Recipe 1 Recipe 2 Recipe 3

കാളൻ

ആവശ്യമുള്ള സാധനങ്ങൾ
  1. ഏത്തപ്പഴം നുറുക്കിയത്– 3 എണ്ണം
  2. പച്ചമുളക് –6 എണ്ണം
  3. ശര്‍ക്കര–1 അച്ച്
  4. മുളകുപൊടി–1 ടീസപൂണ്‍
  5. മഞ്ഞൾപ്പൊടി–1/2 സ്പൂണ്‍
  6. തൈര് –1 കപ്പ്
  7. മാഗി കോക്കനട്ട് മിൽക്ക് പൗഡർ– 1/2 കപ്പ്
  8. ജീരകം– ഒരു നുള്ള്
  9. ഉലുവപ്പൊടി–1 ചെറിയ ടീസ്പൂൺ
  10. കടുക്, വെളിച്ചെണ്ണ, നെയ്യ്, കറിവേപ്പില, ഉണക്കമുളക്
  11. ഉപ്പ്– പാകത്തിന്
തയ്യാറാക്കുന്ന വിധം 1-5 ചേരുവകൾ കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തേശേഷം തൈര് ഒഴിക്കുക. തൈര് പതഞ്ഞ് വന്നാൽ വെണ്ണപോലെ അരച്ച മാഗി കോക്കനട്ട് മിൽക്ക് പൗഡറും ജീരകവും ചേര്‍ത്ത് ഇളക്കുക. ഉലുവപൊടിയും, ഉപ്പും ചേര്‍ത്ത് വാങ്ങണം. പിന്നീട് വെഃളിച്ചെണ്ണയും നെയ്യും സമ ം ചേർത്ത് ചൂടായാൽ കടുക്, വറ്റല്‍മുളക്, കറിവേപ്പില, വറുത്ത് ചേര്‍ക്കുക.

ചേനക്കിച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. ചേന 100 ഗ്രാം
  2. ഇഞ്ചി
  3. പച്ചമുളക്
  4. തൈര്
  5. മാഗി കോക്കനട്ട് മിൽക്ക് പൗഡർ
  6. ഉപ്പ് എണ്ണ കടുക്
തയ്യാറാക്കുന്ന വിധം ചേന തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക്, ഇഞ്ചിയും അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരുക. മാഗി കോക്കനട്ട് മിൽക്ക് പൗഡർ അരച്ച് തൈരിൽ കലക്കി പാകത്തിൽ ഉപ്പ് ചേർത്ത് തയ്യാറാക്കിയ ചേനക്കൂട്ട് ചേർത്തതിനുശേഷം 1 ടീസ്പൂണ്‍ കടുക് താളിച്ചു ചേര്‍ക്കുക.

ഒാലൻ

ആവശ്യമുള്ള സാധനങ്ങൾ
  1. കുമ്പളങ്ങ 100 ഗ്രാം
  2. പച്ചമത്തങ്ങ 100 ഗ്രാം
  3. ചേമ്പ് 100 ഗ്രാം
  4. പച്ചമുളക് 6 എണ്ണം
  5. മാഗി കോക്കനട്ട് മിൽക്ക്
  6. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം ഒന്നാമത്തെ കഷ്ണങ്ങൾ വേവിക്കുക. വെന്തശേഷം മാഗി കോക്കനട്ട് മിൽക്ക് ചേർത്ത് ഇളക്കുക. ഉപ്പ് ചേർത്ത് ചൂടാക്കിയതിനുശേഷം വാങ്ങാം. മുകളിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക.