Recipe 1 Recipe 2 Recipe 3

മിക്സഡ് കുറുക്കു കാളൻ

ആവശ്യമുള്ള സാധനങ്ങൾ

  1. നല്ല മധുരമുള്ള ഏത്തപ്പഴം– ഒന്ന്
  2. വരിക്ക ചക്കപ്പഴം – 5 ചുള മുറിച്ചത്
  3. പൈനാപ്പിൾ മുറിച്ചത്– ഒരു കപ്പ്
  4. പച്ചമുളക്– 6( അറ്റം പിളർന്നത്)
  5. മുളകുപൊടി– ഒരു ചെറിയ സ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി– ഒര ചെറിയ സ്പൂണ്‍
  7. ഉപ്പ്– പാകത്തിന്
  8. വെള്ളം– അരകപ്പ്
  9. മാഗി കോക്കനറ്റ് പൗഡർ – 50 ഗ്രാം
  10. ജീരകം– അര ചെറിയ സ്പൂൺ
  11. പുളിയുള്ള തൈര്– നാലുകപ്പ്
  12. ഉലുവപ്പൊടി– ഒരു ചെറിയ സ്പൂണ്‍
  13. വെളിച്ചെണ്ണ– രണ്ടു ചെറിയ സ്പൂൺ
  14. കടുക്– രണ്ടു ചെറിയ സ്പൂൺ
  15. കറിവേപ്പില– രണ്ടു തണ്ട്
  16. വറ്റൽമുളക്–4 കഷ്ണങ്ങളാക്കിയത്
തയ്യാറാക്കുന്ന വിധം ഏത്തപ്പഴം നീളത്തിൽ രണ്ടായി മുറിച്ചശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കണം. ഇതിൽ ചക്കപ്പാടിയും, പൈനാപ്പിളും പച്ചമുളകും. മുളകുപൊടിയും വേവിച്ചു വറ്റുക. ഇതുലേക്കു മാഗി തേങ്ങ പൊടിയും, ജീരകവും , കാല്‍ കപ്പു വെള്ളവും ചേർത്തു അരച്ചതു ചേർത്തു കഷ്ണം ഒന്ന് ഉടച്ചു വയ്ക്കണം. ഇതു തിളയ്കുമ്പോള്‍ തൈരു ഉടച്ചു ചേർത്തിളക്കി ചെറുതീയിൽ വച്ചു തുടരെ ഇളക്കി കുറുക്കണം. നന്നായി കുറുകിയ ശേഷം അടുപ്പിൽ നിന്നു വാങ്ങി തുടരെ ഇളക്കി ഇതിലേക്ക് ഉലുവാപ്പൊടി ചേർത്തിളക്കണം. വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റൽമുളക് ചേർത്ത് മൂപ്പിച്ചു കറിയിൽ ചേർക്കുക.

ഒാലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. കുമ്പളങ്ങ – അരക്കിലോ
  2. തണ്ണിമത്തങ്ങയുടെ തോട്– അരക്കിലോ
  3. കറി ചേമ്പിൻ തണ്ട്– ഒരെണ്ണം
  4. വൻപയർ മുളപ്പിച്ചത് – 200 ഗ്രാം വേവിച്ചത്
  5. മാഗി കോക്കനറ്റ് മിൽക് പൗഡർ– 50 ഗ്രാം
  6. ഉപ്പ് –പാകത്തിന്
  7. വെളിച്ചെണ്ണ–100 ഗ്രാം
  8. കറിവേപ്പില–100 ഗ്രാം
തയ്യാറാക്കുന്ന വിധം കുമ്പളങ്ങയും തണ്ണി മത്തങ്ങയുടെ തോടു കറി ചേമ്പിൻ തണ്ടും വൃത്തിയാക്കി കനും കുറഞ്ഞ ചെറിയ ചതുരക്കഷ്ണങ്ങളാക്കി പച്ചമുളകും അൽപം വെള്ളവും വൻപയറും വേവിച്ചതും ചേര്‍ത്ത് വെന്തശേഷം വെള്ളം പറ്റിച്ചെടുക്കുക. ഇതിൽ പാകത്തിനു ഉപ്പും വെളിച്ചെണ്ണയും ഒരു കപ്പു വെള്ളത്തിൽ 20 ഗ്രാം മാഗി തേങ്ങ പാൽപൊടിയും കലക്കിയതും ചേർത്ത് വീണ്ടു വേവിക്കണം. വേവുപാകമാകുമ്പേൾ കറിവേപ്പിലയും വെളിച്ചെണ്ണയും അരക്കപ്പു വെള്ളത്തിൽ 30 ഗ്രാം മാഗി കോക്കനട്ട് പൗഡർ കലക്കിയതും ചേർത്തിളക്കി വാങ്ങുക.

പൈനാപ്പിൾ പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. പച്ചമാങ്ങ അരിഞ്ഞത് – കാല്‍ക്കിലോ
  2. ഇലമ്പിൻ പുളി അരിഞ്ഞത്– കാൽക്കിലോ
  3. നേന്ത്രപ്പഴം അരിഞ്ഞത്– കാൽ കിലോ
  4. പൈനാപ്പിൾ അരിഞ്ഞത്– അരക്കിലോ
  5. പച്ചമുളക്–100 ഗ്രാം
  6. മഞ്ഞൾപ്പൊടി– ഒരു ചെറിയ സ്പൂണ്‍
  7. മുളകുപൊടി–ഒരു ചെറിയ സ്പൂണ്‍
  8. ഉപ്പ്– പാകത്തിന്
  9. ശർക്കര– 100 ഗ്രാം ചുരണ്ടിയത്
  10. വെളിച്ചെണ്ണ– അരക്കപ്പ്
  11. കടുക്– ഒരു ചെറിയ സ്പൂണ്‍
  12. മാഗി കോക്കനറ്റ് മിൽക് പൗഡർ– 50 ഗ്രാം
  13. തൈര്– അരക്കപ്പ്
  14. വെളിച്ചെണ്ണ– കാൽക്കപ്പ്
  15. വറ്റൽമുളക്
  16. മുന്തിരി–100 ഗ്രാം
തയ്യാറാക്കുന്ന വിധം പച്ചമാങ്ങ , ഇലമ്പിൻ പുളി, നേന്ത്രപ്പഴം ഇവ അരിഞ്ഞകും പചത്ചമുളഖും, മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ശർക്കരയും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി വേവിതക്കുക. മാഗി കോക്കനട്ട മിൽക് പൗഡറും കടുകും അരക്കപ്പ് വെള്ളവും ചേർത്ത് മായത്തിൽ അരച്ചതും തൈരും ചേർത്തിളക്കി പച്ചടി വാങ്ങുക.‌‌‌ വെളിച്ചെണ്ണിൽ കടുകും വറ്റൽമുളകും വറുത്ത കറിയിൽ ചേർക്കണം. ഇതിലേക്ക് മുന്തിരിയും കഴുകി ചേർക്കണം.