മനോരമ ഒാൺലൈൻ ഫുഡ് അവാർഡ്സിൽ കൊച്ചി, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലങ്ങളിലെ ഭക്ഷണശാലകളെ ഓരോ വിഭാഗത്തിലേക്കും നാമനിർദേശം ചെയ്യാം. വായനക്കാർക്കും റസ്റ്ററന്റ് ഉടമകൾക്കും നാമനിർദേശം സമർപ്പിക്കാം.
നാമനിർദേശത്തിനൊപ്പം ഭക്ഷണശാലകളുടെ പൂർണവിവരങ്ങളും ഉണ്ടായിരിക്കണം.
നാമനിർദേശം ലഭിച്ച ഭക്ഷണശാലകളെയും നിർദേശിച്ച വ്യക്തികളെയും, മൽസരത്തിന്റെ വിവിധ ഘട്ടങ്ങളിൽ സംഘാടകർ ബന്ധപ്പെടുന്നതായിരിക്കും.
വായനക്കാരുടെ നാമനിർദേശത്തിന്റെയും ജൂറി അംഗങ്ങളുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
മൽസരഫലം, സമ്മാനത്തുക, മൽസര മാനദണ്ഡങ്ങൾ, മറ്റു വ്യവസ്ഥകൾ തുടങ്ങിയവയിൽ ഭേദഗതി വരുത്തുവാൻ മലയാള മനോരമ കമ്പനിക്ക് പൂർണ അധികാരമുണ്ടായിരിക്കും.
മൽസരത്തിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളും ചിത്രങ്ങളും മലയാള മനോരമ ഗ്രൂപ്പിലെ അച്ചടി, ടിവി, ഓൺലൈൻ റേഡിയോ അടക്കമുള്ള എല്ലാ മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.
നാമനിർദേശം ചെയ്യുന്നയാളെ നേരിട്ടോ അവർ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ കോൾ, എസ്എംഎസ്, വാട്സാപ് സന്ദേശങ്ങൾ മുഖേനയോ ബന്ധപ്പെടാൻ മലയാള മനോരമ കമ്പനിക്ക് അനുമതിയുണ്ടായിരിക്കും.