Recipe 1 Recipe 2 Recipe 3

പനീർ ഓലൻ‌

ആവശ്യമുള്ള സാധനങ്ങൾ
  1. ഇളവൻ – 100 ഗ്രാം
  2. പനീർ – 100 ഗ്രാം
  3. പച്ചമുളക് – 4 എണ്ണം
  4. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 100 ഗ്രാം
  5. ഉപ്പ് – ആവശ്യത്തിന്
  6. വെളിച്ചെണ്ണ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം ഇളവനും പനീറും ഒരേ വലിപ്പത്തിലും കനത്തിലും മുറിക്കുക. പച്ച മുളക് നീളത്തിൽ മുറിച്ചു വെയ്ക്കുക. ഇളവൻ പകുതി വേവാകുമ്പോൾ പനീർ, പച്ചമുളക്, ഉപ്പ് എന്നിവ ചേർക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ മാഗി കോക്കനട്ട് മിൽക്ക് പൗഡർ ഒരു കപ്പ് വെള്ളത്തിൽ കലക്കി ചേർത്ത് തിള വരുന്നതിനു മുൻപ് മാറ്റി വെയ്ക്കുക. പച്ച വെളിച്ചെണ്ണയും കറി വേപ്പിലയും ചേർക്കുക. പനീർ ഓലൻ റെഡി.

മുരിങ്ങയ്ക്ക തേങ്ങ പാൽ സാമ്പാർ

ആവശ്യമുള്ള സാധനങ്ങൾ
  1. മുരിങ്ങയ്ക്ക – 5 എണ്ണം
  2. സവോള – 1 എണ്ണം
  3. പഴുത്ത മത്തൻ കഷണങ്ങളാക്കിയത് – ½ കപ്പ്
  4. തക്കാളി – 1 എണ്ണം
  5. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 50 ഗ്രാം
  6. തുവര പരിപ്പ് – ¼ കപ്പ്
  7. കടല പരിപ്പ് – 1 ടേബിൾ സ്പൂൺ
  8. കൊത്തമല്ലി – 1 ടേബിൾ സ്പൂൺ
  9. ഉലുവ – ¼ ടീസ്പൂൺ
  10. മുളകു പൊടി – 1 ടീസ്പൂൺ
  11. മഞ്ഞൾ പൊടി – ½ ടീസ്പൂൺ
  12. പച്ചമുളക് – 2 എണ്ണം
  13. ചെറിയ ഉള്ളി – 2 എണ്ണം
  14. കറിവേപ്പില – ആവശ്യത്തിന്
  15. ശർക്കര – ചെറിയ കഷണം
  16. വാളൻ പുളി – അല്പം
  17. കായം– ചെറിയ കഷണം
  18. വെളിച്ചെണ്ണ
  19. ഉപ്പ്
  20. കടുക്
  21. മല്ലിയില
തയ്യാറാക്കുന്ന വിധം പരിപ്പുകൾ വേവിച്ചു വയ്ക്കുക. ഇതിൽ മഞ്ഞൾപൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് വയ്ക്കുക. മുരിങ്ങക്കായ, പച്ചമുളക്, സവോള, തക്കാളി എന്നിവ ചേർത്ത് വേവിക്കുക. വാളൻ പുളി പിഴിഞ്ഞ് ഒഴിക്കുക. ചുവടു കട്ടിയുള്ള ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കായം ചൂടാക്കുക. കായം മാറ്റി വെച്ചു മല്ലി, മുളക്, കറിവേപ്പില, ഉള്ളി, ഉലുവ എന്നിവ പാകത്തിന് വറുത്ത് എടുക്കുക. കായം ചേർത്ത് നല്ലത് പോലെ അരയ്ക്കുക. ഇതു മുരിങ്ങയ്ക്ക– പരിപ്പ് കൂട്ടിലേക്ക് ചേർക്കുക. എടുത്തു വച്ചിട്ടുള്ള ശര്‍ക്കര കഷണം ചേർത്ത് തിളപ്പിക്കുക. തിള വന്നു കുറുകാൻ തുടങ്ങുമ്പോൾ രണ്ടു ഗ്ലാസ്സ് വെള്ളത്തിൽ മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് ഇതിലേക്ക് ഒഴിക്കുക. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പി ലയും വറുത്ത് ഇടുക മല്ലിയില ചേർത്ത് വിളമ്പുക. ഉഗ്രൻ സാമ്പാർ റെഡി.

പച്ച മാങ്ങാ പാൽ കറി

ആവശ്യമുള്ള സാധനങ്ങൾ
  1. പച്ചമാങ്ങ മുറിച്ചത് – 1 കപ്പ്
  2. പച്ചമുളക് – 4 എണ്ണം
  3. ഉപ്പ്
  4. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 50 ഗ്രാം
  5. കറിവേപ്പില
  6. കടുക്
  7. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം ചുവടു കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് പച്ചമുളകും മാങ്ങയും ഉപ്പും ചേർക്കുക. മാങ്ങാ വാടി കഴിയുമ്പോൾ അതിലേക്ക് മാഗി കോക്കനട്ട് മിൽക്ക് പൗഡർ വെള്ളം ചേർത്ത് ഒഴിക്കുക. തിള വരുന്നതിനു മുൻപ് മാറ്റി വയ്ക്കുക. സ്വാദിഷ്ടമായ മാങ്ങാ പാൽ കറി റെഡി.