Recipe 1 Recipe 2 Recipe 3

മിക്സ്ഡ് ഫ്രൂട്ട് സ്വീറ്റ് കറി

ആവശ്യമുള്ള സാധനങ്ങൾ
  1. പൈനാപ്പിൾ– 150 ഗ്രാം
  2. കറുത്ത മുന്തിരി – 50ഗ്രാം
  3. ആപ്പിൾ – ഒന്ന്
  4. ഏത്തപ്പഴം – ഒന്ന്
  5. ചെറിപ്പഴം –2 എണ്ണം
  6. കശുവണ്ടി –250 ഗ്രാം
  7. കിസ്മിസ് –25 ഗ്രാം
  8. പച്ചമുളക്– 2 എണ്ണം
  9. കടുക്- 1/2 ടീസ്പൂൺ
  10. ശർക്കര -2 ടീസ്പൂൺ
  11. തേങ്ങാക്കൊത്ത് -2 ടീസ്പൂൺ
  12. മാഗികോക്കനട്ട് മിൽക്ക് പൗഡർ -1/4 ടീസ്പൂൺ
  13. മുളകുപൊടി -1/2ടീസ്പൂൺ
  14. ഇഞ്ചടി- 1 കഷ്ണം
  15. വെളുത്തുള്ളി -5 അല്ലി
  16. കറിവേപ്പില- 3 തണ്ട്
  17. വെളിച്ചെണ്ണ -ആവശ്യത്തിന്
  18. ഉപ്പ് പാകത്തിന്
  19. ചെറുനാരങ്ങാ നീര്- 1/4 ടീസപൂൺ
  20. ചുവന്നുള്ളി -5 എണ്ണം
തയ്യാറാക്കുന്ന വിധം പൈനാപ്പിൾ , ആപ്പിൾ, ഏത്തപ്പഴം ഇവ തൊലിചെത്തി ചെറുതായി അരിയുക. പച്ചമുളക് ,ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, കറി വേപ്പില ഇവ ഇവ ചതച്ചെടുക്കുക. കടുക് ചതച്ച് മാറ്റിവയ്ക്കുക. തേങ്ങകൊത്ത് ചതച്ച് മാറ്റിവയ്ക്കുക.
∙ ഒരു പാൽ അടുപ്പിൽ വ്ച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ കശുവണ്ടി കിസ്മിസ് ഇവ വറുത്ത് കോരിയെടുക്കുക ∙ ഇതിലേക്ക് കടുക് ചതച്ചതിട്ട് മൂപ്പിക്കുക അതിനുശേഷം തേങ്ങ ചതച്ചിട്ട് വറുക്കുക. ഇതിലേക്ക് ചതച്ച മുളകു കൂടിയിടുക, നന്നായി മൂപ്പിക്കുക. മൂത്തശേഷം മ​ഞ്ഞൾപ്പൊടി, മുളകുപൊടി ഇവയിട്ട് മൂപ്പിക്കുക. അടുത്തതായി .പഴങ്ങൾ അരിഞ്ഞത് മുമ്പിൽ ചെറീസ് ഇവയിട്ട് നന്നായി വഴറ്റി വേവിക്കുക. വെന്തുവരുമ്പോൾ ഉപ്പും ശര്‍ക്കരയും നാരങ്ങാ നീരും ഇട്ട് വരട്ടുക. ∙ അതിനുശേഷം കോക്കനട്ട് പൗഡറിൽ 1യ2 കപ്പ് വെള്ളമൊഴിച്ച് ഇളക്കി ക്രീം പരുവത്തിലാക്കുത. ഇൗ ക്രീം കറിയൊഴിച്ച് ഇളക്കി കുറുക്കി വരട്ടിവാട്ടുക. വാങ്ങിയശേഷം വറുത്ത് കശുവണ്ടിയും കിസ്മിസും വിതറി അലങ്കരിച്ച് ഉപയോഗിക്കാം.
( നന്നായി വരട്ടിയാൽ ഉണങ്ങിയ പാത്രത്തിൽ വച്ച് രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാം)

