കാവസാക്കിയുടെ അഡ്വഞ്ചർ ബൈക്കായ വേഴ്സിസ് 1000 ന്റെ ചെറു പതിപ്പാണ് വേഴ്സിസ്
എക്സ് 300. നിഞ്ച 300 ൽ ഉപയോഗിക്കുന്ന 296 സിസി പാരലർ ട്വിൻ എൻജിനാണ് ബൈക്കിൽ
ഉപയോഗിക്കുന്നത്. വേഴ്സിസ് 1000 ന്റെ രൂപഗുണങ്ങളുള്ള ബൈക്കിന് മികച്ച പ്രതികരണം
ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലോങ് ട്രാവൽ സസ്പെൻഷൻ, പൊക്കം
കൂടിയ ഡിസൈൻ, വീതിയേറിയ ഹാൻഡിൽ ബാർ, പൊക്കമുള്ള വിൻഡ് സ്ക്രീൻ എന്നിവ എക്സ് 300
ന്റെ പ്രത്യേകതകളായിരിക്കും. അടുത്ത വർഷം ബൈക്ക് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ്
കരുതുന്നത്. Engine: 296 CC Expected Price: 3-3.5 Lakhs Expected
Launch Date: End 2017