Recipe 1 Recipe 2 Recipe 3

ജാതിക്ക മാതളം പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. ജാതിക്കതൊണ്ട്– 4 എണ്ണം
  2. മാതളം – 1 എണ്ണം
  3. കാരറ്റ്– 1എണ്ണം
  4. മാഗി കോക്കനട്ട് മിൽക്ക് –2 കപ്പ്
  5. േതങ്ങപീര – 1 കപ്പ്
  6. തൈര് ( പുളിയില്ലാത്തത്)– 1/2 ലിറ്റര്‍
  7. കടുക് -1 ടീ സ്പൂൺ
  8. വറ്റൽമുളക്- 5എണ്ണം
  9. സവാള- 1 എണ്ണം
  10. പച്ചമുളക് -5എണ്ണം
  11. കറിവേപ്പില -3 തണ്ട്
  12. വെളുത്തുള്ളി -4 അല്ലി
  13. ഉള്ളി -8 എണ്ണം
  14. വെളിച്ചെണ്ണ- 50 ഗ്രാം
  15. ഇ​ഞ്ചി- ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം ജാതിക്കതോണ്ട് ചെത്തി ചെറിയകഷ്ണമാക്കി ചൂട് വെള്ളത്തിലിട്ട് വയ്ക്കുക. (10 മിനിറ്റ്) മൺചട്ടിയിൽ കാരറ്റ് അരിഞ്ഞതും ജാതിക്കയും ഇട്ട് കുറച്ച് വെള്ളം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. തേങ്ങപീര, മില്‍ക് പൗഡർ,കടുക്, ഒരു തണ്ട് വേപ്പില, തൈര് എന്നിവ മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക വെന്തകറിയിലേക്ക് അരപ്പ് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും , പുളിയും നോക്കുക. അതിനു ശേഷം മാതളത്തിന്റെ അല്ലി പച്ചടിയിലേക്ക് കുറച്ച് ഇട്ടു കൊടുക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, വറ്റൽമുളക്, ഉള്ളി, വേപ്പില എന്നിവ മൂപ്പിച്ച് ഇട്ടു കൊടുക്കുക. രുചികരമായ ജാതിക്ക മാതളം പച്ചടി റെഡി.

പാതാള ബോള്‍സ് വിത്ത് കൂൺ മസാല

ആവശ്യമുള്ള സാധനങ്ങൾ
  1. ചേന – 50 ഗ്രാം
  2. ചേമ്പ് – 50 ഗ്രാം
  3. കപ്പ്– 50 ഗ്രാം
  4. ഉരുളക്കിഴങ്ങ് – 50 ഗ്രാം
  5. പച്ചമുളക്– 8 എണ്ണം
  6. സവാള–2
  7. ഇഞ്ചി– 1/2 ടീ സ്പൂണ്‍
  8. വെളുത്തുള്ളി – 1/2 ടീ സ്പൂണ്‍
  9. കുരുമുളകുപൊടി– 1/2 ടീ സ്പൂണ്‍
  10. ഗരംമസാലപൊടി – 1/2 ടീ സ്പൂണ്‍
  11. കടലമാവ്‌– 1/2 കപ്പ്
  12. കൂൺ– 200 ഗ്രാം
  13. മാഗി കോക്കനട്ട് മിൽക്ക് –3 കപ്പ്
  14. വെളിച്ചെണ്ണ
  15. മുളക്പൊടി– 1 ടീ സ്പൂണ്‍
  16. മല്ലിപ്പൊടി– 1/2 ടീ സ്പൂണ്‍
  17. മഞ്ഞൾപ്പൊടി– 1/4 ടീ സ്പൂണ്‍
  18. കറിവേപ്പില, മല്ലിയില – (കുറച്ച്)
  19. ഉപ്പ്
  20. തക്കാളി– 1കപ്പ്
  21. കസ്തൂരി മേത്തി, ബട്ടർ– (കുറച്ച്)
  22. ടുമാറ്റോ സോസ്–1 ടീ സ്പൂണ്‍
  23. ഉള്ളി–10 എണ്ണം
  24. കശുവണ്ടി –50 ഗ്രാം
തയ്യാറാക്കുന്ന വിധം ചേന, ചേമ്പ് ,കപ്പ, ഉരുളക്കിഴങ്ങ് എന്നിവ ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക . പാൻ അടുപ്പിൽ വെച്ച് ഉള്ളി,പച്ചമുളക് വെളുത്തുള്ളി ,ഇഞ്ചി എന്നിവ വഴറ്റുക .അതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പെടി ,കുരുമുളക് പൊടി ,ഗരം മസാല ഇട്ട് വഴറ്റി അതിലേക്ക് വേവിച്ച് ഉടച്ച ചേമ്പിൻ കൂട്ട് ഇട്ട് ഇളക്കുക ആറിയതിനുശേ അതിലേക്ക് കുറച്ച് ബട്ടറും , കറിവേപ്പില ,മല്ലിയില, കടലപ്പൊടി എന്നിവ നന്നായി യോജിപ്പിച്ച് അതിലേക്ക് കുറച്ച് മിൽക്കും ചേര്‍ക്കുക. ഇൗ കൂട്ട് ചെറിയ ബോൾസാക്കി എണ്ണയിൽ വറുത്തു കോരി മാറ്റുക.
കൂൺ വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് മാറ്റുക. പാന്‍ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് മസാലക്കൂട്ട് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക, അതുലേക്ക് സവാള, പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റുക. കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി , ഗരംമസാല ഇട്ട് വഴറ്റുക. അതിലേക്ക് തക്കളി ഇട്ട് കൊടുക്കുക. വഴറ്റിയ ശേഷം ഒരു കപ്പ് തേങ്ങപ്പാൽ ഇട്ട് കൊടുക്കുക . കൂൺ ചേർക്കുക ( വേവിചത്) 10 മിനിറ്റ് ചേറുതീയിൽ വേവിക്കുക. (കശുവണ്ടിയും തേങ്ങപാലും ചേർത്ത് നന്നായി അരച്ചെടുക്കുക ) ബോൾസ് ഇട്ട് കൊടുക്കുക.പാകത്തിന് ഉപ്പും ചേർക്കുക അതിലേക്ക് ബോള്‍സ് ഇട്ട് കൊടുക്കുക പാകത്തിന് ഉപ്പു ചേര്‍ക്കുക അതിലേക്ക് ആവശ്യത്തിന് ബട്ടറിം, കസ്തൂരി മേത്തി മല്ലിയിലയും ചേർത്ത് ഇറക്കിവയ്ക്കുക. രുചികരമായ പാതാള ബോൾസ് വിത്ത് കൂൺ മസാല റെഡി.

