Recipe 1 Recipe 2 Recipe 3

പൈനാപ്പിൾ മധുരക്കറി

ആവശ്യമുള്ള സാധനങ്ങൾ
  1. കൈതചക്ക (പൈനാപ്പിൾ) ചെറുതായി അരിഞ്ഞത് – 2 കപ്പ്
  2. പഞ്ചസാര (ശർക്കര) –1 കപ്പ്
  3. നാല് ടേബിൾ സ്പൂൺ മാഗിയുടെ മില്‍ക്ക് പൗഡർ കലക്കിയക് – 1 കപ്പ്
  4. ജീരകം 1/2 ടീ സ്പൂൺ, ചുവന്നൂള്ളി 5 ചുള, വെളുത്തുള്ളി 2 അല്ലി. ഇവ നന്നായി അരച്ചത്.
  5. പഴുത്ത മുന്തിരി – 150 ഗ്രാം
  6. എണ്ണ 2 ടേബിൾ സ്പൂണ്‍, കടുക് – 1 ടീ സ്പൂൺ, വറ്റൽ മുളക് നാല് മുറിച്ചത്, കറിവേപ്പില 4 കതിര്
തയ്യാറാക്കുന്ന വിധം കൈതച്ചക്ക ഉപ്പും മഞ്ഞഴൾപ്പൊടിയും കരിവേപ്പിലയും ചേർത്ത് 2 മിനിറ്റ് താളിപ്പിച്ച ശേഷം ഒരു കപ്പ് പഞ്ചസാര ഇട്ട് വറ്റിക്കണം, വറ്റി കഴിയുമ്പോൾ തേങ്ങപാലും, നാലാമത്തെ ചെരുവയും ചേർത്ത് തിളച്ച് കഴിയുമ്പോൾ, കടുക്, മുളക്, കറിവേപ്പില ഇവ താളിച്ച് ഒഴിക്കണം. ഉടനെ തന്നെ മുന്തിരിയും ചേർത്ത് അലപം സമയം അടച്ച് വയ്ക്കണം

ഓലൻ

ആവശ്യമുള്ള സാധനങ്ങൾ
  1. വൻപയർ – 1 കപ്പ് (വേവിച്ചത്)
  2. കുമ്പളങ്ങ – 1 കപ്പ്
  3. ചെറു ചേമ്പ് – 1/2 കപ്പ്
  4. വെളിച്ചെണ്ണ – 2 വലിയ സ്പൂൺ
  5. കറിവേപ്പില – 4 തണ്ട്
  6. രണ്ട് വലിയ സ്പൂൺ മാഗി കോക്കനട്ട് പൗഡർ കലക്കിയ പാൽ 2 കപ്പ്
  7. 4 വലിയ സ്പൂൺ മാഗി പൗഡർ കലക്കിയ ഒന്നാം പാൽ 1 കപ്പ്
തയ്യാറാക്കുന്ന വിധം 2–ാം മത്തെ ചേരുവകൾ രണ്ടാം പാലും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ ഒന്നാം പാലും വെന്ത പയറും ചേർത്ത് വാങ്ങാം.

വെള്ളരിക്ക കിച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. ചെറുതായി അരിഞ്ഞ കുക്കുമ്പർ – 1 കപ്പ്
  2. പച്ചമുളക് – 2,3
  3. കട്ട തൈര് (പുളികുറഞ്ഞ) ഉടച്ചത് – 1 കപ്പ്
  4. മാഗി കോക്കനട്ട് പൗഡർ – 4 വലിയ സ്പൂൺ
  5. കടുക് 1 ടീ സ്പൂൺ, കറിവേപ്പില വെളിച്ചെണ്ണ 2 വലിയ സ്പൂൺ, മുളക് മുറിച്ചത് 3 എണ്ണം
തയ്യാറാക്കുന്ന വിധം വെള്ളരിക്ക, സ്വല്പം ഉപ്പിട്ടു തിരുമ്മി ഒരു മണിക്കൂറിന് ശേഷം പിഴിഞ്ഞ് എടുക്കുക ഇതിലേക്ക് 1/2 ടീസ്പൂൺ കടുക് ചതച്ചതും പച്ചമുളക് പൊടിയായി അരിഞ്ഞതും 1/2 ടീ സ്പൂൺ കടുക് ചതച്ചതും മാഗി പൗഡർ തൈരിൽ മിക്സ് ചെയ്തതും ചേർത്ത് വെളിച്ചെണ്ണയിൽ ബാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും വറുത്തിടുക കിച്ചടി തയ്യാർ