Recipe 1 Recipe 2 Recipe 3

തേങ്ങപ്പാൽ പാഷൻ ഫ്രൂട്ട് രസം

ആവശ്യമുള്ള സാധനങ്ങൾ
  1. ഫാഷൻഫ്യൂട്ട് 1 കപ്പ്
  2. തേങ്ങാപ്പാൽ 1 കപ്പ്
  3. വെളുത്തുള്ളി 4
  4. മല്ലി 2 ടീ സ്പൂൺ
  5. ജീരകം 1 ടീ സ്പൂൺ
  6. കായം 1/2 സ്പൂൺ
  7. കുരുമുളക് 1 ടീ സ്പൂൺ
  8. മുളകുപൊടി 1/2 സ്പൂൺ
  9. മഞ്ഞപ്പൊടി 1/4 സ്പൂൺ
  10. കറിവേപ്പില
  11. ഉപ്പ്
  12. കടുക് 1/2 സ്പൂൺ
  13. വറ്റൽമുളക്
  14. മല്ലി ഇല
  15. വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം ഒരു പാനില്‍ പാഷൻ ഫ്രൂട്ട് പള്‍പ്പ്, കോകനട്ട് മിൽക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.മിക്സിയുടെ ജാർ എചുത്തു അതിലേക്കു മല്ലി, ജീരകം, വെളുത്തുള്ളി, കായം, മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ നന്നായി അരച്ചെടുക്കുക. ഇതു മിക്സ് ചെയ്ത പാഷന്‍ ഫ്രൂട്ട് ലേക്ക് ഒഴിച്ച്, തീ കത്തിച്ചു ഒരു തിള വരുന്ന വരെ ഇളക്കി തീ ഒാഫ് ആക്കുക. ചെറിയ പാൻ അടുപ്പിൽ വെച്ച് ഒായിൽ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് മുളക്, കറിവേപ്പില ചേർത്തു മൂപ്പിച്ചിടുക. വിളമ്പുന്ന പാത്രത്തിൽ മാറ്റി മല്ലിയില ഇട്ട് അലങ്കരിക്കാം

പച്ച കടുമാങ്ങാ

ആവശ്യമുള്ള സാധനങ്ങൾ
  1. പച്ചമാങ്ങ ചെറുതായി അരിഞ്ഞത് 1 കപ്പ്
  2. കോക്കനട്ട് മിൽക്ക് പൗഡർ 2 ടേബിള്‍ സ്പൂണ്‍
  3. തൈര് 1/4 കപ്പ്
  4. പച്ചമുളക് 3
  5. കടുക് 1 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്കു മിൽക് പൗഡർ , തൈര്, പച്ചമുളക്, ഉപ്പ് ചേർത്ത് അതികം അരയാതെ അരക്കുക. ഇതിലേക്ക് 1യ2 ടീസ് കടുക് ചേര്‍ത്ത് ഒന്ന് തിരിക്കുക. കടുക് അരഞ്ഞു പോകരുത്. ഇതിലേക്ക്, അരിഞ്ഞ മാങ്ങാ ചേർത്ത് ഒന്ന് കൂടി അരക്കുക. ചതച്ച് എടുക്കാൻ പാടുള്ളൂ. വിളമ്പുന്ന പാത്രത്തിൽ മാറ്റി ഉപയോഗിക്കാം

മധുരക്കിഴങ്ങ് പനീർ സ്റ്റൂ

ആവശ്യമുള്ള സാധനങ്ങൾ
  1. മധുക്കിഴങ്ങ് 1യ2 കപ്പ്
  2. പനീർ കപ്പ് 1യ2 കപ്പ്
  3. സവോള 1യ4 കപ്പ്
  4. ഇഞ്ചി അരിഞ്ഞത് 1 ടീ സ്പൂൺ
  5. പച്ചമുളക് 3
  6. കറിവേപ്പില
  7. മാഗി കോക്കനട്ട് മിൽക്ക് പൗഡർ 5 ടീ സ്പൂൺ
  8. ഉപ്പ്
തയ്യാറാക്കുന്ന വിധം ഒരു കുക്കറിൽ അരി​​ഞ്ഞു വെച്ച് മധുരകിഴങ്ങും, ഉള്ളിയും, ഇഞ്ചി, പച്ചമുളക്, ഉപ്പ് ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് രണ്ടു വിസിൽ വരെ വേവിക്കുക. അതിനുശേഷം കുക്കർ തുറന്നു പനീർ ചേർത്ത് ഒരു തിള വരുമ്പോൾ മിൽക് പൗഡർ നല്ല കട്ടിയോടെ കലക്കി സ്റ്റൂ ഇൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, കറിവേപ്പിലയും ചേര്‍ക്കുക. സ്വാദിഷ്ടമായ മധുരക്കിഴങ്ങു പനീർ സ്റ്റൂ റെഡി. വിളമ്പുന്ന പാത്രത്തിൽ മാറ്റി ചൂടോടെ ഉപയോഗിക്കാം.