Recipe 1 Recipe 2 Recipe 3

മാഗി കോക്കനട്ട് മിൽക്ക് പൗഡർ ഹെൽത്തി കോഫ്ത

ആവശ്യമുള്ള സാധനങ്ങൾ

  1. മാഗി കോക്കട്ട് മിൽക്ക് പൗഡർ –1/2 കപ്പ്
  2. പനീർ – 250 gm
  3. ക്യാരറ്റ്, ഉരുളക്കിഴങ്ങ് – 1 കപ്പ്
  4. ചക്കക്കുരു പുഴുങ്ങി പൊടിച്ചത്
  5. കോൺഫ്ലോർ – 1/2 കപ്പ്
  6. എണ്ണ – ആവശ്യത്തിന്
  7. ഉപ്പ് – ആവശ്യത്തിന്
  8. മുളക് പൊടി – 1 സ്പൂൺ
  9. ഗരം മസാലപ്പൊടി – 2 സ്പൂൺ
  10. മഞ്ഞൾപ്പൊടി – 1 സ്പൂൺ
  11. സവാള (കൊത്തിയരിഞ്ഞത്) 1 കപ്പ്
  12. കശുവണ്ടി – 1/2 കപ്പ്
  13. തേങ്ങ (ചിരവിയത്) 1/2 കപ്പ്
  14. ഫ്രഷ് ക്രീം – 1/2 കപ്പ്
  15. മല്ലിയില – 1/2 കപ്പ്
  16. കസ്തൂരി മേത്തി – ഒരു നുള്ള്
  17. തൈര് – 2 വലിയ സ്പൂൺ
  18. തക്കാളി – 1 എണ്ണം
  19. പച്ചമുളക് – 1 എണ്ണം
തയ്യാറാക്കുന്ന വിധം 2– 4 വരെയുള്ള ചേരുവകൾ ഉപ്പ് ചേർത്ത് മസാലപ്പൊടികളും ചേർത്ത് നന്നായി കുഴയ്ക്കുക. ചപ്പാത്തിപ്പരുവത്തിൽ കുഴച്ച് മാറ്റി വയ്ക്കുക. അൽപ്പ സമയത്തിന് ശേഷം മാവിൽ നിന്ന് ചെറിയ ഉരുളകളുണ്ടാക്കി ഓരോ ഉരുളയും നെസ്‌ലേ മാഗി കോക്കനട്ട് മിൽക്ക് പൗഡറിൽ മുക്കിയെടുത്ത് എണ്ണയിൽ വറുത്തു കോരുക. മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി നല്ല ജീരകം പൊടിക്കുക. അതിലേക്ക് സവാള ചേർ‌ത്ത് വഴറ്റുക. തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ മിക്സിയിൽ തരപ്പെടുത്തുക. തേങ്ങ കശുവണ്ടി എന്നിവ അരച്ചെടുക്കുക. വീണ്ടും പാൽ ചൂടാക്കി അരപ്പുകൾ‌ അതിലേക്ക് ചേർത്ത് പച്ച മണം മാറുന്നതു വരെ ഇളക്കുക. അതിലേക്ക് കുറച്ച് തൈര് ചേർക്കുക. പിന്നീട് ഉപ്പ് ചേർത്തിളക്കി ഫ്രഷ് ക്രീം ചേർക്കുക. അതിലേക്ക് ഉണ്ടാക്കി വച്ച കോഫ്തകൾ ഇടുക. കസ്തൂരിമേത്തി, മല്ലിയില എന്നിവ ചേർക്കുക. കോക്കനട്ട് മിൽക് പൗഡറിൽ ചെറിയ ചൂടോടെ വെള്ളം ചേർത്ത് ക്രീം രൂപത്തിലാക്കി കറി വാങ്ങിയതിന്റെ പുറത്ത് ഒഴിച്ച് വാങ്ങാം.

ചക്കകുരു പച്ചടി

തയ്യാറാക്കുന്ന വിധം ചക്കക്കുരു പുഴുങ്ങി പൊടിച്ചെടുക്കുക, ചെറിയ തരികൾ ഉണ്ടാക്കണം. കുറച്ച് ചക്കക്കുരു ചെറുതായി ഗ്രേറ്റ് ചെയ്തെടുത്ത് വറുത്തെടുത്ത് മാറ്റി വയ്ക്കണം. പൊടിച്ച ചക്കക്കുരു ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇട്ട് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക, എണ്ണ തെളിഞ്ഞു വരണം. തേങ്ങ, ജീരകം, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർത്ത് അരച്ച് അത് ചക്കക്കുരു വഴറ്റിയതിലേക്ക് ചേർക്കുക. അത് ചൂടാകുമ്പോൾ മാഗി കോക്കനട്ട് പൗഡർ വെള്ളത്തിൽ കലക്കി കട്ടിയായി അതിലേക്ക് ചേർക്കുക. (വെള്ളം കൂടരുത്). പിന്നീട് തൈര്, ഉപ്പ് എന്നിവ ചേർക്കുക. കടുക് പൊടിച്ച് കറിവേപ്പില, വറുത്ത ചക്കക്കുരു എന്നിവ ചേർത്തിളക്കി പച്ചടിയിലേക്ക് ചേര്‍ക്കുക. പച്ചടി തയ്യാർ.

ഫ്രൈഡ് കോളിഫ്ളവര്‍ വറുത്തരച്ചത്

തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ മാഗികോക്കനട്ട് മിൽൺ പൗഡർ ഇടുക. അതിലേക്ക് ചെറിയ ചൂടൊടെ വെള്ളം ഒഴിക്കുക, അതിലേക്ക് അൽപ്പം കടലമാവ്, ഉപ്പ്, മസാലപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് കുഴച്ച് മാറ്റി വയ്ക്കുക. കോളിഫ്ലവർ ചൂടുവെള്ളത്തിൽ ഇട്ട് കഴുകി ... ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തിളപ്പിച്ച് ഊറ്റി വയ്ക്കുക. കോളിഫ്ളവര്‍ മാവിലേക്ക് മുക്കി എണ്ണയില്‍ വറുത്തു കോരി മാറ്റുക, മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് വറക്കുക. അതിലേക്ക് തേങ്ങ, വറ്റൽ മുളക്, കുരുമുളക്, കൊച്ചുള്ളി എന്നിവ മൂപ്പിച്ച് അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം പാനിൽ ചൂടാക്കുക. പച്ച മണം മാറുമ്പോൾ കോളിഫ്ലവർ ഇട്ട് ഇളക്കി കറിവേപ്പില ചേർത്ത് വാങ്ങാം