ഒരു പരിസ്ഥിതി ദിനം കൂടി എത്തിയിരിക്കുന്നു. ‘ഭൂമി പുനസ്ഥാപനം, മരുഭൂവൽകരണം, വരൾച്ചാ പ്രതിരോധം’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പിടിയിലായ ഭൂമിയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പരിസ്ഥിതി സ്നേഹികൾക്കായി മനോരമ ഓൺലൈൻ ഒരു ഫൊട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുകയാണ്. പരിസ്ഥിതിയിലെ കാഴ്ചകൾ എന്തുമാകട്ടെ, മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ ആണെങ്കിൽ ഞങ്ങൾക്ക് അയച്ചുതരൂ...

താഴെയുള്ള ഫോം പൂരിപ്പിച്ച് ഈ പേജിലാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്. നിങ്ങൾ എടുത്ത മൊബൈൽ ചിത്രത്തിൽ ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഒരെണ്ണം അപ്‌ലോഡ് ചെയ്യുക. തിരഞ്ഞെടുക്കുന്ന മികച്ച 10 ചിത്രങ്ങൾ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വിജയികൾക്ക് സമ്മാനം