ചുറ്റുവട്ടം അവാർഡ് സീസൺ 3 കൊച്ചി മേഖലാതല സമ്മേളനത്തിൽ ഡോ. ജോസ് സി. റാഫേൽ ക്ലാസ് നയിക്കുന്നു



മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡ്; മേഖലാ സമ്മേളനങ്ങൾ

കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നു നടത്തുന്ന ചുറ്റുവട്ടം അവാർഡിന്റെ മേഖലാതല സമ്മേളനങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്നു. നവംബർ 18ന് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജലവിഭവ വിദഗ്ധൻ ഡോ. സുഭാഷ് ചന്ദ്രബോസ് ക്ലാസ് നയിച്ചു



ചുറ്റുവട്ടം അവാർഡ് സീസൺ 3 തിരുവനന്തപുരം മേഖലാതല സമ്മേളനത്തിൽ ഡോ. സുഭാഷ് ചന്ദ്രബോസ് ക്ലാസ് നയിക്കുന്നു



25ന് എറണാകുളം റിന്യൂവൽ സെന്ററിലും ഡിസംബർ രണ്ടിന് കോഴിക്കോട് മറീന റസിഡൻസിയിലും നടന്ന സമ്മേളനത്തിൽ മഴപ്പൊലിമ (തൃശൂർ ജില്ലാ മഴവെള്ള സംരക്ഷണ മിഷൻ) പദ്ധതിയുടെ സൂതധാരൻ ഡോ. ജോസ് സി. റാഫേലാണ് ക്ലാസുകൾ നയിച്ചത്.



റജിസ്ട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡന്റ്സ് അസോസിയേഷനുകളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒരു ലക്ഷം, മുക്കാൽ ലക്ഷം, അരലക്ഷം രൂപ വീതം സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ് ആദ്യ മൂന്നു സ്ഥാനക്കാർക്കു നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.chuttuvattom.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. Ph: 8129500388



ചുറ്റുവട്ടം അവാർഡ് സീസൺ 3 കോഴിക്കോട് മേഖലാതല സമ്മേളനത്തിൽ ഡോ. ജോസ് സി. റാഫേൽ ക്ലാസ് നയിക്കുന്നു



മനോരമ ഓൺലൈൻ - അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡ് സീസൺ–3 ഉദ്ഘാടനം ചെയ്തത് മന്ത്രി കെ ടി ജലീൽ ആയിരുന്നു.



© Copyright 2018 Manoramaonline. All rights reserved.