സുസുക്കിയുടെ വി സ്റ്റോം നിരയിലെ ഏറ്റവും ചെറിയ എൻജിനുള്ള ബൈക്കാണ് ഡിഎൽ-250. ഇന്ത്യൻ വിപണിയിൽ സുസുക്കിക്കുള്ള 250 സിസി ബൈക്കായ ഇനസൂമയുടെ 248 സിസി പാരലൽ ട്വിൻ എൻജിനാണ് ഡിഎൽ 250ൽ ഉപയോഗിക്കുക. 24.7 കരുത്തുള്ള എൻജിനാണിത്. ലോങ് റൈഡുകൾക്ക് ചേർന്ന തരത്തിലുള്ള ഡിസൈനാണ് ബൈക്കിന്. ഏതു തരം ടെറൈനിലൂടെയും അനായാസം സഞ്ചരിക്കാനാവും എന്നതാണ് ബൈക്കിന്റെ പ്രത്യേകത. റോയൽ എൻഫീൽഡ് ഹിമാലയന് ലഭിച്ച മികച്ച പ്രതികരണമാണ് അ‍ഡ്വഞ്ചർ ബൈക്ക് പുറത്തിറക്കാൻ സുസുക്കിയെ പ്രേരിപ്പിക്കുന്നത്.
Engine: 248 CC
Expected Price: 2-2.50 Lakhs
Expected Launch Date: End 2017