Recipe 1 Recipe 2 Recipe 3

ബനാന പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. ചേന. ഒരുകപ്പ്
  2. വലിയ എത്തപ്പഴം പഴുത്തത് - ഒന്ന് (കുരുവും, നാരും കളഞ്ഞു ഒരിഞ്ചു നീളത്തിൽ മുറിച്ചത്)
  3. വെളിച്ചെണ്ണ ആവശ്യത്തിനു
  4. ഒരു പച്ച മുളക് + ഒരു ചെറിയ ഉള്ളി + കാൽ ടീസ്പൂൺ ജീരകവും കൂടി അരച്ചത് മൂന്ന് ടേബിൾ സ്പൂൺ കൊക്കനട്ട് മിൽക്ക് പൌഡർ ചേർത്തു മിക്സ് ചെയ്യുക.
തയ്യാറാക്കുന്ന വിധം ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ, വറ്റൽ മുളകും കറിവേപ്പിലയും ഇട്ടു, അരച്ച് വച്ച മിശ്രിതം ഇതിൽ ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കണം. ചെറിയ തീയിൽ പച്ച മണം മാറുമ്പോൾ മുറിച്ചു വച്ച പഴം ഇട്ടു ഇളക്കി തീ ഓഫ് ചെയ്യാം. തണുക്കുമ്പോൾ 4 ടേബിൾസ്പൂൺ കട്ട തൈര് ചേർത്തു ഇളക്കി യോജിപ്പിക്കുക. രുചികരവും ആരോഗ്യപ്രദവുമായ പച്ചടി തയ്യാർ.

ക്യാഷ്നട്ട് പച്ച തീയൽ

ആവശ്യമുള്ള സാധനങ്ങൾ

  1. സവാള -കുറുകെ മുറിച്ചു അരിഞ്ഞത് ഒരെണ്ണം
  2. തക്കാളി ചതുരത്തിൽ അരിഞ്ഞത് ഒരെണ്ണം
  3. പച്ച മുളക് - മൂന്നായി മുറിച്ചത് ഒരെണ്ണം
  4. ക്യാഷ്നട്ട് - മൂന്നു മണിക്കൂർ വള്ളത്തിൽ കുതിർത്തത് മൂന്നു ടേബിൾസ്പൂൺ
  5. മഞ്ഞപ്പൊടി - കാൽ ടീസ്പൂൺ
  6. മുളക് പൊടി - ഒരു ടീസ്പൂൺ
  7. കോക്കനട്ട് മിൽക്ക് പൌഡർ - നാല് ടേബിൾ സ്പൂൺ.
  8. ഉലുവ പൊടി - കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം പാൻ അടുപ്പിൽ വച്ചു എണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക. അതിനു ശേഷം സവാള ഇട്ടു വഴറ്റുക, ക്യാഷ്നട്ട് ഇട്ടു ഇളക്കുക. പച്ചമുളകും തക്കാളിയും ചേർത്തു ഇളക്കി, വേകാൻ പാകത്തിന് വെള്ളം ചേർത്തു അടച്ചു വക്കുക. വെന്ത ശേഷം ആവശ്യത്തുനു ഉപ്പ് ചേർത്തിളക്കുക. മഞ്ഞപ്പൊടിയും, മുളക് പൊടിയും, ഉലുവയും ചേർത്തു ഇളക്കി കോക്കനട്ട് മിക്സ് പൌഡർ ചെറിയ ചൂട് വെള്ളത്തിൽ കലക്കി ഇതിൽ ചേർത്തു ഇളക്കുക. തിളപ്പിച്ചു വാങ്ങാം. രുചികരവും പോഷകവും ആയ ഒരു കറിയാണിത്.

ഓലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. കുമ്പളങ്ങ - ചെറുത് ഒരെണ്ണം തോലും കുരുവും കളഞ്ഞു മുറിച്ചത് 250 ഗ്രാം.
  2. വൻ പയർ - കുതിർത്തു വേവിച്ചത് - അര കപ്പ്
  3. പച്ച മുളക് - നെടുകെ കീറിയത് നാലെണ്ണം
  4. അച്ചിങ്ങപയർ - നാലെണ്ണം
  5. കോക്കനട്ട് മിൽക്ക്പൌഡർ* - ആറു ടേബിൾസ്പൂൺ.
  6. ഉപ്പും, വെളിച്ചെണ്ണയും ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ വെള്ളം വച്ച് കുമ്പളങ്ങ ഇട്ടു വേവിക്കുക. പകുതി വേകുമ്പോൾ, അച്ചിങ്ങയും, പച്ചമുളകും ചേർക്കുക, ആവശ്യത്തിനു ഉപ്പ് ചേർക്കാം. വെള്ളം വറ്റാറാകുമ്പോൾ, വേവിച്ച പയർ ചേർത്തു ഇളക്കുക. കോക്കനട്ട് മിൽക്ക് പൌഡർ ചെറിയ ചൂട് വെള്ളത്തിൽ കലക്കി അധികം ലൂസ് ആകാതെ ചേർത്തു ഇളക്കുക. കറിവേപ്പില നീണ്ട തണ്ടൊടി കൂടി ഇടുക. വെളിച്ചെണ്ണ cherthu വാങ്ങാവുന്നതാണ്. ഇതൊരു സ്വാദിഷ്ടമായ ഓലൻ കറിയാണ്.