Recipe 1 Recipe 2 Recipe 3

ചേന ചില്ലി

തയ്യാറാക്കുന്ന വിധം ചേന െചറിയ കഷ്ണങ്ങളാക്കി പുളി വെള്ളത്തിൽ കഴുകണം . കഴുകി വൃത്തിയാക്കിയ ചേന മാഗി തേങ്ങാ മിൽക് പൊടി ചേർത്ത് ചെറുതായി വേവിച്ച് മാറ്റുക . എണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ ചേന വറുത്ത് കോരുക. ഇതിലേക്ക് ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം എണ്ണയിൽ വഴറ്റി ഉപയോഗിക്കാം.

ശീമചക്ക കൂട്ട്

തയ്യാറാക്കുന്ന വിധം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, പെരുംജീരകം, കറിവേപ്പില, സവാള ഇട്ട് വഴറ്റുക. സവാള നിറം മാറുമ്പോൾ മാഗി തേങ്ങാപ്പാല്‍ പൊടി വെള്ളം ഒഴിക്കുക. ചൂടാകുമ്പോൾ ചെറിയ കഷ്ണങ്ങൾ ആക്കി വച്ച ചക്ക് ചേർക്കുക. ചക്ക വേവാകുമ്പോള്‍ മസാല പൊടി ചേര്‍ക്കാം. നല്ല തിളച്ച് ചക്ക ഉടച്ച ചേർക്കുത. ചക്ക കൂട്ട് തയ്യാർ.

വെള്ളരിക്ക കിച്ചടി

തയ്യാറാക്കുന്ന വിധം വെള്ളരിക്ക ചെറിയ കഷ്ണങ്ങളാക്കി വേവിച്ച് മാറ്റുക. ചുരണ്ടിയ തേങ്ങ, ജീരകം, പച്ചമുളക് ഇവ മിക്സിയില്‍ ചെറുതായി അരച്ചെടുക്കുക. ഈ അരപ്പ് വെന്ത വെള്ളരിക്കയില്‍ ചേർത്തു ചൂടാക്കുക.ഇതിലേക്ക് തൈരും മാഗി തേങ്ങാ പാൽ പൊടിയും നല്ലപോലെ യോജിപ്പിച്ച് ചേർക്കാം. കടുക് വറ്റല്‍ മുളക് എന്നിവ പൊട്ടിച്ച് ചേർത്താല്‍ കിച്ചടി തയാര്‍.