Recipe 1 Recipe 2 Recipe 3

വാഴപ്പിണ്ടി ബോൾ ഇൻ കോക്കനട്ട് മിൽക്ക്

ബോൾ ഉണ്ടാകാൻ ആവിശ്യ സാധനങ്ങൾ
  1. വാഴപ്പിണ്ടി 1 ബൗൾ
  2. ഉരുളക്കിഴങ്ങു 1എണ്ണം പുഴുങ്ങി പൊടിച്ചത്
  3. ക്യാരറ്റ് പുഴുങ്ങി പൊടിച്ചത് ഒരെണ്ണം
  4. സവാള ഒരു വലുത്
  5. മുളക്കുപോടി ഒരു ടീസ്പൂൺ
  6. മല്ലിപൊടി 1 ടീസ്പൂൺ
  7. മഞ്ഞപ്പൊടി കാൽ ടീസ്പൂൺ
  8. ചിക്കൻ മസാല ഒരു ടീസ്പൂൺ
  9. എണ്ണ വറുക്കാൻ ആവിശ്യത്തിന്
ഗ്രേവിക്കു
  1. സവാള  വലുത് ഒന്ന്
  2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂൺ
  3. തക്കാളി ഒന്ന്
  4. മുളക്പൊടി
  5. മല്ലിപൊടി
  6. മഞ്ഞപൊടി
  7. ചിക്കൻ മസാല
  8. Maggie coconut മിൽക്ക്  ഒരു ബൗൾ
  9. Cashew paste oru spoon
  10. Kasurimethi oru spoon
  11. മല്ലിയില
  12. ബട്ടർ
തയ്യാറാക്കുന്ന വിധം ആദ്യം ബോൾസ്സ് തയാറാകണം അതിനായി പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും വേവിച്ച ഉണ്ണിപ്പിണ്ടിയും ക്യാരറ്റും കൂടെ യോചിപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ സവാള കുഞ്ഞിതായി അരിഞ്ഞത് ഇട്ട് വയറ്റി അതിലേക്കു മസാലകൾ ചേർത്ത് വയറ്റി എടുക്കുക ഇതിലേക്ക്  കുറച്ചു ബ്രെഡ് പൊടിയും കൂടെ ചേർത്ത് ചെറു നാരങ്ങയുടെ വലിപ്പത്തിൽ  ബോൾ ആക്കി എണ്ണയിൽ വറുത്തു കോരുക.
ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു സവാളയും ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ഇട്ട് വയറ്റി മൂക്കുമ്പോൾ തക്കാളി ചേർത്ത് അതിലേക്കു മസാലകൾ ചേർക്കുക എന്നിട്ടു അതിന്റെ പകുത്തി എടുത്തു നന്നായി അരച്ച് വെക്കുക. ബാക്കി ഉള്ള സവാള കൂട്ടിലേക്ക്‌ ഈ അരച്ചതും തേങ്ങാപ്പാലും ചേർത്ത് കുറുകി  വരുമ്പോൾ cashew paste ചേർത്ത്  ഇത്തിരി സോയ sause ഒഴിച്ചു kasuri methi പൊടിച്ചു ഇട്ട് വാങ്ങി വെക്കാം മുകളിൽ അരിഞ്ഞ മല്ലിയിലയും ബട്ടറും ചേർക്കാം

ചേന കടചക്ക വാഴക്കകിഴി

ആവശ്യമുള്ള സാധനങ്ങൾ
  1. ചേന
  2. ശീമച്ചക്ക
  3. നേന്ത്രകായ
  4. സവാള
  5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  6. തക്കാളി
  7. മുളക്പൊടി
  8. മല്ലി പൊടി
  9. മഞ്ഞപ്പൊടി
  10. മസാല പൊടി
  11. കുരുമുളക് പൊടി
  12. Coconut മിൽക്ക്
  13. നീളത്തിൽ മുറിച്ച തേങ്ങ കഷ്ണം
തയ്യാറാക്കുന്ന വിധം ഒരു കുക്കറിൽ മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും മസാല പൊടിയും കുരുമുളക് പൊടിയും ശീമചക്കയും നേന്ത്രകായും ചേനയും  കൂടെ ചേർത്ത് coconut മിൽക്കിൽ വേവിച്ചു എടുക്കുക .  ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വയറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് തേങ്ങ കൊത്തും  വേവിച്ച കഷ്ണം അതിൽ ഇട്ട് നന്നായി വയറ്റി ഉലർത്തി എടുക്കുക.ചെറിയ ഉള്ളിയും മൂപ്പിച്ചു ഇടുക. ഇത് വാഴയിലയിൽ കെട്ടി ഒരു ദോശകലിന്റെ മുകളിൽ വെച്ചു ചൂടാക്കി എടുക്കുക.

നവരത്ന സ്റ്റൂ

ആവശ്യമുള്ള സാധനങ്ങൾ
  1. പൊട്ടറ്റോ
  2. ബീൻസ്
  3. ക്യാരറ്റ്
  4. ക്യാപ്സികം
  5. ക്വാളിഫ്ലവർ
  6. പന്നീർ
  7. ജീരക പൊടി
  8. മല്ലി പൊടി
  9. Ginger garlic paste
  10. മസാല (patta grambu ellaka bay leaves)
  11. പച്ചമുളക്
  12. Coconut milk thick n thin
  13. Rosted almond n cashew
  14. Pomogranate (garnish)
തയ്യാറാക്കുന്ന വിധം Vegetables എല്ലാം കൂടെ നന്നായി ആവിയിൽ വേവിച്ചു എടുക്കുക. ഒരു പാനിൽ മസാല എല്ലാം ബട്ടറിൽ മൂപ്പിച്ചു എടുക്കുക. ഒരു ബ്ലെൻഡറിൽ കുതിർത്ത cashew പേസ്റ്റ് ആക്കി എടുക്കുക ആ പേസ്റ്റ് ഈ മസാല കൂട്ടിലേക്ക്‌ ഒഴിച്ച് ഒരു മൂന്ന് മിനിറ്റ് വേവിക്കുക. ആ പേസ്റ്റ്ലേക്ക് വേവിച്ച വെജിറ്റബ്ൾസ് ഒകെ ചേർക്കുക കൂടെ വറുത്ത പനീറും cashew n almond ചേർക്കുക അതിൽ thin പാല് ഒഴിച്ച് നന്നായി വേവിക്കുക. വെന്തു കുറുകുമ്പോൾ thick പാലും ചേർത്ത് മസാല പൊടിയും ചേർത്ത് ഇറക്കി വെക്കുക. അതിലേക്കു മല്ലിയില അരിഞ്ഞതും pomagranate ചേർത്ത് ഇറകാം.