Recipe 1 Recipe 2 Recipe 3

ഉപ്പുമാങ്ങാ കറി

ആവശ്യമുള്ള സാധനങ്ങൾ
  1. ഉപ്പുമാങ്ങാ കഷ്ണം അരകപ്പ്
  2. ഉപ്പുമാങ്ങാവെള്ളം – 2 ടീ സ്പൂൺ
  3. മുളകുപൊടി – ഒരു ടീ സ്പൂണ്‍
  4. മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ
  5. മാഗി തേങ്ങാപ്പൊടി –കാൽകപ്പ്
  6. പച്ചമുളക് –3
  7. തൈര് –2 ടീ സ്പൂണ്‍
  8. ശർക്കര– ഒരു കട്ട
  9. വെളിച്ചെണ്ണ –ആവശ്യത്തിന്
  10. വറ്റൽ –മളക് 2
  11. കടുക് –അര ടീ സ്പൂണ്‍
  12. കറിവേപ്പില–ഒരു തണ്ട്
തയ്യാറാക്കുന്ന വിധം ഉപ്പുമാങ്ങാ അരിഞ്ഞ് മുളകുപൊടിയും മഞ്ഞള്‍പ്പോടിയും ചേർത്ത് അലപം വെള്ളത്തിൽ വേവിക്കുക. തേങ്ങാ, പച്ചമുളക്, കടുംക, തൈര്, ഉപ്പുമാങ്ങാ വെള്ളം എന്നിവ വെണ്ണപോല അരച്ച് ശര്‍ക്കരയും ചേർത്ത് കഷ്ണങ്ങളിൽ ചേർക്കുക. തിളവരുമ്പോള്‍ എണ്ണയിൽ വറ്റൽ മുളക്, കടുക്, കറിവേപ്പില താളിച്ച് ചേർക്കുക.

വലിയ ചേമ്പ് തീയൽ

ആവശ്യമുള്ള സാധനങ്ങൾ
  1. വലിയ ചേമ്പ് –250 ഗ്രാം
  2. വെളിച്ചെണ്ണ – 3 ടീസ്പൂൺ
  3. തേങ്ങാകൊത്ത് –രണ്ടു വലിയ സ്പൂണ്‍
  4. ചുവന്നുള്ളി –1 കപ്പ് നീളത്തില്‍ അരിഞ്ഞത്
  5. മാഗിയുടെ തേങ്ങാപ്പൊടി –1 കപ്പ്
  6. മഞ്ഞൾപ്പൊടി –അരടീസ്പൂൺ
  7. മുളകുപൊടി –ഒരു ടീസ്പൂണ്‍
  8. മല്ലിപ്പൊടി– രണ്ടു വലിയ സ്പൂണ്‍
  9. െവള്ളം –3 കപ്പ്
  10. പച്ചമുളക് – 2 രണ്ടായി കീറിയത്
  11. കറിവേപ്പില –രണ്ട് തണ്ട്
  12. ഉപ്പ്– 1 ടീ സ്പൂൺ
  13. ഗരം മസാലപ്പൊടി– 2 ടീസ്പൂൺ
  14. വെളിച്ചെണ്ണ
  15. കടുക് -1/2 ടീ സ്പൂണ്‍
  16. ചുവന്നുള്ളി -4 വട്ടത്തിൽ അരിഞ്ഞത്
  17. വറ്റൽ മുളക് -2 ഒാരോന്നനും രണ്ടാക്കിയത്
  18. കറിവേപ്പില -ഒരു തണ്ട്
തയ്യാറാക്കുന്ന വിധം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ തേങ്ങാകൊത്ത് ഗോൾഡൻ നിറത്തിൽ വറുത്തൊടുക്കുക. ഇതേ എണ്ണയിൽ ചെറിയ ഉള്ളി വഴറ്റി മാറ്റിവയ്ക്കുക.
പാനിൽ തേങ്ങാ വറുത്തു കൊരുക. ഇളം ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് ഇളക്കി വാങ്ങിവെക്കുക. ചൂടാക്കിയ ശേഷം അരച്ചെടുക്കുക.
അരപ്പും വെള്ളവും ചട്ടിയിലാക്കി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ ചേമ്പും, ചുവന്നുള്ളിയും , തേങ്ങാകൊത്തും എട്ടാമത്തെ ചേരുവയും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ ഗരം മസാലപ്പൊടി ചേർത്തു വാങ്ങിവെക്കുക.

പാവയ്ക്കാ മധുരപച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. പാവയ്ക്ക – 2 കപ്പ് നാലായി കീറി അരിഞ്ഞത്
  2. ഉപ്പ് – പാകത്തന്
  3. മഞ്ഞൾപ്പൊടി –1/2 ടീസ്പൂൺ
  4. മുളകുപൊടി -ഒന്നര ടീ സ്പൂൺ
  5. വാളൻപുളി -നെല്ലിക്കാ വലിപ്പം (ഒന്നരകപ്പ് വെള്ളത്തിൽ പിഴിഞ്ഞത്)
  6. ശർക്കര പൊടിച്ചത്- 50 ഗ്രാം
  7. മാഗിതേങ്ങാപ്പൊടി - ഒരുകപ്പ്
  8. ജീരകം -അര ചെറിയ സ്പൂൺ
  9. ചുവന്നുള്ളി -നാല് ചുള
  10. വെളിച്ചെണ്ണ -2 ടീ സ്പൂൺ
  11. കടുക് -ചെറിയ അര ടീ സ്പൂൺ
  12. കറിവേപ്പില - രണ്ടു തണ്ട്
  13. വറ്റൽ മുളക്- രണ്ട്
തയ്യാറാക്കുന്ന വിധം പാവയ്ക്കയും രണ്ടാമത്തെ ചേരുകയും യോജിപ്പിച്ച് പത്ത് മിനിറ്റ് വെക്കുക. ഇതിലേക്ക് പുളിവെള്ളം ചേര്‍ത്ത് വേവിക്കുക.
ഇതിൽ ശർക്കര ചേര്‍ത്ത് തിളക്കുമ്പോൾ അഞ്ചാമത്തെ ചേരുവ അരച്ചത് ചേര്‍ക്കുക.
തിളക്കുമ്പോൾ വാങ്ങി എണ്ണയിൽ കടുക്, മുളക്, കറിവേപ്പില ഇവ താളിച്ച് ചേര്‍ക്കുക.