന്തതിനു ശേഷം കുക്കർ തുറന്ന് ഇളവൻ മുറിച്ചതും പച്ചമുളക് നടുകെ കീറിയതും ഉപ്പും കൂടി ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാൽ കറിവേപ്പല ഇടുക. അതിനുശേഷം മാഗി കോക്കനട്ട് മിൽക്ക് പൗഡർ 3 ടേബിൾ സ്പൂൺ എടുത്ത് കുറച്ച് പച്ചവെള്ളത്തിൽ കലക്കി ഒഴിക്കുക. അതിനുശേഷം വെളിച്ചെണ്ണ തളിക്കുക. ഒന്നാന്തരം ഓലൻ റെഡിയായി ക്കഴിഞ്ഞു.