പുളി താള് തീയൽ

ആവശ്യമുള്ള സാധനങ്ങൾ
  1. ചേമ്പിൻതാള്–2
  2. കോക്കനട്ട് മാഗി മിൽക്ക്–1 കപ്പ്
  3. തേങ്ങപീര–1യ2
  4. ചെറിയ ഉള്ളി–200 ഗ്രാം
  5. സവാള1
  6. വെളുത്തുള്ളി4 അല്ലി
  7. പച്ചമുളക്4
  8. ഇഞ്ചി ചെറുത്
  9. വെളിച്ചെണ്ണ100 ഗ്രാം
  10. മഞ്ഞൾപൊടി 1 ടീ സ്പൂണ്‍
  11. മല്ലിപ്പൊടി 1 1/2ടീ സ്പൂണ്‍
  12. കുരുമുളക്1/4 ടീ സ്പൂൺ
  13. കറിവേപ്പില 2 തണ്ട്
  14. ഉപ്പ് ആവശ്യത്തിന്
  15. വറ്റൽമുളക് 5
  16. കടുക്-1/2 ടീ സ്പൂൺ
  17. ഉലുവ-1/4 ടീ സ്പൂൺ
  18. ശർക്കര കുറച്ച്
  19. പുളിആവശ്യത്തിന്
തയ്യാറാക്കുന്ന വിധം മൺചട്ടിയിൽ താളും രണ്ട് അല്ലി വെളുത്തുള്ളി, പച്ചമുളക്,ഇഞ്ചി സവാള , മഞ്ഞൾപ്പൊടി, ഉപ്പും വെളളവും ചേര്‍ത്ത്് വേവിച്ചെടുക്കുക. വോറൊരു പാനിൽ തേങ്ങപീര വറുക്കുക. അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി, 1/4 Tsp കുരുമുളകും 2 തണ്ട് വേപ്പിലയും ചേര്‍ത്ത് ബ്രൗൺ നിറത്തില്‍ വറുക്കുക. സ്റ്റൗവ്വ് ഒാഫ് ചെയ്ത്. അതിലേക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.അതിലേക്ക് മാഗി കോക്കനട്ട് മിൽക്ക് ചേർക്കുക. ശേഷം മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത അരപ്പ് കറിയിലേക്ക് ഇട്ട് കൊടുക്കുക ആവശ്യത്തിന് പുളി വെള്ളവും ഉപ്പും ചേർത്ത് ഇളക്കി ചെറുതീയിൽ ഇടുക. വോറാരു പാനിൽ ഒായിൽ ഒഴിച്ച് തൊലികളഞ്ഞ ഉള്ളി വഴറ്റുക. നന്നായി വഴന്നു വരുമ്പൾ അത് എടുത്ത് കറിയിലേക്ക് ഇടുക. നല്ലപോലെ ഇളക്കി കൊടുക്കുക കുറച്ച് ശർക്കര ഇട്ട് കൊടുക്കുക. അതെ എണ്ണയിൽ തന്നെ കടുക്, ഉലുവ എന്നിവ ഇട്ട് കൊടുക്കുക പൊട്ടിയതിനുശേഷം അരിഞ്ഞ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച കറിയിലേക്ക് ഇട്ടുകൊടുക്കുക. നാവിൽ ഉറുന്ന പുളി താളി തീയൽ റെഡി.