Recipe 1 Recipe 2 Recipe 3

വെണ്ടയ്ക്ക പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. വെണ്ടയ്ക്ക – 15 എണ്ണം
  2. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 1/2 കപ്പ്
  3. ചെറിയ ജീരകം – 1/2 ടീസ്പൂൺ
  4. തൈര് – 1 കപ്പ്
  5. മുളകു പൊടി – 1/4 ടീസ്പൂൺ
  6. ഉപ്പ് – ആവശ്യത്തിന്
  7. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  8. വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം വെണ്ടയ്ക്ക വട്ടത്തിൽ കനംകുറച്ച് മുറിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് വെളിച്ചെണ്ണയിൽ വറുത്ത് കോരുക. തേങ്ങ, ജീരകം, നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് തൈര് ചേർത്ത് ചെറുതായി ചൂടാക്കി വറുത്ത വെണ്ടയ്ക്ക ചേർത്തിളക്കുക. ഇതിലേക്ക് വെളിച്ചെണ്ണയിൽ വറുത്ത കടുകും കറിവേപ്പില, വറ്റൽ മുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി ഉപയോഗിക്കാം.

മാമ്പഴ പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ

  1. പഴുത്ത മാമ്പഴം – 2 എണ്ണം
  2. തൈര് – 1 കപ്പ്
  3. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 1/2 കപ്പ്
  4. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  5. ചെറിയ ഉള്ളി – 6 എണ്ണം
  6. പച്ചമുളക് – 3 എണ്ണം
  7. വെളുത്തുള്ളി – 2 അല്ലി
  8. ജീരകം – 1/2 ടീസ്പൂൺ
  9. കടുക് – 1/2 ടീസ്പൂൺ
  10. വറ്റൽ മുളക് – 2 എണ്ണം
  11. കറിവേപ്പില – 2 തണ്ട്
  12. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  13. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം മാമ്പഴം ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് വെള്ളം, പച്ചമുളക് കീറിയത്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് നല്ലത് പോലെ പേസ്റ്റ് രൂപത്തിൽ അരച്ച് തൈര് ചേർത്ത് മിക്സ് ചെയ്ത് വേവിച്ചുടച്ച മാമ്പഴത്തിൽ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കടുക്, ചെറിയ ഉള്ളി, വറ്റൽ മുളക്, കറിവേപ്പില, വെളിച്ചെണ്ണയിൽ വറുത്തത് ചേർത്തിളക്കുക.
ശ്രദ്ധിക്കാൻ : മധുരം കുറവാണെങ്കിൽ ആവശ്യത്തിന് പഞ്ചസാര ചേർക്കാം.

ഇഞ്ചിക്കറി

ആവശ്യമുള്ള സാധനങ്ങൾ

  1. ഇഞ്ചി പൊടിച്ചത് – 4 കപ്പ്
  2. പിഴിപുളി – 1 നാരങ്ങ വലിപ്പം
  3. ശർക്കര – 2 ടേബിൾ സ്പൂൺ
  4. കടുക് – 1/4 ടേബിൾ സ്പൂൺ
  5. ഉലുവ – 1/4 ടേബിൾ സ്പൂൺ
  6. പച്ചമുളക് – 2 എണ്ണം
  7. ഉണക്കമുളക് – 2 എണ്ണം
  8. മുളക് പൊടി – 1 ടീസ്പൂൺ
  9. കറിവേപ്പില – 2 തണ്ട്
  10. വെള്ളം – 3/4 കപ്പ്
  11. ഉപ്പ് – ആവശ്യത്തിന്
  12. വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ചെറുതായി ഗ്രേറ്റ് ചെയ്ത ഇഞ്ചി ആവശ്യത്തിന് വെളിച്ചെണ്ണ ഉപയോഗിച്ച് കരിയാതെ വറുത്തെടുക്കുക. ഇത് നല്ലത് പോലെ അരച്ചെടുക്കുക. ഒരു പാൻ വെച്ച് വെളിച്ചെണ്ണ ചേർത്ത് കടുക്, ഉലുവ, മുളക് പൊടി, പച്ചമുളക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറുത്തതിലേക്ക് അരച്ച ഇഞ്ചി, ശർക്കര, പുളി പിഴിഞ്ഞത്, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ തിളപ്പിച്ച് വറ്റിച്ച് ഉപയോഗിക്കണം.