Recipe 1 Recipe 2 Recipe 3

കുറുക്കു കാളൻ

ആവശ്യമുള്ള സാധനങ്ങൾ
  1. ചേന – ½ കിലോ
  2. നേന്ത്രക്കായ – 2 എണ്ണം
  3. കുരുമുളകു പൊടി – 1 ½ സ്പൂൺ
  4. മഞ്ഞൾ പൊടി – ½ സ്പൂൺ
  5. പച്ചമുളക് – 4 എണ്ണം
  6. ജീരകം – ½ സ്പൂൺ
  7. തൈര് പുളിയുള്ളത് – 1 ½ ഗ്ലാസ്
  8. കോക്കനട്ട് പൗഡർ – 200 ഗ്രാം
  9. വറ്റൽ മുളക് – 5 എണ്ണം
  10. കടുക് – 2 സ്പൂൺ
  11. കറിവേപ്പില – കുറച്ച്
  12. നെയ്യ് – 1 ½ സ്പൂൺ
  13. ശർക്കര – 1 എണ്ണം
  14. എണ്ണ – 2 സ്പൂൺ
തയ്യാറാക്കുന്ന വിധം കുരുമുളകു പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി വയ്ക്കു ക. ചേന, ചതുരത്തിൽ മുറിച്ചു വയ്ക്കണം. കായ തൊലി കളഞ്ഞു മുറിച്ചു വെയ്ക്കണം. വെള്ളത്തിലിട്ടു വെച്ച കുരു മുളകു പൊടിയിലെ തെളിഞ്ഞ വെള്ളം ഒരു പാനിലേ ക്കൊഴിക്കുക. കറിവേപ്പിലയും ചേർത്ത് ചേന വേവിക്കുക. മുക്കാൽ ഭാഗം വെന്തു കഴിഞ്ഞാൽ കായ ചേർക്കുക. മുക്കാൽ ഭാഗം വെന്താൽ ഉപ്പു ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക. അതിനുശേഷം 2 സ്പൂൺ നെയ്യ് ചേർത്ത് വരട്ടുക. ഒരു കഷണം ശർക്കരയും ചേർത്ത് നന്നായി വരട്ടിയതിനു ശേഷം തൈര് ചേർക്കുക. തിളച്ചു കുറുകി വരുമ്പോൾ തേങ്ങാ പൗഡറിൽ മുക്കാൽ ഭാഗമെടുത്ത് പച്ചമുളക് അരച്ചതും, മഞ്ഞളും കൂടി പാനിലെ കൂട്ടിലേക്ക് ചേർക്കുക. തിളച്ചു കുറുകുമ്പോൾ ബാക്കിയുള്ള തേങ്ങാപൗഡറിൽ ജീരകം അരച്ചതും ചേർത്ത് അതിലേക്കൊഴിക്കുക. നന്നായി തിളച്ചാൽ കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കണം. ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു കടുകും, മുളകും, ഉലുവയും, കറിവേപ്പിലയും പൊട്ടിച്ചു കാളനിൽ ചേർക്കുക. കാളൻ തയ്യാർ

പൈനാപ്പിൾ പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. പൈനാപ്പിൾ – പകുതി
  2. പച്ചമുളക് – 3 എണ്ണം
  3. കടുക് – 3 സ്പൂൺ
  4. പഞ്ചസാര – 1 സ്പൂൺ
  5. മഞ്ഞൾ പൊടി – ½ സ്പൂൺ
  6. ഉപ്പ് – പാകത്തിന്
  7. തൈര് – കുറച്ച്
  8. കോക്കനട്ട് പൗഡർ – 200 ഗ്രാം
  9. വറ്റൽ മുളക് – 3 എണ്ണം
  10. കറിവേപ്പില
തയ്യാറാക്കുന്ന വിധം പൈനാപ്പിൾ ചെറിയ കഷണങ്ങൾ ആക്കി, പച്ചമുളക് നെടുകെ മുറിച്ചതും ചേർത്ത് ഒരു പാനിൽ വേവിക്കുക. മഞ്ഞൾ പൊടിയും േചർക്കണം. പകുതി വേവാകുമ്പോൾ ഉപ്പ് ചേർക്കുക. പൈനാപ്പിൾ വെന്ത് വെള്ളം വറ്റി വരുമ്പോൾ പഞ്ചസാര ചേർക്കുക. നന്നായി വഴറ്റി, അതിലേക്കു തേങ്ങ പൗഡറും, തൈരും രണ്ട് സ്പൂൺ കടുക് അരച്ചതും ചേർത്ത് വെന്തിരിക്കുന്ന പൈനാപ്പിളിലേക്കു ചേർത്ത് തിളക്കുമ്പോൾ കറിവേപ്പിലയും ചേർത്ത് വാങ്ങി വയ്ക്കുക. കുറച്ച് എണ്ണയിൽ കടുക്, മുളക്, കറിവേപ്പില താളിച്ചിടുക. പൈനാപ്പിള്‍ പച്ചടി റെഡി.

ഉരുളക്കിഴങ്ങു ഇഷ്ടു

ആവശ്യമുള്ള സാധനങ്ങൾ
  1. ഉരുളക്കിഴങ്ങ് – 5 എണ്ണം
  2. സവോള – 2 എണ്ണം
  3. പച്ചമുളക് – 3 എണ്ണം
  4. ഇഞ്ചി – 1 കഷണം
  5. കറിവേപ്പില
  6. എണ്ണം
  7. തേങ്ങാപ്പാൽ
തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ്, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ മുറിച്ച് ഉപ്പ് ചേർത്ത് വേവിക്കുക. ശേഷം തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് വാങ്ങി വയ്ക്കുക. അതിനുശേഷം കുറച്ച് വെളിച്ചെണ്ണ ചേർത്തിളക്കി ഉപയോഗിക്കാം.