കോവിഡനന്തരം ടൂറിസം മേഖലയിൽ പുത്തനുണർവാണ് പ്രകടമാകുന്നത്. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കുന്നവരെ തേടി തൊഴിൽ അവസരങ്ങളും. ഷെഫിന്റെ വേഷം മാത്രമല്ല ഹോട്ടൽ മാനേജ്മെന്റ് രംഗത്തു മിടുക്കരെ കാത്തിരിക്കുന്നത്. ഫുഡ് ആൻഡ് ബവ്റിജ് സർവീസസ്, മാർക്കറ്റിങ്, ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ് തുടങ്ങി മേഖലകളിൽ നൂറു ശതമാനം സാധ്യതയാണുള്ളത്. മേഖല ഏതായാലും ചില അടിസ്ഥാനഗുണങ്ങൾ എല്ലാവർക്കും വേണം.

ആശയവിനിമയശേഷി, കൂട്ടായ്മാ മനോഭാവം, മൾട്ടി ടാസ്കിങ്, അക്ഷോഭ്യത, വിവിധ പശ്ചാത്തലത്തിലുള്ളവരുമായി ഇടപഴകാനും അവരുടെ ആവശ്യങ്ങളറിഞ്ഞു പെരുമാറാനുമുള്ള സന്നദ്ധത തുടങ്ങിയവ പ്രധാനം. ഏതു ശാഖയിലാണെങ്കിലും പ്ലസ്ടു ജയിച്ചവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും ഹോട്ടൽ മാനേജ്മെന്റെ എന്ന ‘ആഗോള’ കരിയർ തിരഞ്ഞെടുക്കാം. കോവിഡനന്തരം ടൂറിസം മേഖലയുടെ വേഗത്തിലുള്ള തിരിച്ചുവരവ് കണക്കിലെടുത്തു വേണം ഈ മേഖലയിൽ ഇനി കരിയർ പ്ലാനിങ്. വെബിനാറിൽ ഇന്നു തന്നെ റജിസ്റ്റർ ചെയ്യൂ, അവസരങ്ങളുടെ ലോകം അടുത്തറിയൂ.

Topic

ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ ആഗോള തൊഴിൽ സാധ്യതകളും അവസരങ്ങളും

Date

18 ഒക്ടോബർ 2021

11.00 AM - 12.30 PM

Speaker

ഷെഫ് സുരേഷ് പിള്ള

suresh

ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കുന്നവർ കരിയർ തുടങ്ങുന്നതെങ്ങനെ?

  • ബിരുദധാരികൾക്കു ഹോട്ടലുകളിൽ ജോലിയുടെ സ്വഭാവം അനുസരിച്ചു പല തസ്തികകളുണ്ട് – എൻട്രി ലെവൽ ഹോട്ടൽ ഓപ്പറേഷൻ ട്രെയിനി /സൂപ്പർവൈസറി ട്രെയിനി, മാനേജ്മന്റ് ട്രെയിനി എന്നിവയിൽ തുടങ്ങി ഹോട്ടലിലെ ഫ്രണ്ട് ഓഫിസ് മാനേജർ, എക്സിക്യൂട്ടീവ് ഹൗസ്കീപ്പർ, എക്സിക്യൂട്ടീവ് ഷെഫ്, ഫുഡ് ആൻഡ് ബവ്റിജസ് മാനേജർ എന്നിങ്ങനെയുള്ള ഉയർന്ന തസ്തികയിൽവരെ എത്തിച്ചേരാം.
  • ഹോസ്പിറ്റാലിറ്റി പ്രഫഷനലുകൾക്കു ഹോട്ടലുകളിൽ മാത്രമല്ല അവസരം. റീട്ടെയ്ൽ ആണ് ഏറ്റവും കൂടുതൽ സാധ്യതയുള്ള രണ്ടാമത്തെ മേഖല. എയർലൈൻ കേറ്ററിങ്, ക്രൂസ് കപ്പൽ സർവീസുകൾ എന്നിവയിലും ജോലി കിട്ടാം. വൻകിട ആശുപത്രികൾ, സൂപ്പർ സ്പെഷൽറ്റി ക്ലിനിക്കുകൾ, ടെലികോം കമ്പനികൾ തുടങ്ങിയവ കൂടി ഇപ്പോൾ ആ നിരയിലേക്കു ചേരുന്നു. ഇവിടെയൊക്കെ ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ്, കസ്റ്റമർ സർവീസ് വിഭാഗങ്ങളിലാകും ജോലിസാധ്യത. ഫെസിലിറ്റീസ് മാനേജ്മന്റ് അതുപോലെ , സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ സാധ്യതകളാണ് മുന്നിൽ ഉള്ളത്.
  • അംഗീകാരം ഉള്ള ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി ഡിഗ്രി കോഴ്സ് വിജയകരമായി പൂര്ത്തീകരിക്കുന്നവർക്ക് സ്വദേശത്തും വിദേശത്തും സർക്കാർ - സർക്കാർ ഇതര മേഖലകളിൽ വൻ ജോലി സാധ്യതകളാണ് ഉള്ളത്.

Registration Closed
Loading...