Recipe 1 Recipe 2 Recipe 3

കാന്താരി മഞ്ഞൾ ഇല പനീർ പിരളൻ

ആവശ്യമുള്ള സാധനങ്ങൾ

  1. മാഗി കോക്കനട്ട് മിൽക്ക് പൗഡർ-1 കപ്പ്‌
  2. പനീർ -250gm
  3. കാന്താരി മുളക് ചതച്ചത്-1വലിയ കപ്പ്‌
  4. മഞ്ഞളിൽ അറിഞ്ഞത്-1സ്പൂൺ
  5. മഞ്ഞളില അരിയാത്തത്-2
  6. വെളുത്തുള്ളി ചതച്ചത്-1സ്പൂൺ
  7. പെരുംജീരകം-1സ്പൂൺ
  8. വറ്റൽമുളക് പിരിയൻ മുളക്-5എണ്ണം
  9. മഞ്ഞൾപ്പൊടി കുരുമുളകുപൊടി-1/2ടീസ്പൂൺ വീതം
  10. വെളിച്ചെണ്ണ
  11. ഉപ്പ്- ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം വറ്റൽ മുളക്, പിരിയൻ മുളക് ചൂടുവെള്ളത്തിൽ കുതിർത്ത് അരയ്ക്കുക. അറുത്ത മുളകും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പുരട്ടി 10 മിനിറ്റ് വെക്കുക. അത് റോസ്റ്റ് ചെയ്യുക. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം കറിവേപ്പില ഇട്ട് പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി, കാന്താരി ചതച്ചത്, കറിവേപ്പില, മഞ്ഞൾ ഇല ഇട്ട് താളിക്കുക. അതിലേക്ക് മുളക് അരച്ചത് മഞ്ഞൾപ്പൊടി കുരുമുളകുപൊടി ചേർത്ത് വഴറ്റുക. റോസ്റ്റ് ചെയ്ത പനീർ അരക്കപ്പ് ചൂടുവെള്ളം ചേർത്ത് അടപ്പുകൊണ്ട് അടച്ച് തിളപ്പിക്കുക. അതിൽ മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് തീകുറച്ച് വെച്ച് ഒന്ന് തിളപ്പിക്കുക. രണ്ടു മഞ്ഞൾ ഇല ഏറ്റവും മുകളിൽ വച്ച് അടപ്പുകൊണ്ട് അടച്ച് 5 മിനിറ്റ് കഴിഞ്ഞ് ഉപയോഗിക്കാം.

ചുണ്ടയ്ക്ക കോവൽ കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ

  1. ചുണ്ടയ്ക്ക എണ്ണയിൽ വറുത്തത്-1/4കപ്പ്‌
  2. കോവയ്ക്ക അരിഞ്ഞത്-1/4കപ്പ്‌
  3. കടല പുഴുങ്ങിയത്1/2കപ്പ്‌
  4. ചെറിയ ഉള്ളി അരിഞ്ഞത്-1/2കപ്പ്‌
  5. മാഗി കോക്കനട്ട് മിൽക്ക് പൗഡർ-1കപ്പ്‌
  6. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, -1/4ടീസ്പൂൺ
  7. മുരിങ്ങയില അര പിടി
  8. കറിവേപ്പില ഒരു തണ്ട്
  9. ഉപ്പ്, പുളി, പാകത്തിന്
  10. വെളിച്ചെണ്ണ-3ടീസ്പൂൺ
  11. വറ്റൽമുളക്-2 വെളുത്തുള്ളി-1അല്ലി
തയ്യാറാക്കുന്ന വിധം ചുണ്ടയ്ക്ക പകുതി മിക്സിയിൽ അരച്ച് വെക്കുക. ഒരു മൺചട്ടിയിൽ കോവക്കയും ചെറിയ ഉള്ളിയും വഴറ്റുക. മസാലപ്പൊടികൾ ചേർത്ത് അരച്ച് വെച്ച ചുണ്ടക്കായ ചേർത്ത് വഴറ്റുക. അതിൽ പുളിയും, ഉപ്പും, കറിവേപ്പിലയും, ചേർക്കുക. കടല പുഴുങ്ങിയത് ചേർക്കുക. അതിൽ മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് തിളപ്പിക്കുക. അവസാനമായി വറുത്ത ചുണ്ടയ്ക്ക താളിച്ച് കൂട്ടും ചേർത്ത് ഓഫ് ചെയ്തു അടച്ചു വയ്ക്കാം 10 മിനിറ്റ് കഴിഞ്ഞ് ഉപയോഗിക്കാം.

രസം

ആവശ്യമുള്ള സാധനങ്ങൾ

  1. സാമ്പാർ പരിപ്പ്-50gm
  2. തക്കാളി അരിഞ്ഞത്-1വലുത്
  3. പുളി ജ്യൂസ്-1കപ്പ്‌
  4. മാഗി കോക്കനട്ട് മിൽക്ക് പൗഡർ-1കപ്പ്‌
  5. ശർക്കരപ്പാനി-1ടീസ്പൂൺ
  6. മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, -1/2ടീസ്പൂൺ വീതം
  7. ജീരകപ്പൊടി-1/4ടീസ്പൂൺ
  8. ഉപ്പ്, എണ്ണ, പാകത്തിന്
  9. മല്ലിയില അരിഞ്ഞത്
  10. വെളിച്ചെണ്ണ-2ടീസ്പൂൺ
  11. കടുക്-1/2സ്പൂൺ
  12. ജീരകം-1/2സ്പൂൺ
  13. കായപ്പൊടി-1/2സ്പൂൺ
  14. വറ്റൽ മുളക്-2എണ്ണം
  15. കറിവേപ്പില-1തണ്ട്
തയ്യാറാക്കുന്ന വിധം സാമ്പാർ പരിപ്പ് കുതിർത്ത് നല്ലപോലെ കുക്കറിൽ വേവിക്കുക. മാഗി കോക്കനട്ട് പൗഡർ ചെറുചൂടുവെള്ളത്തിൽ കട്ടകെട്ടാതെ കലക്കിവെക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്, ജീരകം ഇട്ട് പൊട്ടിക്കുക. എന്നിട്ട് ഉണക്കമുളക്, മല്ലിയില, കറിവേപ്പില, കായപ്പൊടി, ഇട്ടു വഴറ്റുക. മസാലപ്പൊടികൾ ചേർത്തിളക്കി പുളി വെള്ളവും ഉപ്പും ചേർക്കുക. അതിലേക്ക് പരിപ്പ് വേവിച്ചത് ചേർക്കുക ഒന്നും നല്ലപോലെ ഇളക്കുക. അതിൽ മല്ലിയിലയും മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് ചൂടോടെ ഉപയോഗിക്കാം.