Recipe 1 Recipe 2 Recipe 3

പനീർ – കരിക്ക് – തേങ്ങാപ്പാൽ റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങൾ
  1. പനീർ വൃത്തിയാക്കിയത് – 200 ഗ്രാം
  2. വെളുത്തുള്ളി – 1 ടീസ്പൂൺ
  3. ഇഞ്ചി – 1 ടീസ്പൂൺ
  4. കായം – ½ ടീസ്പൂൺ
  5. മുളക് പൊടി – 2 ടേബിൾ സ്പൂൺ
  6. വെളിച്ചെണ്ണ – ആവശ്യത്തിന്
  7. ചുവന്നുള്ളി – 4 എണ്ണം
  8. സവാള അരിഞ്ഞത് – ½
  9. കടുക് – ആവശ്യത്തിന്
  10. തക്കാളി – ½ ചെറുതായി അരിഞ്ഞത്
  11. കരിക്ക് – നീളത്തിൽ അരിഞ്ഞത്
  12. മാഗി കോക്കനട്ട് േതങ്ങാപ്പാൽ – ½ കപ്പ്
തയ്യാറാക്കുന്ന വിധം പനീറിൽ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, കായം, ജീരകം എന്നിവയും മുളകുപൊടിയും നന്നായി കുഴച്ച് വയ്ക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക. ഇതിൽ സവാള, ചുവന്നുള്ളി, ഉപ്പ് ചേർത്ത് വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ ഇതിൽ നേരത്തേ ചേർത്ത് വച്ച പനീർ മസാലക്കൂട്ട് ചേർക്കുക. ഇത് വെന്തു വരുമ്പോൾ തക്കാളി, തേങ്ങാപ്പാൽ ചേർക്കുക. കരിക്ക് ചേർക്കുക. ചൂടോടു കൂടി ഉപയോഗിക്കാം.

വീഗൻ കോക്കനട്ട് കറി

ആവശ്യമുള്ള സാധനങ്ങൾ
  1. മുളപ്പിച്ച പയർ – 3 ടേബിൾ സ്പൂൺ
  2. ഫ്ളാക്സ് സീഡ് പൗഡർ
  3. ചീര അരിഞ്ഞത്
  4. ഉണങ്ങിയ അത്തിപ്പഴം – 2 കഷണം
  5. ബേബി കോണ്‍ – ചെറുത്
  6. മാഗി കോക്കനട്ട് പൗഡർ മിൽക്ക് – 1 കപ്പ്
  7. സവാള അരിഞ്ഞത് – 1 എണ്ണം
  8. തക്കാളി അരിഞ്ഞത് – 1/2
  9. ഉപ്പ്, എണ്ണ – ആവശ്യത്തിന്
  10. കുരുമുളക് – എരിവിന്
  11. താളിക്കാൻ – മല്ലിയില, കറിവേപ്പില
തയ്യാറാക്കുന്ന വിധം ഒരു പാനിൽ എണ്ണ ഒഴിച്ച് അതിൽ സവാള അരിഞ്ഞതും ഉപ്പും ചേർത്ത് വഴന്ന് വരുമ്പോൾ ഇതിൽ മുളപ്പിച്ച പയർ, ചീര അരിഞ്ഞത്, ബേബി കോൺ എന്നിവ വാട്ടി എടുക്കുക. ഇതിൽ തക്കാളി ചേർക്കുക. നന്നായി വഴന്ന് വരുമ്പോൾ ഇതിൽ അത്തിപ്പഴം ചേർക്കുക. ഇതിൽ തേങ്ങാപ്പാൽ ചേർക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. കറിവേപ്പില, മല്ലിയില കൊണ്ട് അലങ്കരിയ്ക്കുക. നന്നായി തണുത്തതിന് ശേഷം മാത്രം ഫ്ളാക്സ് സീഡ് പൗഡർ ചേർക്കുക.

പുളിയാറില പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 1/2 കപ്പ്
  2. അധികം പുളിക്കാത്ത മോര് – 1/2 കപ്പ്
  3. പുളിയാറില (ഔഷധ ഇല) അരച്ചത് – 3 ടീസ്പൂൺ
  4. പച്ച വെള്ളരി – ചെറുതായി അരിഞ്ഞ് ഉപ്പുവെള്ളത്തിലിട്ട് പിഴിഞ്ഞത്
  5. ഉപ്പ്
താളിയ്ക്കാൻ
  1. എണ്ണ
  2. കടുക്
  3. ചുവന്നുള്ളി
  4. വറ്റൽമുളക്
  5. കറിവേപ്പില
തയ്യാറാക്കുന്ന വിധം പാകം ചെയ്യുന്ന വിധം പച്ച വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഉപ്പ് വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് ഒരു ബൗളിൽ ഇടുക. ഇതിലേക്ക് മോരും, തേങ്ങാപ്പാൽ, പുളിയാറില അരച്ചതും ചേർക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഇതിൽ കടുക്, വറ്റൽമുളക്, ചുവന്നുള്ളി, കറിവേപ്പില വറുത്ത് താളിയ്ക്കുക. പുളിയാറില കൊണ്ട് അലങ്കരിക്കുക.