Recipe 1 Recipe 2 Recipe 3

തണ്ണീർമത്തൻ മധുരക്കറി

ആവശ്യമുള്ള സാധനങ്ങൾ
  1. മാഗികോക്കനട്ട് മിൽക്ക് – 3 സ്പൂൺ
  2. തണ്ണീർമത്തൻ കുരുകളഞ്ഞത് എടുത്തത് – 2 കപ്പ്
  3. പച്ചമുളക് കീറിയത് – 2 എണ്ണം
  4. വറുത്ത വൻപയർ വേവിച്ചത് – 1/2 കപ്പ്
  5. ഉപ്പ് – പാകത്തിന്
  6. വെണ്ണ –1/2 സ്പൂൺ
  7. കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം വൻപയർ പച്ചമുളകും ഉപ്പും ചേർത്ത് വേവിക്കുക. നന്നായി വെന്തു കഴിഞ്ഞാൽ മത്തൻ അരിഞ്ഞതും പാലും ചേർത്തിളക്കുക. പതയുമ്പോൾ വാങ്ങണം. ഇളക്കിക്കൊണ്ടിരിക്കണം. വെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വാങ്ങുക.

നവരത്ന കുറുമ

ആവശ്യമുള്ള സാധനങ്ങൾ
  1. 1. ഏത്തപ്പഴം അരിഞ്ഞത് – 1 എണ്ണത്തിന്റെ പകുതി
  2. ആപ്പിൾ അരിഞ്ഞത് – 1/4 കപ്പ്
  3. ഉണക്ക മുന്തിരി – 1 സ്പൂണ്‍
  4. ഉരുളക്കിഴങ്ങ് – 1 എണ്ണം
  5. സവാള – 1 എണ്ണം
  6. ബീറ്റ് റൂട്ട് കഷ്ണമാക്കിയത് – 1/2 കപ്പ്
  7. കാരറ്റ് കഷ്ണമാക്കിയത് – 1/2 കപ്പ്
  8. പച്ചമുളക് കീറിയത് – 3 എണ്ണം
  9. കുരുമുളക് ചതച്ചത് – 1/4 സ്പൂൺ
  10. ഗരം മസാല – 1/4 സ്പൂൺ
  11. മാഗി കോക്കനട്ട് മിൽക്ക് – 3 സ്പൂണ്‍
  12. ഉപ്പ് – പാകത്തിന്
  13. ഇഞ്ചി അരിഞ്ഞത് – 1/4 സ്പൂൺ
  14. മല്ലിയില – 1 സ്പൂൺ
  15. വെളിച്ചെണ്ണ / വെണ്ണ – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ് , സവാള, ബീറ്റ് റൂട്ട് ,കാരറ്റ്, പച്ചമുളക് കീറിയത് ,കുരുമുളക് ചതച്ചത്, ഉപ്പ് ,ഇഞ്ചി അരിഞ്ഞത് എന്നിവ ഒരു കുക്കറിൽ വേവിച്ച് വാങ്ങുക. വിസിൽ കഴിഞ്ഞാൽ തുറന്ന് ഒന്ന് തവി കൊണ്ട് ഉടച്ച് യോജിപ്പിക്കുക. ഉപ്പ് പാകത്തിന് ആക്കി അടുപ്പിൽ വച്ച് മാഗി കോക്കനട്ട് മിൽക്കും ചേർക്കുക. പാകത്തിന് വെള്ളത്തിലായിരിക്കണം. (കുറുകിയ രീതി) പാൽ ചേർത്ത് തിളയ്ക്കുമ്പോൾ മല്ലിയില വെളിച്ചെണ്ണ ഇവ ചേർത്തിളക്കി വാങ്ങുക. ഏത്തപ്പഴം, ആപ്പിൾ , ഉണക്ക മുന്തിരി ഇവ ചേർത്ത് കഴിക്കാവുന്നതാണ്.

സദ്യയ്ക്കുള്ള മാങ്ങ പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. ഇടത്തരം മാങ്ങ അരിഞ്ഞെടുത്തത് – 2 എണ്ണം
  2. മാഗി കോക്കനട്ട് മിൽക്ക് – 2 1/2 സ്പൂൺ
  3. പച്ചമുളക് – 3 എണ്ണം
  4. ജീരകം പൊടിച്ചത് – 1/2 സ്പൂൺ
  5. ഉപ്പ് – ആവശ്യത്തിന്
  6. പഞ്ചസാര – 1/2 സ്പൂണ്‍
താളിക്കാന്‍
  1. വെളിച്ചെണ്ണ – 1 സ്പൂൺ
  2. കടുക് – 1/2 സ്പൂണ്‍
  3. ഉലുവ – 1/4 സ്പൂണ്‍
  4. വറ്റൽമുളക് – 2 എണ്ണം
  5. കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം മാങ്ങ അരിഞ്ഞത് പച്ചമുളക് കീറിയത് എന്നിവ വെളിച്ചെണ്ണ ചൂടാക്കി കടുക് വറുത്ത് അതിൽ ഇട്ട് വഴറ്റുക (അടച്ചു വയ്ക്കരുത്). പതുക്കെ മറിച്ചും തിരിച്ചും വാട്ടിയെടുക്കുക. അതിലേക്ക് ഉപ്പ്, പഞ്ചസാര, ജീരകം ഇവ ചേർത്തിളക്കുക. എല്ലാം കൂടി ഒന്നു യോജിച്ചു കഴിഞ്ഞാൽ 2 1/2 സ്പൂൺ പാൽ പൊടി ചൂടുവെള്ളത്തിൽ കലക്കി കൂട്ടിലേക്ക് േചർത്ത് പാകത്തിന് വെള്ളത്തിൽ ആക്കി പതഞ്ഞു തുടങ്ങുമ്പോൾ വാങ്ങുക.