Recipe 1 Recipe 2 Recipe 3

പനീര്‍–കടച്ചക്ക– മുതിര എരിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ
  1. പനീർ – 100 ഗ്രാം
  2. കടച്ചക്ക (ചെറിയ കഷ്ണങ്ങളാക്കിയത്) – 2 കപ്പ്
  3. മുതിര – 1/4 കപ്പ്
  4. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  5. ജീരകം – 1/2 ടീസ്പൂൺ
  6. കാന്താരി മുളക് – 3 എണ്ണം
  7. വെളുത്തുള്ളി – 2 അല്ലി
  8. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 3 ടേബിൾ സ്പൂൺ
  9. ഉപ്പ് – പാകത്തിന്
  10. കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  11. കടുക് – 1/2 ടീസ്പൂൺ
  12. വറ്റൽ മുളക് – 4 എണ്ണം
  13. കറിവേപ്പില – 2 തണ്ട്
  14. എണ്ണ – 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം മുതിര 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചു മാറ്റിവയ്ക്കുക. കടച്ചക്ക കഷ്ണങ്ങളാക്കിയതും മഞ്ഞൾപൊടിയും ഉപ്പും അൽപം വെള്ളവും ചേർത്ത് വേവിക്കുക. ഏകദേശം വെന്ത് കഴിയുമ്പോൾ അഞ്ചാമത്തെ ചേരുവകൾ ചതച്ച് ചേർത്ത് വീണ്ടും നന്നായി വേവിച്ച് ഉടയ്ക്കുക. ഇതിലേക്ക് ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ കലക്കിയ മാഗി കോക്കനട്ട് മിൽക്ക് പൗഡറും വേവിച്ച മുതിരയും ചേർത്ത് തിളപ്പിച്ച് കുറുകിയ പാകത്തിന് അടുപ്പിൽ നിന്നും മാറ്റുക. പനീർ അല്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കൈ കൊണ്ട് പൊടിച്ച് വെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ താളിച്ച് പനീർ പൊടിച്ചതു ചേർത്ത് ബ്രൗൺ നിറത്തിൽ മൂപ്പിച്ച് എരിശ്ശേരിയിൽ ചേർക്കുക.

സ്റ്റഫ്ഡ് മഷ്റൂം പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. കൂൺ (വലുത്)– 8 എണ്ണം
  2. സോയ ചങ്ക്സ് – 1/2 കപ്പ്
  3. സവാള (പൊടിയായി അരിഞ്ഞത്)– 1 എണ്ണം
    പച്ചമുളക് – 2 എണ്ണം
    മുളക് പൊടി – 1/2 ടീസ്പൂൺ
    കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  4. ഉപ്പ് – പാകത്തിന്
  5. മൈദ – 2 ടേബിൾ സ്പൂൺ
    കോൺ ഫ്ലോർ – 1 ടീസ്പൂൺ
  6. ചെറിയ ഉള്ളി (പൊടിയായി അരിഞ്ഞത്– 1/4 കപ്പ്
  7. ജീരകം – 1/2 ടീസ്പൂൺ
    പച്ചകുരുമുളക് – 1/2 ടീസ്പൂൺ
    കാന്താരി മുളക് – 2 എണ്ണം
  8. മുളക് പൊടി – 1/4 ടീസ്പൂൺ
    മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  9. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 3 ടേബിൾ സ്പൂൺ
  10. കശുവണ്ടി (അരച്ചത്) – 1 ടേബിൾ സ്പൂൺ
  11. പാഷൻ ഫ്രൂട്ട് – 1/4 കപ്പ്
  12. എണ്ണ – പാകത്തിന്
  13. കടുക് – 1/2 ടീസ്പൂൺ
  14. കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം കൂൺ കുറച്ച് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച് വെള്ളത്തിൽ നിന്നും കോരി മാറ്റി വയ്ക്കുക. കൂണിന്റെ മുകൾഭാഗം ഇളക്കി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ പാകത്തിന് വെള്ളം ഒഴിച്ച് സോയചങ്ക്സ് ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച് തണുത്ത ശേഷം നന്നായി പിഴിഞ്ഞെടുക്കുക. ഇത് പൊടിയായി അരിഞ്ഞത് വയ്ക്കുക. ഒരു പാൻ ചൂടാക്കി പാകത്തിന് എണ്ണ ഒഴിച്ച് മൂന്നാമത്തെ ചേരുവകൾ ഓരോന്നായി വഴറ്റുക. ഇതിലേക്ക് സോയയും പാകത്തിന് ഉപ്പും ചേർത്ത് കലക്കി വയ്ക്കുക. തയ്യാറാക്കിയ കൂൺ ഇതിൽ മുക്കി എണ്ണയിൽ വറുത്ത് മാറ്റി വയ്ക്കണം. ഒരു പാനിൽ പാകത്തിന് എണ്ണ ഒഴിച്ച് ചെറിയ ഉള്ളി വഴറ്റുക. ഏഴാമത്തെ ചേരുവകൾ ചതച്ചതും എട്ടാമത്തെ ചേരുവയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മാഗി കോക്കനട്ട് മിൽക്ക് പൗഡർ അരകപ്പ് ഇളം ചൂടുവെള്ളത്തിൽ കലക്കി ഒഴിച്ച് രണ്ട് മിനിറ്റ് തിളപ്പിക്കണം. തീ കുറച്ച ശേഷം പാഷൻ ഫ്രൂട്ടും നേരത്തെ തയ്യാറാക്കിയ കൂൺ നിറച്ചതും കശുവണ്ടി അരച്ചതും ചേർത്ത് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങണം. ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും താളിച്ച് ചേർക്കണം.

