ചക്ക കുരു ഓലൻ
ആവശ്യമുള്ള സാധനങ്ങൾ
- ചക്കക്കുരു വട്ടത്തിൽ നുറുക്കിയത് അര കപ്പ്
- വൻപയർ കുതിർത്തു വേവിച്ചത് അര കപ്പ്
- പച്ചമുളക് 4 എണ്ണം
- മാഗ്ഗി കോകോ നട്ട് തേങ്ങാ പാൽപ്പൊടി 4tsp
- കറിവേപ്പില 20ennem
- പച്ചവെളിച്ചെണ്ണ 2tsp
- തയ്യാറാക്കുന്നവിധം
തയ്യാറാക്കുന്ന വിധം
വൻപയർ രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക ,അതിനുശേഷം കുക്കറിൽ വേവിച്ചെടുക്കുക
ചക്കക്കുരുവും വേവിച്ചെടുത്തു പച്ചമുളകും ഉപ്പും ചേർത്ത് 1tsp പാൽപ്പൊടി 1cup വെള്ളത്തിൽ കലക്കി വീണ്ടും ചെറുതീയിൽ വേവിച്ചെടുക്കുക വെന്തുവരുമ്പോൾ ബാക്കി തേങ്ങാപ്പാൽ അര കപ്പ് വെള്ളത്തിൽ കലക്കി ചേർത്ത് ചെറുതീയിൽ അഞ്ചുമിനിറ്റ് വയ്ക്കുക കറിവേപ്പില ഇടുക വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം നല്ല രുചിയും മണവും ആരോഗ്യ പ്രദ വുമായ ഓലൻ തയ്യാർ ...
പപ്പായ ചേന കൂട്ടുകറി
ആവശ്യമുള്ള സാധനങ്ങൾ
- പപ്പായ സമചതുര കഷണങ്ങൾ അര കപ്പ്
- ചേന സമചതുര കഷണങ്ങൾ അര കപ്പ്
- ചെറിയ ഉള്ളി സമചതുര കഷണങ്ങൾ 1 കപ്പ്
- കശുവണ്ടിപരിപ്പ് 10 എണ്ണം
- ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 1 tsp
- പെരുംജീരകപ്പൊടി 1tsp
- മല്ലിപൊടി 2 tsp
- മുളകുപൊടി 1tsp
- കുരുമുളകുപൊടി 1tsp
- മഞ്ഞൾപൊടി അര tsp
- മാഗ്ഗി തേങ്ങാ പാൽപ്പൊടി 2tsp
- തേങ്ങാ തിരുമ്മിയത് 1cup
- ഉപ്പു പാകത്തിന്
- വെളിച്ചെണ്ണ 3tsp
- കറിവേപ്പില 25ennem
തയ്യാറാക്കുന്ന വിധം
ചേനയും പപ്പായയും വേവിച്ചെടുത്തു വെള്ളം കളയുക ഒരു ചുവടുകട്ടിയുള്ളപാത്രത്തിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക ,കശുവണ്ടിപരിപ്പ് ചെറുതായിവരുത്തെടുക്കുക,തേങ്ങാ വറുത്തെടുക്കുക ഇഞ്ചി വെളുത്തുള്ളി ചെറിയഉള്ളി ഇവ വഴറ്റുക ,,വേവിച്ച പപ്പായയും,ചേനയും, മഞ്ഞൾപൊടിയും ഉപ്പുംചേർത്തു 1tsp മാഗ്ഗി പാൽപ്പൊടി അരഗ്ലാസ്സ് വെള്ളത്തിൽ കലക്കി അതും ചേർത്ത് വേവിക്കുക , മുളകുപൊടി ,മല്ലിപൊടി,കുരുമുളകുപൊടി ഇവചേർത്തു ഇളക്കുക . 1tsp പാൽപൊടികൂടി ഇട്ടു ഇളക്കി യോജിപ്പിക്കുക
കൂൺ പെരളൻ
ആവശ്യമുള്ള സാധനങ്ങൾ
- കൂൺ അരക്കപ്
- സബോള അരിഞ്ഞത് അരക്കപ്
- ചെറിയഉള്ളി നുറുക്കിയത് ഒരു കപ്പ്
- ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 1 tsp
- മഞ്ഞൾപൊടി 1spoon
- കുരുമുളക് പൊടി 1tsp
- മുളകുപൊടി 2tsp
- മല്ലിപൊടി 1tsp
- ഗരംമസാലപ്പൊടി 2 tsp
- വെളിച്ചെണ്ണ 4 tsp
- മാഗ്ഗി കോകോ നട്ട് മിൽക്‌പൗഡർ 4 tsp
- കറിവേപ്പില 20nos
- കശുവണ്ടി പരിപ്പ് 10nos
- തേങ്ങാക്കൊത്തു 10 nos
- കടുക് 10nos
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക കറിവേപ്പിലയും വറുക്കുക ,അതിലേക്കു തേങ്ങക്കൊത്തു ഇട്ടു വറുക്കുക ,അതിനുശേഷം ഉള്ളി,സബോള ഇട്ടു വഴറ്റുക ,ഇഞ്ചി വെളുത്തുള്ളിചേർക്കുക അതിലേക്കു കൂണും ,പാകത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വഴറ്റുക.കുരുമുളകുപൊടി ,മുളകുപൊടി ,മല്ലിപൊടി ഇവ ചേർതിളക്കുക, 1tsp മാഗ്ഗി കോകോ നട്ട് മിൽക്‌പൗഡർ 2tsp വെള്ളത്തിൽ കലക്കി ചേർത്ത് ചെറുതീയിൽ വേവിക്കുക ,വെന്തുവരുമ്പോൾ ബാക്കിമിൽകപൗഡറും ചേർക്കുക നന്നായി യോജിപ്പിച്ചു പാകത്തിന് ഉപ്പുംചേർത്തു രുചികരമായ കൂൺ പെരളൻ തയ്യാറാക്കാം .