Recipe 1 Recipe 2 Recipe 3

കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ

  1. ഉരുളക്കിഴങ്ങ് - 3
  2. സവോള - 2
  3. കോക്കനട്ട് മില്‍ക്ക് പൗഡർ - 3 സ്പൂൺ
  4. മുളകുപൊടി – 1 സ്പൂൺ
  5. മല്ലിപ്പൊടി – 1/2 സ്പൂൺ
  6. മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
  7. ഉപ്പ്
  8. ഗരംമസാല പൊടി
  9. കടുക്, കറിവേപ്പില, വറ്റൽ മുളക്, എണ്ണ
തയ്യാറാക്കുന്ന വിധം ഒരു പാനിൽ ഉരുളക്കിഴങ്ങ്, സവോള ചെറുതായി അറിഞ്ഞ് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് കോക്കനറ്റ് പൗഡറിൽ നന്നായി വേവിക്കാം. അതിനശേഷം പാനിൽ ഓയിൽ ഒഴിച്ച് കടുക് വറുക്കുക. മുളകു പൊടി ,മല്ലി പൊടി ‌എന്നിവ ഇട്ടു ബ്രൗൺ നിറമാകുന്നത് വരെ വറുക്കണം . വേവിച്ച കിഴങ്ങ് ഇതിൽ ഇട്ട് ഇളകി മസാല ചേർത്ത് വറ്റിച്ച് വാങ്ങി വെക്കുക.

പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. വെള്ളരിക്ക - 1
  2. തേങ്ങ - 1/2
  3. കോക്കനറ്റ് പൗഡർ‌ - 2 സ്പൂൺ
  4. ജീരകം - 1 സ്പൂൺ
  5. കടുക്, കറിവേപ്പില, വറ്റൽ മുളക്, എണ്ണ
  6. ഉപ്പ് തൈര്
തയ്യാറാക്കുന്ന വിധം ഒരു പാനിൽ വെള്ളരിക്ക ചെറുതായി അരിഞ്ഞത് ഉപ്പിട്ട് വേവിക്കുക. തേങ്ങ, 2 സ്പൂണ്‍ കോക്കനറ്റ് പൗഡർ, ജീരകം എന്നിവ വെള്ളമൊഴിച്ച് അരയ്ക്കുക. വേവിച്ചു വെച്ച വെള്ളരിക്കയിലേക്ക് അരപ്പ് ചേർത്ത് ചൂടാക്കി വാങ്ങിവെക്കുക. എന്നിട്ട് കടുക് താളിച്ച് ഇതിലേക്ക് ഒഴിക്കുക. അതിനുശേഷം 3 സ്പൂണ്‍ തൈര് ഒഴിച്ച് നന്നായി ഇളക്കി വെക്കണം.

പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ

  1. പൈനാപ്പിൾ - 1
  2. തേങ്ങ‌ - 1/2
  3. തൈര് - 3
  4. ജീരകം - 1 സ്പൂൺ
  5. മഞ്ഞൾപ്പൊടി - ഒരു നുള്ള്
  6. വെള്ളം, എണ്ണ, ഉപ്പ്, കടുക്, കറിവേപ്പില
തയ്യാറാക്കുന്ന വിധം പൈനാപ്പിൾ ചെറുതായി അരിഞ്ഞ് ഉപ്പിട്ട് വേവിക്കുക. തേങ്ങ, കോക്കനട്ട് പൗഡർ, മഞ്ഞൾപ്പൊടി, വേവിച്ച കുറച്ച് പൈനാപ്പിൾ, ജീരകം എന്നിവ അരക്കുക. അരപ്പ് വേവിച്ചു വച്ച പൈനാപ്പിളിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക. കടുക് താളിച്ച് വാങ്ങി വെക്കുക.