Recipe 1 Recipe 2 Recipe 3

തായ് ഗ്രീൻ കറി

ആവശ്യമുള്ള സാധനങ്ങൾ
  1. മാഗി കോക്കനട്ട് മിൽക്ക് 11/2 കപ്പ്
  2. ക്യാരറ്റ് 250 ഗ്രാം
  3. മഷ്റൂം 100 ഗ്രാം
  4. ഗ്രീൻ പീസ് 50 ഗ്രാം
  5. വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
  6. ഇഞ്ചി പേസ്റ്റ് 1 ടീസ്പൂൺ
  7. ഓയിൽ 2 ടീസ്പൂൺ
  8. മല്ലിയില കുറച്ച്
  9. ഉപ്പ് ആവശ്യത്തന്
തയ്യാറാക്കുന്ന വിധം ക്യാരറ്റ് അരിഞ്ഞത് കുറച്ചു വെള്ളത്തിൽ വേവിക്കുക. ഗ്രീൻ പീസ് വേറെ വേവിച്ച് എടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. മാഗി കോക്കനട്ട് മിൽക്ക് ചേർത്ത് മല്ലിയില കൊണ്ട് അലങ്കരിച്ച് വാങ്ങാം.

ആലു കറി

ആവശ്യമുള്ള സാധനങ്ങൾ
  1. ഉരുളക്കിഴങ്ങ് അര ഇഞ്ച് ചതുരക്കഷണമാക്കിയത് – കാൽ കിലോ
  2. സവാള നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്, കടല പരിപ്പ് – കാൽ കപ്പ്
  3. മുളക് പൊടി – 3, മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
  4. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
  5. എണ്ണ – 3 വലിയ സ്പൂൺ
  6. കടുക് – കാൽ ചെറിയ സ്പൂണ്‍
  7. സവോള കൊത്തിയരിഞ്ഞത് – കാൽ കപ്പ്
  8. ജീരകപ്പൊടി – കാൽ ചെറിയ സ്പൂൺ
  9. തക്കാളി കൊത്തിയരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
  10. മാഗി മിൽക്ക് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം മൂന്നാമത്തെ ചേരുവകൾ മയത്തിൽ അരയ്ക്കുക. കടലപരിപ്പ് വേവിച്ച് അരകപ്പ് കടലപരിപ്പ് വെന്ത വെള്ളം മാറ്റി വെയ്ക്കുക. എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോൾ കൊത്തിയരിഞ്ഞ സവോള ചേർത്ത് ശരിക്കു മൂപ്പിച്ച് അരപ്പിട്ട് വഴറ്റുക. അരപ്പു നല്ലതു പോലെ മൂക്കുമ്പോൾ ജീരകപ്പൊടിയും കുരുമുളകുപൊടിയും ഇട്ട് ഇളക്കണം പിന്നീട് തക്കാളി ചേർത്ത് ശരിക്ക് വഴന്ന് എണ്ണ തെളിഞ്ഞാൽ ഉടനെ ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞ് സവോളയും ഇട്ട് അല്പനേരം വഴറ്റണം. അരപ്പു തിളച്ച വെള്ളവും ചൂടു പരിപ്പു വെള്ളവും ഇതിൽ ഒഴിക്കുക. ഉരുളക്കിഴങ്ങ് മുക്കാൽ വേവാകുമ്പോൾ വെന്ത പരിപ്പും പാലും ചേർത്ത് പാത്രം മൂടി വേവിക്കുക.

ചീരയില സ്റ്റൂ

ആവശ്യമുള്ള സാധനങ്ങൾ
  1. ചീരയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
  2. എണ്ണ – ഒരു വലിയ സ്പൂൺ
  3. കടുക് – അര ചെറിയ സ്പൂൺ
  4. സവോള നീളത്തിലരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
  5. പച്ചമുളക് അറ്റം പിളർന്നത് – രണ്ട്
  6. ഇഞ്ചി നീളത്തിലരിഞ്ഞത് – കാൽ ചെറിയ സ്പൂൺ
  7. ഉപ്പ് – പാകത്തിന്
  8. വിനാഗിരി – അര ചെറിയ സ്പൂൺ
  9. വെള്ളം – അര കപ്പ്
  10. പാൽ (Maggie coconut milk) അര കപ്പ്
  11. മൈദ – അര ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം ചീര ആവിയിൽ വേവിക്കുക എണ്ണ ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയാലുടൻ സവോള പച്ചമുളക് ഇഞ്ചി ഇവ ക്രമ പ്രകാരം വഴറ്റുക. ഉപ്പു വിനാഗിരിയും വെള്ളവും ചേർത്ത് വെട്ടിതിളയ്ക്കുമ്പോൾ തീ കുറച്ച് പാലിൽ കലക്കിയ മൈദ സാവധാനം ഒഴിച്ച് തുടരെ ഇളക്കുക. തിളയ്ക്കുമ്പോൾ ചീരയിട്ടു വാങ്ങി ചൂടോടെ ഉപയോഗിക്കുക.