Recipe 1 Recipe 2 Recipe 3

ബെസ്റ്റ് ഷെഫ് മാഗി കോക്കനട്ട് മില്‍ക്ക് വടുകപ്പുളി നാരങ്ങാ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങൾ

  1. വടുകപ്പുളി നാരങ്ങ (കറിനാരങ്ങ) വൃത്തിയാക്കിയത്. - 1
  2. പുളി-1 തുടം പിഴിഞ്ഞെടുത്തത്
  3. ഉപ്പ് -പാകത്തിന്
  4. മാഗി കോക്കനട്ട് മില്‍ക്ക് പൗഡര്‍- 1 പാക്കറ്റ്
  5. കാന്താരിമുളക് -10
  6. കായം -1 ചെറിയകഷണം
  7. പിരിയന്‍മുളക്പൊടി -3 ടേബിള്‍ സ്പൂണ്‍
  8. മല്ലിപ്പൊടി -2 ടേബിള്‍സ്പൂണ്‍
  9. ഉലുവപ്പൊടി-1ടീസ്പൂണ്‍
  10. മഞ്ഞള്‍പൊടി-1 നുളള്
  11. നല്ലെണ്ണ- 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം വടുകപ്പുളി നാരങ്ങ (കറിനാരങ്ങ) തോലോടുകൂടി ചെറിയ കഷണങ്ങളാക്കിയത് മാഗി കോക്കനട്ട് തേങ്ങാപ്പാല്‍ കലക്കികുറുക്കിയതില്‍ ചേര്‍ത്ത് വേവിച്ചെടുക്കുക. വെന്ത് കുറുക്കി എടുക്കണം. കുഴഞ്ഞ് പോകരുത്. തേങ്ങാപ്പാലില്‍ വഴന്ന് കുറുകിയിരിക്കുന്നതാണ് പരുവം. ഈ കൂട്ട് തണുക്കാന്‍ മാറ്റി നിരത്തിവയ്ക്കുക. ശേഷം ഒരു ഇരുമ്പ്ചട്ടിയില്‍ നല്ലെണ്ണ 3 ടേബിള്‍സ്പൂണ്‍ ഒഴിക്കുക.ഇതിലേക്ക് 2 സ്പൂണ്‍ കടുക് പൊട്ടിക്കുക. 2 വറ്റല്‍മുളക് ചേര്‍ത്ത് വഴറ്റുക. ശേഷം ഇതിലേക്ക് 2 കതിര്‍പ്പ് കറിവേപ്പില ചേര്‍ക്കുക. വടുകപ്പുളി നാരങ്ങ കൂട്ട് ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റികുറുകുമ്പോള്‍ ഇതിലേക്ക് മുളക്പൊടി,മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി ഇവചേര്‍ത്ത് വഴറ്റുക. ശേഷം കായം മൊരിച്ച് പൊടിച്ച് ചേര്‍ക്കുക. തീ കുറച്ച് കൊടുക്കുക. ഇതിലേക്ക് 1 തുടം പുളി പിഴിഞ്ഞത് ചേര്‍ത്ത് കുറുക്കുക. നന്നായി കുറുക്കി എടുക്കുക. രുചികരമായ അധികം പുളിയും,കയ്പും ഇല്ലാത്ത വടുകപ്പുളളി നാരങ്ങാക്കറി തയ്യാര്‍.

