Recipe 1 Recipe 2 Recipe 3

ചേന വട റവ വട കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ

  1. ചേന. ഒരുകപ്പ്
  2. ചെറിയഉള്ളി. അരകപ്പ്.
  3. തൊണ്ടൻ മുളക് 4.എണ്ണം.
  4. കോക്കനട് മിൽക്ക് ഒന്നര കപ്പ്.
  5. മഞ്ഞൾപൊടി. ഒരു ടീസ്പൂൺ.
  6. കുരുമുളക്. ഒരുടീസ്പൂൺ.
  7. ജീരകപ്പൊടി. അര ടീസ്പൂൺ.
  8. ഗരംമസാല. ഒരു ടേബിൾസ്പൂൺ.
  9. ഉപ്പു. പാകത്തിന്
  10. വെള്ളം
  11. വെളിച്ചെണ്ണ 3.ടീ ബിൾസ്പൂൺ.
  12. കടുക്.ഒരു ടീസ്പൂൺ
  13. വറ്റൽ മുളക്.2
  14. കറിവേപ്പില.
  15. റവ. ഒരുകപ്പ്
  16. തൈര്. അരകപ്പ്.
  17. വെളിച്ചെണ്ണ വറുക്കാൻ പാകത്തിന്.
  18. ഉഴുന്നു പൊടി വറുത്തത് ഒരു റ്റേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം റവ വെള്ളത്തിൽ കുതിർത്തു വെള്ളത്തോർത്തി എടുത്തു അരച്ചെടുക്കം തൈരും ഉപ്പും ചേർത്തു മാറ്റിവയാകാം. ചേന ചെറിയകഷ്ണങ്ങൾ ആക്കി വേവിച്ചു എടുത്ത ശേഷം ചെറിയഉള്ളിയും തൊണ്ടൻ മുളകും ചേർത്തു കോക്കനട്‌ പാലിൽ നിന്നും പകുതി ഒഴിച്ചു വേവിക്കാം മഞ്ഞൾപൊടിയും. കുരുമുളകും. ഉപ്പും ചേർത്തു വേവ് പാകമാകുമ്പോൾ ചെറു തീയിൽ ഇടാം പാൻ ചൂടാക്കി എണ്ണയൊഴിച്ചു തിളക്കുമ്പോൾ വട ഉരുട്ടി ഇട്ടു മൂത്തുപോകാതെ എടുക്കാം. വേവിച്ച കൂട്ടിലിലേക്കു വടയും ബാക്കിയുള് തേങ്ങ പാലും ചേർക്കാം ജീരകപ്പൊടി ഗരം മസാല ഉഴുന്നു പൊടി ചേർത്തു ഇളകി മാറ്റം എണ്ണയൊഴിച്ചു കടുക് കറിവേപ്പില വറ്റൽ മുളകും ചേർത്തു വറുത്തിടാം..

ചീര തണ്ട് ഏത്തക്കായ തൊലി പച്ചടി.

ആവശ്യമുള്ള സാധനങ്ങൾ

  1. ചീരത്തണ്ട്.
  2. ഏത്തക്കായ തൊലി. അരകപ്പ്.
  3. പച്ചമുളക് 2.
  4. കടുക് 2.ടീസ്പൂൺ.
  5. മാഗ്ഗ കോക്കനട്‌ powder. അരകപ്പ്.
  6. തൈര് അരകപ്പ്.
  7. ഉപ്പ്. പാകത്തിന്
  8. വെള്ളം പാകത്തിന്.
  9. വെളിച്ചെണ്ണ 2.റ്റേബിൾ സ്പൂൺ.
  10. കറിവേപ്പില. പാകത്തിന്.
  11. വറ്റൽ മുളക്
തയ്യാറാക്കുന്ന വിധം ചീരത്തണ്ടും ഏത്തക്കായ തൊലിയും നാരുകളഞ്ഞു. ചെറുതായി അരിഞ്ഞെടുത്തു പച്ചമുളകും ചെറുതായ്. നുറുക്കി ചട്ടിയിൽ അരകപ്പ് വെള്ളവും ചേർത്തു വേവിക്കാം വെള്ളം വറ്റിതുടങ്ങുമ്പോൾ നാരങ്ങ നീരും ഉപ്പും ചേർക്കാം ഇതിലേക്ക് മാഗ്ഗി കോക്കനട്‌ പൌഡർ ചേർത്തു യോജിപ്പികം കടുക് ചതച്ചതും തൈരും ചേർത്തു ചെറുതീയിൽ ചൂടാക്കി മാറ്റം എണ്ണ തിളപ്പിച്ചു കടുക് തളിച്ച് ഒഴിക്കാം കറിവേപ്പില ചേർത്തു മാറ്റം

പച്ചത്തക്കാളി പുതിന പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ

  1. പച്ചത്തക്കാളി. 4എണ്ണം.
  2. പുതിനയില.4എണ്ണം
  3. പച്ചമുളക്. 3.
  4. മാഗ്ഗി കോക്കനട് powder. ഒരുകപ്പ്.
  5. തൈര് അരകപ്പ്.
  6. മുളക് പൊടി. ഒരു ടീസ്പൂൺ.
  7. മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
  8. ജീരകം പൊടി വറുത്തത്. ഒരു ടീസ്പൂൺ.
  9. ഇഞ്ചി. ഒരുകഷ്ണം.
  10. കറിവേപ്പില.ഒരുപിടി
  11. ഉലുവ. ഒരു ടീസ്പൂൺ.
  12. വെളിച്ചെണ്ണ 4.റ്റേബിൾ സ്പൂൺ
  13. വറ്റൽമുളക്. 2.
  14. കടുക്. ഒരു ടീസ്പൂൺ.
  15. വെള്ളം ഒരു glass
തയ്യാറാക്കുന്ന വിധം മൺചട്ടിയിൽ അരഗ്ലാസ്സ് വെള്ളം ഒഴിച്ചു തിളക്കുമ്പോൾ തക്കാളി ഒരു തക്കാളി നാലായി മുറിച്ചതും പുതിനയിലയും ഉപ്പും മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്തു വേവിക്കാം പകമായിവരുമ്പോൾ പച്ചമുളകും ഇഞ്ചിയും ചതച്ചു ചേർത്തു ഇളക്കാം മാഗ്ഗി കോക്കനട്‌ powder അരഗ്ലാസ്സ് വെള്ളവും ചേർത്തു. കുറുകി ഒഴിക്കാം ചൂടായി വരുമ്പോൾ തൈര് ഉടച്ചു ചേർക്കാം വറുത്ത ജീരക പൊടിയും ചേർത്തു ചെറുതീയിൽ ഇടാം പാൻ ചൂടാക്കി എണ്ണ തിളക്കുമ്പോൾ കടുക് ഉലുവ വറ്റൽ മുളക് കറിവേപ്പില വറുത്തു കോരിയിട്ടു ബൗളിൽ മാറ്റം