മാലിന്യ സംസ്കരണം: ചുറ്റുവട്ടം പുരസ്കാരം പുതിയ ചുവടുവയ്പ്പെന്ന് മന്ത്രി
മനോരമ ഓൺലൈൻ–സാറാസ് ചുറ്റുവട്ടം അവാർഡ് സീസൺ–4 തിരുവനന്തപുരത്തു മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അന്ന അലുമിനിയം ഡയറക്ടർ കെ.സി.പിള്ള, ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സൻ ഡോ. ടി.എൻ. സീമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, മനോരമ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ സമീപം. ചിത്രം: മനോരമ
തിരുവനന്തപുരം∙മാലിന്യ സംസ്കരണത്തെക്കുറിച്ചും ശുദ്ധജല സംരക്ഷണത്തെക്കുറിച്ചും വിഷമുക്തമായ ഭക്ഷണം ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചുമെല്ലാം സമൂഹത്തിൽ അവബോധമുണ്ടാക്കാൻ ചുറ്റുവട്ടം പുരസ്കാരം വഴിയൊരുക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ്/ഫ്ലാറ്റ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സാറാസുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് സീസൺ നാലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
ഹരിത കേരളം മിഷന്റെ എല്ലാ സഹായവും ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ചുറ്റുവട്ടം വെബ്സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചുറ്റുവട്ടം അവാർഡ് സീസൺ നാലിലെ വിജയികൾക്കു പ്രത്യേക പുരസ്കാരം നൽകുന്നതു പരിഗണിക്കുമെന്നു ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സൻ ഡോ. ടി.എൻ. സീമ പറഞ്ഞു.
ചുറ്റുവട്ടം അവാർഡ് സീസൺ നാല് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു ചെയ്യുന്നു. അന്ന അലൂമിനിയം ഡയറക്ടർ കെ.സി. പിള്ള, ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപഴ്സൻ ഡോ. ടി.എൻ. സീമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, മനോരമ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ സമീപം...
മൽസരാർഥികൾ അതതു മേഖലകളിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾകൂടി മനസ്സിലാക്കി അവയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. അന്ന അലൂമിനിയം ഡയറക്ടർ കെ.സി.പിള്ള, മനോരമ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം.തേവര, മലയാള മനോരമ അസി. എഡിറ്റർ വർഗീസ് സി.തോമസ് എന്നിവർ പ്രസംഗിച്ചു.