Recipe 1 Recipe 2 Recipe 3

വറുത്ത ചെമ്പുകൊണ്ടുള്ള മസാലക്കറി

ആവശ്യമുള്ള സാധനങ്ങൾ
  1. ചേമ്പ് – 1 കപ്പ്
  2. സവാള അരിഞ്ഞത് –1/2 കപ്പ്
  3. ഇഞ്ചി അരിഞ്ഞത് –1/2 ടീ സ്പൂൺ (പൊടിയായി അരിഞ്ഞത്)
  4. മഞ്ഞൾപൊടി –1/2 ടീസ്പൂൺ
  5. മുളകുപൊടി – 1 ടീസ്പൂൺ
  6. മല്ലിപൊടി –1 1/2 ടീസ്പൂൺ
  7. ഗരം മസാല – 1 ടീസ്പൂൺ
  8. കുരുമുളക് പൊടി –1/2 ടീസ്പൂൺ
  9. വെളിച്ചെണ്ണ – 2 ടീസ്പൂൺ
  10. വെണ്ണ – 3 ടീസ്പൂൺ
  11. കോൺഫ്ലോർ – 2 ടീ സ്പൂൺ
  12. തക്കാളി – 1എണ്ണം
  13. മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് കട്ടിയുള്ള തേങ്ങാപാൽ –1/2 കപ്പ്
  14. പച്ചമുളക് – 2 എണ്ണം
  15. ഉപ്പ്, വെള്ളം – പാകത്തിന്
  16. വെളുത്തുള്ളി – 1 ടീസപൂൺ ( അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം ചേമ്പ് കുറച്ച് ഉപ്പ് ചേർത്ത് വേവിക്കുക. കോൺഫ്ലോറില്‍ കുറച്ച് മഞ്ഞൾപൊടിയും മുളകുപൊടിയും ചേർച്ചതിൽ വേവിച്ചെടുത്ത ചേമ്പിൻ കഷണങ്ങൾ ഓരോന്നായി മുക്കിയെടുത്ത് വെണ്ണയിൽ വറുത്തെടുക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റി അതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാലപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് വഴന്ന ശേഷം തക്കാളി ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് വറുത്തു വെച്ചിരിക്കുന്ന ചേമ്പിൻ കഷണങ്ങളും തേങ്ങാപാലും ചേർത്ത് കുറുകി വരുമ്പോൾ ഇറക്കി വെക്കുക.

ആപ്പിൾ വൻപയർ ഓലൻ

ആവശ്യമുള്ള സാധനങ്ങൾ
  1. ആപ്പിൾ കഷണങ്ങളാക്കിയത് –1 1/2 കപ്പ്
  2. വൻപയര്‍ കുതിർത്തത് 1/2 കപ്പ്
  3. മാഗി കോക്കനട്ട് മിൽക്ക് പൗഡർ –3 1/2 കപ്പ്
  4. പച്ചമുളക് പിളർന്നത് – 3 എണ്ണം
  5. വേപ്പില – 1 തണ്ട്
  6. വെളിച്ചെണ്ണ – 1 ടീ സ്പൂൺ
  7. ഉപ്പ്, വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം ആപ്പിളും വൻപയറും കുറച്ച് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് കുറുകിയ തേങ്ങാപാലും വെളിച്ചെണ്ണയും ചേർത്ത് തിളച്ചു വരുന്നതിനു മുൻപായി തീ അണക്കുക. വേപ്പില വിതറി ഉപയോഗിക്കുക.

കുടംപുളിയിട്ട കരിക്കു പാൽകറി

ആവശ്യമുള്ള സാധനങ്ങൾ
  1. കരിക്ക് – 1 കപ്പ്
  2. കുടംപുളി –2 എണ്ണം
  3. മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത കട്ടിയുള്ള തേങ്ങാപാൽ – 1 കപ്പ്
  4. പച്ചമുളക് – 2 എണ്ണം
  5. ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂൺ
  6. മഞ്ഞള്‍ പൊടി – 1 ടീസ്പൂൺ
  7. മുളക് പൊടി – 1 ടീസ്പൂൺ
  8. വെളിച്ചെണ്ണ – 1 1/2 ടീസ്പൂൺ
  9. വേപ്പില – 1 തണ്ട്
  10. ഉലുവ –1/2 ടീ സ്പൂണ്‍
  11. ഉള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
  12. ഉപ്പ്, വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം മൺകലത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച്് ഉലുവ പൊടിക്കുക. ഇതിലേക്ക് 4 ഉം 5 ഉം ചേരുവകൾ ചേർത്ത് വഴറ്റിയ ശേഷം 6, 7 ചേരുവകൾ ചേർത്ത് മൂത്തു കഴിയുമ്പോൾ കുറച്ച് ഉപ്പ് ചേർത്ത് വെള്ളത്തിൽ കുടംപുളിയിട്ട് തിളപ്പിക്കുക. ഇതിലേക്ക് –കരിക്കു ചേർത്ത് വേവിക്കുക. ചാറ് കുറുകി വരുമ്പോൾ തേങ്ങാപാൽ ചേർത്ത് തിളക്കുന്നതിന് മുമ്പായി അണക്കുക. ഇതിലേയ്ക്ക് ഉള്ളിയും വേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ചത് ചേർത്തിളക്കിയ ശേഷം വിളമ്പുക.