ജലാശയങ്ങളിൽനിന്നുയർന്ന്, ആകാശം തൊട്ട്, മണ്ണിലേക്കു പെയ്തിറങ്ങി, നീരൊഴുക്കുകളിലൂടെ തിരികെ ജലാശയങ്ങളിലേക്കു തന്നെയെത്തുന്ന ജലത്തിന്റെ യാത്ര പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപിന്റെ ആധാരം കൂടിയാണ്. തിരിച്ചുപിടിക്കാൻ കഴിയാത്തവിധം പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടുമ്പോൾ ഒപ്പം കൈവിട്ടുപോകുന്നത് ഈ ശുദ്ധജലം കൂടിയാണ്. ഇപ്പോൾ നമ്മൾ കരുതലോടെ നീങ്ങിയില്ലെങ്കിൽ കാത്തിരിക്കുന്നതു വൻ വിപത്താണ്. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്. ജല സംരക്ഷണം ഓരോ വ്യക്തിയും ജീവിതത്തിന്റെ ഭാഗമാ‌ക്കണം. ഓരോ ജലദിനവും ഒരു ഓർമപ്പെടുത്തലാണ്; ജലസ്രോതസ്സുകൾക്കും പ്രകൃതിക്കും കരുതൽ വേണ്ട ദിനങ്ങളാണ് മുന്നിൽ എന്ന ഓർമപ്പെടുത്തൽ.
ദൈനംദിന ജീവിതത്തിൽ ജല സംരക്ഷണത്തിനുള്ള മികച്ച ആശയങ്ങൾ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ആകർഷകമായ സമ്മാനം
Submit
Reset