യമഹ ഇന്ത്യയിൽ അവതരിപ്പിച്ച ആർ 3യുടെ നേക്കഡ് പതിപ്പ് എംടി-03 അടുത്ത വർഷം
പുറത്തിറങ്ങാൻ സാധ്യതയുള്ള ബൈക്കുകളിലൊന്നാണ്. 2015 മിലാൻ ഓട്ടോഷോയിൽ
പ്രദർശിപ്പിച്ച ബൈക്ക് മലേഷ്യ, ഇന്തോനേഷ്യ അടക്കമുള്ള രാജ്യാന്തര വിപണിയിൽ
വിൽപ്പനയ്ക്കുണ്ട്. എൻട്രി ലെവൽ നേക്കഡ് സ്പോർട്സ് ബൈക്ക്
സെഗ്മെന്റിലേയ്ക്കുള്ള യമഹയുടെ അരങ്ങേറ്റമായിരിക്കും എംടി 03 എന്ന ബൈക്കിലൂടെ.
321 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 41.6 ബിഎച്ച്പി കരുത്തും 29.6 എൻഎം
ടോർക്കുമുണ്ടാകും. Engine: 321 CC Expected Price: 3-3.50 Lakhs
Expected Launch Date: End 2017