

പുസ്തകങ്ങൾക്കൊപ്പം ഉള്ളോടു ചേർത്തു പിടിക്കാൻ കേരളത്തിലെ വിദ്യാർഥികൾക്ക് ഇപ്പോൾ മറ്റൊന്നു കൂടിയുണ്ട്; നല്ലപാഠം. നോവുന്ന ജീവിതത്തിന്റെ
ചാരെ നിന്ന ഈ സ്നേഹകൂട്ടായ്മ നാലാം പതിപ്പിലേക്കു താൾ മാറിക്കുമ്പോൾ, കുട്ടികൾ സൃഷ്ടിച്ച നന്മവാർത്തകൾ പറഞ്ഞാൽ തീരാത്തത്രയുണ്ട്.
പോയവർഷങ്ങളിൽ നല്ലപാഠം സ്കൂളുകൾ ചേർന്നു നടത്തിയതു 15 കോടിയിലധികം രൂപയുടെ കാരുണ്യപ്രവൃത്തികൾ. പണിതുനൽകിയതു നൂറോളം
വീടുകൾ. ഒട്ടധികം പദ്ധതികളിലൂടെ നാടിനു പകർന്നതു മാഞ്ഞുപോകാത്ത വെളിച്ചം. © Copyright 2015 Manoramaonline. All rights reserved.