Recipe 1 Recipe 2 Recipe 3

കോക്കനട്ട് മിൽക് പുലാവ്

ആവശ്യമുള്ള സാധനങ്ങൾ
  1. ൈകമ അരി – 2 കപ്പ്
  2. മാഗി തേങ്ങ‌ാപ്പാല്‍ – 3 കപ്പ്
  3. സവാള 1 കപ്പ്
  4. തക്കാളി
  5. ചുവന്ന മുളക്
  6. വെളുത്തുള്ളി
  7. നെയ്യ്
  8. പെരും ജീരകം 1യ4 സപൂണ്‍
തയ്യാറാക്കുന്ന വിധം ചുവന്ന മുളക് വെളുത്തുള്ളി ചതച്ച്, തേങ്ങാപ്പാൽ ചേർത്ത് ഇളക്കി വയ്ക്കുക. കുക്കറിൽ ജീരകം വറുക്കുക. നെയ്യ് ചേർത്ത്,. ഇതിലേക്ക് സവാള, തക്കാളി ചേർത്ത് വഴറ്റി, അരി ചേര്‍ത്ത് തേങ്ങാപ്പാൽ ചേർത്ത് 3 വിസിൽ വേവിച്ച് എടുക്കുക.

പാല്‍ കോഴുക്കട്ട

ആവശ്യമുള്ള സാധനങ്ങൾ
  1. പച്ചരിപൊടി –1യ2 കപ്പ്
  2. പാൽ–1 കപ്പ്
  3. തേങ്ങാപ്പാൽ പൊടി– 1 കപ്പ്
  4. ശർക്കര–1യ2 കപ്പ്
  5. നെയ്യ് – 2 ടേബിൾ സ്പൂൺ
  6. ഏലയ്ക്ക–2–3
  7. തേങ്ങ–1യ4 കപ്പ്
  8. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം വെള്ളം തിളപ്പിച്ച് അതിൽ കുറച്ച് ചേര്‍ത്ത് ഇടിയപ്പത്തിന് പോലെ കുഴയ്ക്കുക. ഇത് മണികൾ ആയി ഉരുട്ടിയെടുക്കുക. പാൽ തിളപ്പിച്ച് ഇൗ മണികൾ അതിൽ ചേർത്ത് വേവിക്കുക. നന്നായി വെന്ത ശേഷം , തീ ചെറുതാക്കി ശര്‍ക്കര പാനി ചേർത്ത് , ആവശ്യത്തിന് തേങ്ങ പാൽ ചേർത്ത് നെയ്യ് ഏലയ്ക്കപൊടി ചേർത്ത് വിളമ്പുക.

പനീർ തേങ്ങപ്പാൽ മസാല

ആവശ്യമുള്ള സാധനങ്ങൾ
  1. പനീർ –1 കപ്പ്
  2. ഉള്ളി–1 കപ്പ്
  3. തക്കാളി–1 കപ്പ്
  4. പട്ട , ഗ്രാമ്പൂ
  5. ഏലയ്ക്ക്–2 എണ്ണം
  6. ഉപ്പ്
  7. എണ്ണ
  8. വെണ്ണ –1 ടേബിൾ സ്പൂണ്‍
  9. മല്ലിപ്പൊടി –1 ടീ സ്പൂണ്‍
  10. മുളക്പൊടി –1 ടീ സ്പൂണ്‍
  11. ഗരം മസാല– –1 /4 ടീ സ്പൂണ്‍
  12. കസൂരി മേത്തി
  13. തേങ്ങാപ്പാല്‍- 1 കപ്പ്
തയ്യാറാക്കുന്ന വിധം ഒരു ചീനച്ചട്ടി ചൂടാക്കി വെണ്ണ, എണ്ണ ചേർത്ത് പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേര്‍ക്കുക. ഇതിൽ ഉളളി തക്കാളി നന്നായി വറ്റുക. എല്ലാ പൊടികൾ ചേർത്ത് നന്നായി വയറ്റി വരുമ്പോൾ പനീർ ചേർക്കുക. ഒരു കപ്പ് തേങ്ങാപ്പാല്‍ കസൂരിമേത്തി, മല്ലി ഇല ചേർത്ത് ഇറക്കാം.