Recipe 1 Recipe 2 Recipe 3

ഫാഷൻ ഫ്രൂട്ട് പൈനാപ്പിൾ പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ

  1. ഫാഷൻ ഫ്രൂട്ട് : 3
  2. പൈനാപ്പിൾ : 1കപ്പ്
  3. തൈര് :1കപ്പ്
  4. മാഗ്ഗി കോക്കനട്ട് പൗഡർ :1കപ്പ്
  5. വെളിച്ചെണ്ണ :2സ്പൂൺ
  6. വറ്റൽ മുളക് :5എണ്ണം
  7. കടുക് :1/2സ്പൂൺ
  8. ചുവന്ന ഉള്ളി :3എണ്ണം
  9. വെളുത്തുള്ളി :2alli
  10. മഞ്ഞൾ പോടീ :1/2സ്പൂൺ
  11. നല്ല ജീരകം :1/2സ്പൂൺ
  12. ഉപ്പു : 3സ്പൂൺ
തയ്യാറാക്കുന്ന വിധം ആദ്യം അടുപ്പ് കത്തിച്ചിട്ടു ഒരു ചട്ടിയിൽ ഫാഷൻ ഫ്രൂട്ട് പൊട്ടിച്ചു ഒഴിക്കുക അതിൽ കുറച്ചു വെള്ളം കുടി ഒഴിച്ച് കൊടുക്കുക അതിലേക് പൈനാപ്പിൾ കുടി ഇട്ടു ഉപ്പും ഇട്ട് വേവിക്കുക അപ്പോൾ മാഗി കോക്കനട്ട് പൗഡറും ഉള്ളി വെളുത്തു ഉള്ളി മഞ്ഞൾ പൊടി ജീരകം എന്നിവ നന്നായി അരച്ച് വെക്കുക. അടുപ്പിൽ വെച്ചിരിക്കുന്ന ഫാഷൻ ഫ്രൂട്ട് പൈനാപ്പിൾ നന്നായി വെന്തു വരുമ്പോൾ അരച്ച് വെച്ച കുട്ടു അതിലേക് ചേർത്ത് ഇളക്കുക. എന്നിട്ട് തൈരും കുടി ഒഴിച്ച് നന്നായി ഇളക്കി ഇറക്കി വെക്കുക അതിലേക് ഒരു പാൻ അടുപ്പിൽ വെച്ച് 2സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽ മുളകും ഇട്ട് വയറ്റി കറിയിൽ ഒഴിക്കുക

ക്യാരറ്റ് പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. ക്യാരറ്റ് : 100gm
  2. തൈര് : 1cup
  3. മാഗി കോക്കനട്ട് പൗഡർ :1/2cup
  4. കടുക് :2spoon ഉപ്പ് :1spoon
  5. വെളിച്ചെണ്ണ :2spoon
തയ്യാറാക്കുന്ന വിധം ക്യാരറ്റ് ചെറുതായി അറിഞ്ഞത്.ഒരു പാൻ അടുപ്പിൽ വെച്ചിട്ട് പാൻ ചൂടാകുമ്പോൾ അതിൽ എണ്ണ ഒഴിച് ക്യാരറ്റ് ഇട്ട് വഴറ്റുക അതിൽ ആവശ്യത്തിന് ഉപ്പ് കുടി ഇട്ടു കൊടുക്കുക അതിൽ കോക്കനട്ട് പൗഡറും കടുകും കുടി അരച്ച് ചേർക്കുക അതിൽ തൈരും കുടി ചേർത്ത് ചേർത്ത് ഒന്ന് ചുടാക്കി ഇറക്കി വെക്കുക

പാവയ്ക്കാ പാൽ കറി

ആവശ്യമുള്ള സാധനങ്ങൾ

  1. പാവയ്ക്കാ :1cup
  2. സബോള :1എണ്ണം
  3. പച്ചമുളക് :3ennam
  4. ഇഞ്ചി :1കഷ്ണം
  5. വറ്റൽ മുളക് :5എണ്ണം
  6. കടുക് :സ്പൂൺ
  7. കോക്കനട്ട് പൗഡർ :1കപ്പ്‌
  8. മുളക് പൊടി :1സ്പൂൺ
  9. മല്ലി പൊടി :2സ്പൂൺ
  10. മഞ്ഞൾ പൊടി :1/2സ്പൂൺ
  11. തക്കാളി :1
  12. ഉപ്പു :2സ്പൂൺ
  13. വെളിച്ചെണ്ണ :2 സ്പൂൺ
തയ്യാറാക്കുന്ന വിധം ഒരു ചട്ടി അടുപ്പിൽ വെച്ചിട്ട് അതിൽ എണ്ണ ഒഴിച് കടുക് തളിച്ചിട് വറ്റൽ മുളക് ഇഞ്ചി സബോള അറിഞ്ഞത് പാവയ്ക്കാ എന്നിവ ഇട്ട് ഉപ്പ് ഇട്ട് നന്നായി വഴറ്റുക അത് അതിൽ തക്കാളി കുടി ഇട്ട് കൊടുക്കുക നന്നായി വയറ്റി കഴിയുമ്പോൾ മഞ്ഞൾ പൊടി മുളക് പൊടി മല്ലി പൊടി കുടി ഇട്ട് വഴറ്റുക അതിലേക് മാഗി കോക്കനട്ട് പൗഡർ ആവശ്യത്തിന് വെള്ളത്തിൽ കലർത്തുക നല്ല കുറുകി ഇരിക്കണം എന്നിട്ട് വയറ്റി കൊണ്ടിരിക്കുന്ന കുട്ടിലേക് ഒഴിച് നന്നായി തിളപ്പിച്ച്‌ ഇറക്കുക.