Recipe 1 Recipe 2 Recipe 3

കശുവണ്ടി തീയൽ

ആവശ്യമുള്ള സാധനങ്ങൾ
  1. കശുവണ്ടി
  2. ചുവന്നുള്ളി
  3. പച്ചമുളക്
  4. തേങ്ങാക്കൊത്ത്
  5. തേങ്ങ ചിരകിയത്
  6. മുളക് പൊടി
  7. മല്ലിപ്പൊടി
  8. ഉലുവ പൊടി
  9. മഞ്ഞൾ പൊടി
  10. പുളി (ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്തു വെക്കണം)
  11. ഉപ്പ്
  12. വെള്ളം
  13. താളിക്കുവാൻ ആവശ്യമായ സാധനങ്ങൾ എണ്ണ, കടുക്
    മാഗി കോക്കനട്ട് മിൽക്ക്
തയ്യാറാക്കുന്ന വിധം ചിരകിയ തേങ്ങ നല്ല ബ്രൗൺ നിറമാകും വരെ വറക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ഉലുവ പൊടി ഇവ കൂടി ചേർത്ത് മൂപ്പിക്കുക. തേങ്ങ വറുത്തതിന് ശേഷം മാത്രമേ പൊടികൾ ഇടാവൂ. ചൂടാറുമ്പോൾ അരച്ചെടുക്കുക. ഇതിന്റെ കൂടെ കുറച്ച് കശുവണ്ടി അരയ്ക്കുക. കശുവണ്ടി കുറച്ച് വേറെ എടുത്ത് ഉള്ളി, പച്ചമുളക്, നെടുകെ കീറിയത്, തേങ്ങാക്കൊത്ത്, കറിവേപ്പില, മഞ്ഞൾ, ഉപ്പ് ഇവ ചേർത്ത ശേഷം വെള്ളം ഒഴിച്ച് വേവിക്കുക. ഇത് വെന്തു കഴിയുമ്പോൾ തേങ്ങ അരച്ചതും, പുളി വെള്ളവും ഒഴിക്കുക. ഇത് നന്നായി കുറുകി വരുന്നത് വരെ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ മാഗി കോക്കനട്ട് മിൽക്ക് ചേർത്ത് ഇളക്കുക. പിന്നീട് കടുക് താളിച്ചു ചേർക്കുക.

ശമാം എരിശ്ശേരി (മത്തങ്ങ, കായ, ചേനയിടാത്ത എരിശ്ശേരി)

ആവശ്യമുള്ള സാധനങ്ങൾ
  1. വൻപയർ (വെള്ളത്തിൽ കുതിർത്തത്)
  2. ശമാം പഴം
  3. കാരറ്റ്
  4. ഉരുളക്കിഴങ്ങ്
  5. തേങ്ങ
  6. ഉപ്പ്
  7. വറ്റൽമുളക്
  8. പച്ചമുളക്
  9. ഉള്ളി, കറിവേപ്പി
  10. മാഗി കോക്കനട്ട് മിൽക്ക്
തയ്യാറാക്കുന്ന വിധം വൻപയർ വേവിക്കുക, ശമാം, കാരറ്റ്, ഉരുളക്കിഴങ്ങ് ചെറിയകഷണങ്ങളായി വേവിക്കുക. ഉപ്പ് ചേർത്ത് മാഗി കോക്കനട്ട് മിൽക്കിൽ വേവിക്കുക.
തേങ്ങ, ജീരകം, വെളുത്തുള്ളി (കുറച്) പച്ചമുളക്, ഉള്ളി ഇവ ഒതുക്കി ചേർക്കുക.
വേവിച്ച പച്ചക്കറികൾ ഉടച്ച് തേങ്ങാ അരപ്പ് ചേർത്ത് മിക്സ് ചെയ്യുക.
കുറച്ച് തേങ്ങ ചിരകി നല്ല പോലെ ബ്രൗൺ നിറം അകുന്നതുവരെ മൂപ്പിക്കുക, കുറച്ച് കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് കറി നല്ലപോലെ താളിച്ചെടുക്കുക.
ശമാം എരിശ്ശേരിയിൽ കുറച്ച് മാഗി കോക്കനട്ട് മിൽക്ക് ചേർത്ത് എടുത്താൽ സ്വാദിഷ്ടമായ ശമാം എരിശ്ശേരി റെഡി.

ചേമ്പിൻതാൾ പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. ചേമ്പിൻ തണ്ട്
  2. ഉപ്പ്
  3. പച്ചമുളക്
  4. ഉള്ളി
  5. കടുക്
  6. തൈര്
  7. വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം പാനിൽ വെള്ളം ഒഴിക്കുക. ചെറുതായി ചൂടാകുമ്പൾ ചേമ്പിൻ താള് കൊത്തിയരിഞ്ഞ് ഇടുക. ഉപ്പ് ഇടുക. (വെള്ളം പറ്റിച്ച് എടുക്കുക).
തേങ്ങ, പച്ചമുളക്, ഉള്ളി നന്നായി അരയ്ക്കുക.
പാനിൽ കടുക് പൊട്ടിച്ച് വറ്റൽമുളക്, കറിവേപ്പില ഇട്ട് താളിച്ച് മാറ്റിവയ്കക
നേരത്തെ വേവിച്ച താളിൽ അരച്ചുവച്ച അരപ്പ് ചേർക്കുക. ചെറുതായി ചൂടാക്കുക. തീ ഓഫ് ചെയ്ത ശേഷം കുറച്ച് തൈര് ചേർക്കുക.
തൈരിന്റെ കൂടെ കുറച്ച് മാഗി കോക്കനട്ട് മിൽക്ക് ചേർക്കുക.
താളിച്ചത് ചേർക്കുക.