Recipe 1 Recipe 2 Recipe 3

കുമ്പളങ്ങ പയർ ഓലൻ

തയ്യാറാക്കുന്ന വിധം ഒരു ചെറിയ കുമ്പളങ്ങയുടെ പകുതി ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതിന്റെ കൂടെ 6 പയറും 2 പച്ചമുളകും മുറിച്ചിടുക. ഇതിൽ ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക. നല്ല വണ്ണം വെന്തു കഴിഞ്ഞാൽ മാഗി കോക്കനട്ട് പൗഡർ 2 ഏലക്കാ കൂടി അരച്ച് വേവിച്ചു വെച്ച മിശ്രിതത്തിൽ ചേർത്ത് തിളപ്പിക്കുക. (ഒരു വലിയ മുറി തേങ്ങക്ക് പകരം പൗഡർ ചേർക്കണം). തിളച്ചാൽ പാകത്തിന് ഉപ്പ് നോക്കി കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വെക്കുക. അടിപൊളി ഓലൻ റെഡി.

കിടുക്കൻ രുചിയുള്ള കട്ടിപരിപ്പ് കറി

തയ്യാറാക്കുന്ന വിധം 150 ഗ്രാം തുവര പരിപ്പ് ഒരു ഫ്രൈപാനിൽ ഇട്ട് പച്ചമണം മാറുന്നതു വരെ ഒന്നു വറുത്തെടുക്കുക. ശേഷം കഴുകി 1/4 ടീ സ്പൂൺ മഞ്ഞൾപൊടി ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. മിക്സിയിൽ1/2 മുറി തേങ്ങയ്ക്ക് കണക്കായ മാഗി കോക്കനട്ട് പാലെടുക്കുക. അതിലേക്ക് 5 ചെറിയുള്ളിയും (ചുവന്നുള്ളി) 4 പച്ചമുളക്, 1 ടീ സ്പൂൺ ചെറിയ ജീരകം. ഒരു നുള്ള് മഞ്ഞൾപൊടി, 1 വെളുത്തുള്ളി അല്ലി. കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കുക. നേരത്തെ വേവിച്ചു വെച്ച പരിപ്പിലേക്ക് ഈ അരപ്പൊഴിച്ച് ഒന്ന് തിളപ്പിക്കുക. ഇനി ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും, കറിവേപ്പിലയും വഴറ്റി ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇറക്കി വെക്കുക.

സദ്യ സ്പെഷ്യൽ കാളൻ

തയ്യാറാക്കുന്ന വിധം 1 കപ്പ് ചേന ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതിന്റെ കൂടെ 1 വലിയ പച്ചക്കായയും 3 പച്ചമുളകും കൂടി മുറിച്ച് ചേർക്കുക. ഇനി അതിൽ കുറച്ച് മഞ്ഞൾപ്പൊടിയും. 1/2 ടീ സ്പൂൺ മുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. 1/2 മുറി തേങ്ങക്ക് സമമായ മാഗി കോക്കനട്ട് പൗഡർ 1 ടീ സ്പൂൺ നല്ല ജീരകം ചേർത്ത് ഒന്ന് അരച്ചെടുക്കുക. നേരത്തെ വേവിച്ചുവെച്ച പച്ചക്കറി ഒരു ചീനച്ചട്ടിയിലേക്ക് മാറ്റി 2 തണ്ട് കറിവേപ്പില ചേർത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് അരപ്പ് ചേർക്കുക. അരപ്പ് ചേർത്ത് തിളപ്പിക്കരുത്. തിള വരുന്ന പാകമായാൽ മതി. ഇനി ഇതിലേക്ക് 1/2 കപ്പ് തൈര് മിക്സിയിൽ അടിച്ച് ചേർക്കുക. ഇത് ചേർത്തു തിളക്കാൻ പാടില്ല. നല്ല വണ്ണം ഒന്ന് ചൂടായാൽ ഇതിലേക്ക് 3/4 ടീ സ്പൂൺ കുരുമുളകുപൊടിയും 1/4 ടീസ്പൂൺ ഉലുവാപൊടിയും ചേർത്ത് ഇറക്കി വെക്കണം. ഇനി വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും, കറിവേപ്പിലയും വഴറ്റി ചേർക്കുക. അടിപൊളി കാളൻ റെഡി.