ബെസ്റ്റ് ഷെഫ് മാഗികോക്കനട്ട്മില്‍ക്ക് പൗഡര്‍ കശുവണ്ടി അവിയല്‍

ആവശ്യമുള്ള സാധനങ്ങൾ

  1. ചേന- 50 ഗ്രാം
  2. ഏത്തക്കായ -50 ഗ്രാം
  3. മാഗി കോക്കനട്ട് മില്‍ക്ക്പൗഡര്‍ - 100 ഗ്രാം
  4. കശുവണ്ടി -100 ഗ്രാം
  5. ഇളവന്‍-1 കഷണം
  6. മുരിങ്ങക്കായ്- 1 എണ്ണം
  7. പച്ചമുളക് -4 എണ്ണം
  8. അമരക്കായ- 4 എണ്ണം
  9. പടവലങ്ങ - കാല്‍ക്കപ്പ്
  10. വെളളരിക്ക- കാല്‍ക്കപ്പ്
  11. കാരറ്റ് -1 എണ്ണം
  12. വെളിച്ചെണ്ണ- കാല്‍ക്കപ്പ്
തയ്യാറാക്കുന്ന വിധം ഒരു മണ്‍ചട്ടിയില്‍ കാല്‍ക്കപ്പ് വെളിച്ചെണ്ണയൊഴിച്ച് ചേന വഴറ്റുക. നന്നായി വഴന്ന് പച്ചമണം മാറുമ്പോള്‍ മാഗികോക്കനട്ട്മില്‍ക്ക് പൗഡര്‍ കുറച്ച് വെളളത്തില്‍ കലക്കി ചേര്‍ക്കുക. ഇതിലേക്ക് കശുവണ്ടി 50 ഗ്രാം അരച്ചതും ചേര്‍ക്കുക. ശേഷം ഒരേ വലിപ്പത്തില്‍ അരിഞ്ഞുവച്ച ഏത്തക്കായയും,കാരറ്റും, അമരക്കായും ചേര്‍ക്കുക. പകുതിവേവുമ്പോള്‍ മുരിങ്ങക്കായ നുറുക്കിയതും ചേര്‍ത്ത് കൊടുക്കുക. അവസാനം വേവ് കുറവുളള ഇളവന്‍, വെളളരിക്കായ,പടവലങ്ങ ഇവ നുറുക്കിയത് ചേര്‍ത്ത് കൊടുക്കുക. പാലില്‍ വെന്ത് കുറുകുമ്പോള്‍ തേങ്ങയും,പച്ചമുളകും,ജീരകവും, മഞ്ഞള്‍പ്പൊടിയും , ചെറിയുളളിയും, വെളുത്തുളളിയും ചതച്ച് ചേര്‍ത്ത് കൊടുക്കുക. പച്ചമണം മാറുമ്പോള്‍ കുറച്ച് മാഗി തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ത്ത് തളിക്കുക.പിന്നീട് തിളക്കരുത്. ഇളക്കി വാങ്ങുക. കറിവേപ്പിലയും ,അണ്ടിപ്പരിപ്പും ചേര്‍ത്ത് അലങ്കരിക്കാം.

ബെസ്റ്റ് ഷെഫ് മാഗി കോക്കനട്ട് മില്‍ക്ക് കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ

  1. കുതിര്‍ത്ത കടല- 3 പിടി (8 മണിക്കൂര്‍ കുതിര്‍ത്തത്)
  2. ചേന-50 ഗ്രാം
  3. മാഗി കോക്കനട്ട് മില്‍ക്ക്പൗഡര്‍ - 100 ഗ്രാം
  4. പച്ച ഏത്തക്കായ- വലുത് 1
  5. കുരുമുളക് -2 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
  7. മുളക് പൊടി-2 ടേബിള്‍സ്പൂണ്‍
  8. മല്ലിപ്പൊടി-4 ടേബിള്‍സ്പൂണ്‍
  9. ഉപ്പ്-പാകത്തിന്
  10. തേങ്ങ- അരമുറി
  11. ജീരകം-അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം കുതിര്‍ത്ത കടല ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുക്കറില്‍ വേവിച്ച് വയ്ക്കുക. ഒരു ചുവടുകട്ടിയുളള പാത്രത്തില്‍ ചേന നുറുക്കിയതും , പച്ച ഏത്തക്കായ നുറുക്കിയതും ചേര്‍ത്ത് മാഗി കോക്കനട്ട് മില്‍ക്ക് പൗഡര്‍ വെളളത്തില്‍ കലക്കിയെടുത്ത് ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് 2 സ്പൂണ്‍ കുരുമുളക് ചതച്ചത് ചേര്‍ത്ത് കൊടുക്കുക. നന്നായി വെന്ത ശേഷം തേങ്ങ, മുളക്പൊടി, മല്ലിപ്പൊടി ഇവ ചേര്‍ത്ത് ജീരകവും ചേര്‍ത്ത് അരച്ചത് ചേര്‍ത്ത് കൊടുക്കുക. ഇതിന് ശേഷം മറ്റൊരു പാത്രം അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വറ്റല്‍മുളക്, ഉഴുന്ന് ഇവ ചേര്‍ത്ത് വറവിടുക. ശേഷം പൊടിയായി തിരുമ്മിയ കാല്‍ക്കപ്പ് തേങ്ങ ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തിടുക.