Recipe 1 Recipe 2 Recipe 3

പൈനാപ്പിൾ മധുരക്കറി

ആവശ്യമുള്ള സാധനങ്ങൾ
  1. പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കിയത് - ഒരു കപ്പ്.
  2. ഉപ്പ് - പാകത്തിന്
  3. മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
  4. മുളകു പൊടി- ഒരു ചെറിയ സ്പൂൺ
  5. മാഗി കോക്കനട്ട് മിൽക്ക് പൗഡർ - കാൽ കപ്പ്
  6. ജീരകം - അര ചെറിയ സ്പൂൺ
  7. കശുവണ്ടിപ്പരിപ്പ് കുതിർത്ത - 5എണ്ണം
  8. ഉണക്കമുന്തിരി - 10എണ്ണം
  9. മല്ലിയില - അരിഞ്ഞത് 4സ്പൂൺ
തയ്യാറാക്കുന്ന വിധം പൈനാപ്പിൾ മഞ്ഞൾപ്പൊടി,മുളകുപൊടി,ഉപ്പ്,വെള്ളം എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. മാഗി കോക്കനട്ട് മിൽക്ക് പൗഡർ ,ജീരകം,അണ്ടിപ്പരിപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇൗ അരപ്പ് പൈനാപ്പിൾ കൂട്ടിൽ ചേർത്തിളക്കുക .ചെറുതീയിൽ ചൂടാക്കുക.അടുപ്പിൽ നിന്ന് വങ്ങും മുന്നെ ഉണക്കമുന്തിരി ചേർത്ത് ഇളക്കുക .മല്ലിയില കൊണ്ട് അലങ്കരിക്കുക.പൈനാപ്പിൾ മധുരക്കറി തയ്യാർ.

വെണ്ടക്ക പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ
  1. വെണ്ടക്ക - 5 എണ്ണം
  2. മാഗി കോക്കനട്ട് മിൽക്ക് പൗഡർ- 1 കപ്പ്
  3. പച്ചമുളക് - 4 എണ്ണം.
  4. മഞ്ഞൾ പൊടി- കാൽ ചെറിയ സ്പൂൺ
  5. ചുവന്ന മുളക് - 1
  6. കടുക് - ഒരു സ്പൂൺ
  7. ഉലുവ - കാൽ ചെറിയ സ്പൂൺ
  8. കറിവേപ്പില - ഒരു തണ്ട്
  9. ശർക്കര - ചെറിയ കഷ്ണം
  10. വെളിച്ചെണ്ണ - 2 സ്പൂൺ
  11. മോര് - 3 കപ്പ്‌
  12. ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം മാഗി കോക്കനട്ട് മിൽക്ക് പൗഡറും പച്ചമുളകും നന്നായി അരയ്ക്കുക.വെണ്ടക്ക കാൽ ഗ്ലാസ്സ് വെള്ളത്തിൽ ഉപ്പ്,മഞ്ഞൾപ്പൊടി,ശർക്കര എന്നിവ ചേർത്ത് പകുതി വേവിക്കുക.അതിലേക്ക് മോര് ചേർത്ത് ഇളക്കി തിളപ്പിക്കുക.ഇതിലേക്ക് അരച്ച മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് തിളപ്പിച്ച് വാങ്ങി കടുക്,ഉലുവ,ചുവന്ന മുളക്,കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വറുത്തിടുക.വെണ്ടക്ക പുളിശ്ശേരി തയ്യാർ.

ഓണം ഓലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. മത്തങ്ങ - 200ഗ്രാം
  2. കുമ്പളങ്ങ - 200ഗ്രാം
  3. ചേമ്പ് -300ഗ്രാം
  4. വൻപയർ - 100ഗ്രാം
  5. പച്ചമുളക് കീറിയത് - 4എണ്ണം.
  6. മാഗി കോക്കനട്ട് മിൽക്ക് പൗഡർ - 200ഗ്രാം/ 200 എംഎൽ
  7. ഉപ്പ് - പാകത്തിന്
  8. കറിവേപ്പില - 3തണ്ട്
  9. പച്ച വെളിച്ചെണ്ണ - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം മത്തനും, കുമ്പളങ്ങയും തൊലിയും,കുരുവും കളഞ്ഞ് കനം കുറച്ച് ചതുര കഷണങ്ങളാക്കി മുറിക്കുക.ചേമ്പ് തൊലി കളഞ്ഞ് വട്ടത്തിൽ കഷണങ്ങളാക്കി അരിഞ്ഞ് വക്കുക.വൻപയർ കഴുകി വെള്ളം ഒഴിച്ച് വേവിക്കുക.അടികട്ടിയുള്ള പാത്രത്തിൽ വെള്ളം ഒഴിച്ച് അരിഞ്ഞ കഷണങ്ങൾ വേവിക്കുക.ഇതിൽ പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക. വെന്തതിനു ശേഷം ഉപ്പ് ചേർക്കുക.അതിനുശേഷം വേവിച്ച് വച്ച വൻപയർ ചേർക്കുക.പാകമാകുമ്പോൾ മാഗി കോക്കനട്ട് മിൽക്ക് പൗഡർ 100 എംഎൽ ചൂട് വെള്ളത്തിൽ കലക്കുക. ഇതിലേക്ക് മാഗി കോക്കനട്ട് മിൽക്ക് ചേർക്കുക.കറിവേപ്പില ചേർക്കുക.പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വാങ്ങിവെക്കുക. ഓണം ഓലൻ തയ്യാർ.