മധുര കിഴങ്ങു -കരിക്ക് കാളൻ

ആവശ്യമുള്ള സാധനങ്ങൾ
  1. 1 മധുര കിഴങ്ങു (വേവിച്ചു ചെറുതായി നുറുക്കിയത് )-ഒരെണ്ണം
    കരിക്കിൻ കാമ്പ് (നുറുക്കിയത് )
    -1/2കപ്പ്‌
  2. പച്ച മുളക് -3എണ്ണം
    കറിവേപ്പില -2തണ്ട്
    മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
    മുളക് പൊടി -1/2ടീസ്പൂൺ
    കുരുമുളക് പൊടി -1/4ടീസ്പൂൺ
  3. ശർക്കര -50ഗ്രാം
    നെയ്യ് -1ടേബിൾ സ്പൂൺ
  4. മാഗി coconut മിൽക്ക് പൌഡർ -3ടേബിൾ സ്പൂൺ
  5. ജീരകം പൊടിച്ചത് -1/2ടീസ്പൂൺ
  6. തൈര് -1/2 കപ്പ്‌
  7. വെളിച്ചെണ്ണ -പാകത്തിന്
  8. കടുക് -1ടീസ്പൂൺ
  9. വറ്റൽ മുളക് -3എണ്ണം
  10. ഉലുവ പൊടി -1/2ടീസ്പൂൺ
  11. ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം ഒന്നാമത്തെ ചേരുവയിലേക്ക് 2 മത്തെ ചേരുവകൾ അരച്ചതും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച്‌ വെള്ളം വറ്റിച്ചു എടുക്കുക. ഇതിലേക്ക് ശർക്കര ഉരുക്കി അരിച്ചതും നെയ്യും ചേർത്ത് വരട്ടണം. നന്നായി വരണ്ട് വരുമ്പോൾ മാഗി coconut മിൽക്ക് പൌഡർ ഒരു കപ്പ്‌ ഇളം ചൂട് വെള്ളത്തിൽ കലക്കിയതും ജീരകം പൊടിച്ചതും ചേർത്ത് ഇളക്കി വറ്റിക്കണം. ഇതിലേക്ക് തൈര് ചേർത്ത് യോജിപ്പിക്കണം. വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും താളിച്ചു ചേർക്കണം. ഉലുവ പൊടി ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.