ചന്നക്കടല മഷ്റൂം കുറുമ

ആവശ്യമുള്ള സാധനങ്ങൾ
  1. ചന്നക്കടല –150 ഗ്രാം
  2. കൂൺ –200ഗ്രാം
  3. സവോള–ഒന്ന് വലുത്
  4. പച്ചമുളക്–4 എണ്ണം
  5. വെളുത്തുള്ളി–5 അല്ലി
  6. ഇഞ്ചി –1 ചെറുത്
  7. ഗരംമസാല–1 ടീ സ്പൂൺ
  8. കശുവണ്ടി പേസ്റ്റ്–3 ടീ സ്പൂൺ
  9. കിസമിസ്–25 ഗ്രാം
  10. തക്കാളി– ഒന്ന്
  11. മല്ലിയില–1 ടേബിൾ സ്പൂണ്‍
  12. കടുക്–1/2 ടീ സ്പൂൺ
  13. മഞ്ഞൾപൊടി – ഒരു നുള്ളി
  14. പെപ്പർ പൗഡർ 1/4 ടീ സ്പൂൺ
  15. ഉപ്പ്
  16. പഞ്ചസാര ഒരു നുള്ള്
  17. മാഗി കോക്കനട്ട് പൗഡർ 200 ഗ്രം
  18. കറിവേപ്പില 2 തണ്ട്
  19. വെളിച്ചെണ്ണ
  20. മല്ലിപ്പൊടി – 1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം കടലവെള്ളത്തിലിട്ട് 3 മണിക്കൂർ കുതിർക്കുക. കുതിർക്കുക. കുതിർത്തശേഷം ബോയില്‍ െചയ്ത് എടുക്കുക.
കൂൺ മീഡിയം പീസുകളാക്കുക. തക്കാളിതൊലിയും കുരുവും കളഞ്ഞശേഷം ചെറുതായി അരിഞ്ഞെടുക്കുത. സവോള കനം കുറച്ചരിയുക. പച്ചമുളക് പിളർന്നിടുക. ഇഞ്ചി, വെളുത്തുള്ളി ഇവ ചതച്ചെടുക്കുക. ഒരു തണ്ട് കറിവേപ്പിലയും കൂടി ചതച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് വെളിചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ കിസ്മിസ് ഇട്ട് വറുത്ത് കോരി വയ്ക്കുക. കറിവേപ്പില ചതയ്ക്കാത്ത തണ്ട് ഇലയെടുതത് വറുത്ത് കോരിവയ്ക്കുക. ഇൗ പാനിൽ കട്ടയിട്ട് വറുത്തെടുക്കുക. ഇതിലേക്ക് ചതച്ച ഇഞ്ചടി വെളുത്തുള്ളി കറിവേപ്പില ഇവയിട്ട് വഴറ്റുക. വഴന്നു വരുമ്പോൾ അരിഞ്ഞ സവോള പച്ചമുളക് ഇവയിട്ട് വഴറ്റി വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞപ്പൊടി ഇവയിട്ട് മൂപ്പിക്കുക. അതിനുശേഷം ഇതിലേക്ക് കൂൺ ഇട്ട് നന്നായി വഴറ്റി വേവിക്കുക. വെന്തുവരുമോപൾ കടല , ഉപ്പ്. പഞ്ചസാര, ഗരം മസാല ഇവയിട്ട് നന്നായി വഴറ്റി വഴട്ടണം. വഴന്നു വരുമ്പോൾ പകുതി കിസ്മിസ്, പകുത് മല്ലിയില ഇവയിടുക. ഇതിലേക്ക് തേങ്ങാപ്പാൽ തിക്കായി കലക്കിയത് പകുതി ഒഴിച്ച് കൊടുത്ത് നന്നായ്ി തിളപ്പിച്ച് കുറുക്കുക. ഇതിൽ പെപ്പർ പൗഡറിട്ട് ഇളക്കുക. ഇതിലേക്ക് ബാക്കി തേങ്ങാപ്പാല്‍ ൊഴിച്ച് ഇളക്കി വാങ്ങുക. വാങ്ങിയ ശേഷം വറുത്ത കറിവേപ്പില, മല്ലിയില, കിസ്മിസ്സ് ഇവയിട്ട് അലങ്കരിച്ച് ഉപയോഗിക്കണം.

വാഴപ്പൂ കിച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. വാഴപ്പൂ–150 ഗ്രാം
  2. ചുവന്നുള്ള്–6 എണ്ണം
  3. കാന്താരി–4എണ്ണം
  4. വളുത്തുള്ളി–2 അല്ലി
  5. കറിവേപ്പില–2
  6. ഇഞ്ചി– ഒരു ചെറിയ കഷ്ണം
  7. കട്ട തൈര്–1 കപ്പ്
  8. മാഗികോക്കനട്ട് പൈഡർ–150 ഗ്രാം
  9. ഉപ്പ്
  10. വെളിച്ചെണ്ണ
  11. കടുക്–1/2 ടീസ്പൂൺ
  12. ഉലുവ– ഒരു നുള്ള്
  13. വറ്റൽമുളക്–3
തയ്യാറാക്കുന്ന വിധം വാഴപ്പൂ , 4 ചുവന്നുള്ളി ഇവ ചെറുതായി അരിയുക‌.
വെളുത്തുള്ളി, ചുവന്നുള്ളി, കാന്താരി , ഇഞ്ചി ഒരു തണ്ട ് കറിവേപ്പില , കടുക്, 75 ഗ്രാം കോക്കനട്ട് പൗഡരേ‍ ഇവ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ബാക്കി പൗഡർ അരകപ്പ് വെളളത്തിൽ കുറുക്കിയെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറിവേപ്പില, വറ്റൽ മുളക് മുറിച്ചത്,ഇവ വറുത്ത് കോരി വയക്കുക, അതിനുശേഷം അരച്ച കൂട്ട് മുക്കാലും ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞ വാളൻ പൂ ഉള്ളി ഇവയിട്ട് ഉപ്പും ചേർത്ത് വഴറ്റി വറുക്കുക.നന്നായി വേവിക്കുക .കലക്കിയ തേങ്ങാപ്പാൽ മുക്കാലും ഒഴുച്ച് ഇളക്കി തിളപ്പിക്കുക.
തീകെടുത്തിയ ശേഷം തൈര് അരപ്പിന്റെ മാറ്റിവച്ച ഭാഗം ഇടവിട്ട് ഇളക്കുക. ബാക്കി മാറ്റിവച്ച തേങ്ങാപ്പാലും ഇട്ട് ഇളക്കി. വറുത്ത കുത്തരി, കറിവേപ്പില, വറ്റൽ‌മുളക് ഇവയിട്ട് അലങ്കിരിച്ച ഉപയോഗിക്കാം